Tag Archive: Antoine Griezmann

 1. നെയ്മർ ട്രാൻസ്ഫർ നടക്കാതെ പോയത് ഗ്രീസ്മാനെ സ്വന്തമാക്കിയത് കൊണ്ട്, മുൻ ബാഴ്സ സിഇഒ അബിദാലിന്റെ വെളിപ്പെടുത്തൽ

  Leave a Comment

  ബാഴ്സയുടെ എക്കാലത്തെയും മികച്ച ആക്രമണനിരയായിരുന്നു മെസി,സുവാരസ്, നെയ്മർ അടങ്ങിയ എംഎസ്എൻ ത്രയം. 2017ഇൽ ബാഴ്സ വിട്ടതിനു ശേഷം പിന്നീട് മെസിക്കും സുവാരസിനും നെയ്മറെ തിരിച്ചു കൊണ്ടു വരണമെന്നു വല്ലാതെ ആഗ്രഹിച്ചിരുന്നു. നെയ്മറിനും ബാഴ്സ വിട്ടതിൽ കുറ്റബോധമുണ്ടായിരുന്നു.

  2019ൽ നെയ്മർ ബാഴ്‌സയിലേക്ക് തിരിച്ചു വരണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാൽ നെയ്മറെ തിരിച്ചെത്തിക്കുന്നതിനു തടസ്സമായി നിന്ന ഒരു പ്രധാന കാരണം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബാഴ്സ ടെക്നിക്കൽ സെക്രട്ടറിയായിരുന്ന എറിക് അബിദാൽ. ബാഴ്സയിൽ നിന്നും രാജിവെച്ചതിനു ശേഷം ആദ്യമായാണ് അബിദാൽ ടെലിഗ്രാഫ് പോലുള്ള ഒരു പ്രമുഖ മാധ്യമത്തിനു വേണ്ടി സംസാരിക്കുന്നത്.

  “എനിക്ക് തോന്നുന്നത് പാരിസിലേക്ക് ഒരു സിഇഒ എന്തുകൊണ്ടാണ് പോകുന്നതെന്ന് വച്ചാൽ ഞങ്ങൾക്ക് അവനെ സ്വന്തമാക്കാൻ കഴിയുമെന്ന് തോന്നുന്നത് കൊണ്ടാണ്. ഞങ്ങൾ ഗ്രീസ്മാനെ മുൻപ് വാങ്ങിയില്ലായിരുന്നുവെങ്കിൽ എനിക്ക് തോന്നുന്നത് ഞങ്ങൾക്ക് നെയ്മറെ തിരിച്ചെത്തിക്കാനാവുമെന്ന് നൂറു ശതമാനം ഉറപ്പായിരുന്നു. കാരണം ഞങ്ങൾക്ക് ഒരു വിങ്ങറെ ആവശ്യമായിരുന്നു. നെയ്മർ മുൻപ് ബാഴ്സയിൽ കളിച്ചിരുന്നതുമാണ്. ഇത് ഏത് താരമാണ് മികച്ചത് എന്നുള്ളത് ആയിരുന്നില്ല. എന്നാൽ ഏതു പൊസിഷനിലുള്ള താരമായിരുന്നു ആവശ്യം എന്നുള്ളതായിരുന്നു.”

  ടീമിനു ശരിക്കും ഒരു വിങ്ങറെ ആയിരുന്നു ആവശ്യം. പ്രസിഡന്റ് ബർതോമ്യു ഗ്രീസ്മാനെ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. നെയ്മറിനെതിരായ പ്രധാന എതിർപ്പ് ക്ലബ്ബിനെതിരെ കേസ് കൊടുത്തതാണ്. അവർ പറഞ്ഞത് കേസ് പിൻവലിച്ചിരുന്നുവെങ്കിൽ നോക്കാമായിരുന്നു എന്നാണ്. എന്റെ പ്രശ്നം അതല്ലായിരുന്നു. പ്രശ്നം നടക്കുന്ന സമയത്ത് ഞാൻ ഇല്ലായിരുന്നു എന്നതാണ്. എന്റെ അഭിപ്രായത്തിൽ എനിക്കു താരത്തെ സൈൻ ചെയ്യാമായിരുന്നു. അത് നടക്കാതെ പോവുകയായിരുന്നു. ” അബിദാൽ പറഞ്ഞു.

