Tag Archive: Arthur melo

  1. അവധിക്ക് ശേഷം പരിശീലനത്തിന് വരുന്നില്ല, സൂപ്പര്‍ താരത്തിനെതിരെ നടപടിയ്‌ക്കൊരുങ്ങി ബാഴ്‌സ

    Leave a Comment

    യുവന്റസിലേക്ക് കരാറായതിനു ശേഷം ലാലിഗയിൽ കൂടുതൽ അവസരങ്ങളൊന്നും കികെ സെറ്റിയന്റെ കീഴിൽ  ബ്രസീലിയൻ യുവമിഡ്‌ഫീൽഡർ ആർതർ മെലോക്ക് ലഭിച്ചിട്ടില്ല. ഈ സീസൺ  അവസാനം വരെയും താരത്തിനു  ബാഴ്സയിൽ തന്നെ തുടരാനാണ്  കരാറിലുണ്ടായിരുന്നത്.  എന്നാൽ താരങ്ങൾക്ക്  ഒരാഴ്ചത്തെ വിശ്രമം അനുവദിച്ച ശേഷം ബ്രസീലിൽ അവധിക്കുപോയ ആർതർ മെലോ  തിരിച്ചു ട്രെയിനിങ്ങിനു  ചേരാൻ വിസമ്മതം അറിയിച്ചിരിക്കുകയാണ്.

    ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്നലെ ബാഴ്സ താരങ്ങളോട് കോവിഡ് ടെസ്റ്റിന് ഹാജരാവാൻ പറഞ്ഞിരുന്നു. എന്നാൽ ബ്രസീലിൽ തുടർന്ന ആർതർ ഇതിനായി എത്തിയില്ല. ഇത് കരാർ ലംഘനമാണെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും ബാഴ്സലോണ അറിയിച്ചെങ്കിലും ആർതർ തൻ്റെ തീരുമാനത്തിൽ നിന്നും മാറാൻ തയ്യാറായിട്ടില്ല.

    ഓഗസ്റ്റ് 8ന് നാപ്പോളിക്കെതിരെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൻ്റെ രണ്ടാം പാദ മത്സരം കളിക്കാനൊരുങ്ങുന്ന  ബാഴ്സലോണക്ക് മധ്യനിരയിൽ ഇതോടെ വൻ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. അർടുറോ വിദാലിനും സെർജിയോ ബുസ്ക്കറ്റ്സിനും സസ്പെൻഷൻ മൂലം കളിക്കാനാവില്ല. മറ്റു താരങ്ങൾക്ക് പരിക്കിൻ്റെ ഭീഷണിയുമുണ്ട്. ഫ്രങ്കി ഡി യോംഗും സെർജി റോബർട്ടോയും മാത്രമാണ് ബാഴ്‌സക്ക് ലഭ്യമായിട്ടുള്ള ഫസ്റ്റ് ടീം മിഡ്ഫീൽഡേഴ്സ്.

    ബാഴ്സ ബിയിൽ നിന്നും റിക്കി പുജും ടീമിൽ ഇടം പിടിച്ചേക്കും. ഇത്തരം ഒരു സാഹചര്യത്തിൽ ആർതർ ബെഞ്ചിലെങ്കിലും ഉണ്ടാവേണ്ടത് ബാഴ്സക്ക് അത്യാവശ്യമാണ്. എന്നാൽ ബാഴ്സലോണക്ക് വേണ്ടി കളിക്കില്ലെന്ന നിലപാടിലാണ് താരം.ഇതോടെ ബ്രസീലിയൻ യുവതാരത്തിനെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് ബാഴ്സലോണ.

  2. ആര്‍തറെ യുവന്റസിലെത്തിച്ചതിന് പിന്നില്‍ ബാഴ്‌സ ഇതിഹാസതാരം, വെളിപ്പെടുത്തല്‍

    Leave a Comment

    കഴിഞ്ഞയാഴ്ച ആര്‍തര്‍ മെലോ മിറാലം പ്യാനിച്ചിനു പകരക്കാരനായി യുവന്റസിലേക്ക് ചേക്കേറിയിരുന്നു. ആര്‍തര്‍ തുടക്കത്തില്‍ ഈ ട്രാന്‍ഫറിനോട് മുഖം തിരിച്ചെങ്കിലും പിന്നീട് തയ്യാറായതിനു പിന്നില്‍ ചുക്കാന്‍ പിടിച്ചത് ബാര്‍സലോണ ഇതിഹാസവും ബ്രസീലിയനുമായ മുന്‍ യുവന്റസ് താരം ഡാനി ആല്‍വെസാണെന്നാണ് പുതിയ വാര്‍ത്തകള്‍.

    ആല്‍വെസാണ് ഈ ട്രാന്‍ഫറിനു അര്‍തറിനു പ്രചോദനമായതെന്നും തുടരെ തുടരെ ആര്‍തറിനെ വിളിച്ച് യുവന്റസിലെ മികച്ച ഭാവിയെക്കുറിച്ച് ആര്‍തറിന് ആത്മവിശ്വാസം നല്‍കിയതെന്നുമാണ് പ്രമുഖ കായിമ മാധ്യമമായ ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    ബാഴ്‌സ വിട്ട് യുവന്റസിലേക്ക് ചേക്കേറിയ താരമാണ് ഡാനി ആല്‍വെസ്. ഇറ്റാലിയന്‍ വമ്പന്മാര്‍ക്കൊപ്പം 2016-17 സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുകയും ഇറ്റാലിയന്‍ ലീഗ്, കോപ്പ ഇറ്റാലിയ കിരീടങ്ങള്‍ ആല്‍വസ് നേടുകയും ചെയ്തിരുന്നു. പിഎസ്ജിക്ക് വേണ്ടിയും ബൂട്ടണിഞ്ഞ അദ്ദേഹം ഇപ്പോള്‍ ബ്രസിലിയന്‍ ലീഗിലെ സാവോ പോളോ എഫ് സി ക്ക് വേണ്ടി കളിക്കുകയാണ്.

    ഡാനി ആല്‍വസിനെ കൂടാതെ യുവന്റസ് താരങ്ങളും ബ്രസീലിയന്‍ സഹതാരങ്ങളുമായ അലക്‌സ് സാന്‍ഡ്രോയും ഡൂഗ്ലസ് കോസ്റ്റയും ഓഫര്‍ സ്വീകരിക്കുന്നതിനായി ആര്‍തറിനെ പ്രേരിപ്പിച്ചെന്നും ഇഎസ്പിഎന്‍ കൂട്ടിച്ചേര്‍ത്തു. ട്രാന്‍ഫര്‍ പൂര്‍ത്തിയായെങ്കിലും സീസണ്‍ അവസാനിക്കുന്നതു വരെ ആര്‍തര്‍ ബാഴ്‌സയിലും പ്യാനിച്ച് യുവന്റസിലും തന്നെ തുടരും.