 2. ഗ്രീസ്മാനുമായി പ്രശ്നങ്ങളുണ്ടെന്ന ആരോപണം, മെസി മനസു തുറക്കുന്നു

  Leave a Comment

  അന്റോയിൻ ഗ്രീസ്മാൻ ഭാര്സയിലെത്തിയതിനു ശേഷം ഏറ്റവും കൂടുതൽ ഉയർന്നു വന്ന ആരോപണങ്ങളിലൊന്നാണ് മെസിയുമായി ഉടക്കിലാണെന്നത്. മെസി താരത്തെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നും മെസി കളിക്കുന്ന അതെ പോസിഷനിലാണ് താരവും കളിക്കുന്നതെന്നതിനാൽ താരത്തിന്റെ ട്രാൻസ്ഫറിനോട് എതിർപ്പ് മെസി വെച്ചു പുലർത്തിയിരുന്നെന്നുമുള്ള ആരോപണങ്ങളുമൊക്കെ ഉയർന്നു വന്നിരുന്നു.

  അടുത്തിടെ താരത്തിന്റെ മുൻ ഏജന്റും അമ്മാവനും മെസിയുടെ ബാഴ്സയിലെ സ്വേച്ഛാധിപത്യത്തെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. താരത്തിന്റ മോശം പ്രകടനത്തിൽ മെസിക്കും പങ്കുണ്ടെന്നും താരത്തെ യഥാർത്ഥ പൊസിഷനിൽ കളിപ്പിക്കുന്നില്ലെന്ന ആരോപണവും അവർ ഉന്നയിച്ചു. എന്നാൽ പിന്നീട് ഗ്രീസ്മാൻ ഇക്കാര്യത്തിൽ തന്റെ നിലപാട് അറിയിച്ചിരുന്നു.

  തന്നോട് യാതൊരു ബന്ധവും പുലർത്താത്ത ആളുകളുടെ പ്രസ്താവനകളുമായി തനിക്കൊരു ബന്ധവുമില്ലെന്നും പലതും മാധ്യമങ്ങൾ പടച്ചുവിടുന്ന നുണകൾ മാത്രമാണെന്നും ഗ്രീസ്മാൻ വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ മെസിയും ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ ലാസെക്സ്റ്റക്കു നൽകിയ അഭിമുഖത്തിലാണ് ഗ്രീസ്മാനെക്കുറിച്ച് മെസി മനസുതുറന്നത്.

  ” ഞങ്ങളുടെ ബന്ധം മികച്ചതാണ്. ഞാൻ ഇത് മുമ്പേ പറഞ്ഞതാണ്. എനിക്കു അവനുമായി യാതൊരു പ്രശ്നങ്ങളുമില്ല. അവനുമായുള്ള ഈ പറഞ്ഞ കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. അതായത് എനിക്കു ഈ സൈനിങ്ങിൽ ഇഷ്ടമായിരുന്നില്ല എന്നതൊക്കെ. എനിക്ക് തോന്നുന്നത് ഇതൊക്കെ കൂടുതൽ വ്യക്തമായ കാര്യമാണെന്നാണ്. എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ നല്ല അടുപ്പത്തിലാണുള്ളത്. ഞാൻ ഒരുമിച്ചു ഡ്രസിങ് റൂമിലും ട്രിപ്പുകളിലും മേറ്റ്‌ കുടിക്കാറുണ്ട്. വേറൊരു പ്രശ്നങ്ങളുമില്ല. ” മെസി പറഞ്ഞു

 3. ബാഴ്സക്കായി തകർപ്പൻ വോളിയിലൂടെ ഗോൾ, ശേഷം നടത്തിയ സെലബ്രേഷനെ കുറിച്ച് ഗ്രീസ്മാൻ പറയുന്നു

  Leave a Comment

  ഒസാസുനക്കെതിരായി നടന്ന ലാലിഗ മത്സരത്തിൽ  എതിരില്ലാത്ത നാലു ഗോളിന്റെ തകർപ്പൻ ജയമാണ് ബാർസ നേടിയത്. ലയണൽ മെസിയും ഫിലിപ്പെ കൂട്ടീഞ്ഞോയും ബ്രാത്വൈറ്റും ഗോൾ കണ്ടെത്തിയ മത്സരത്തിൽ  അന്റോയിൻ ഗ്രീസ്മാന്റെ തകർപ്പൻ തിരിച്ചു വരവിനാണ് ബാഴ്സ സാക്ഷ്യം വഹിച്ചത്. 44-ാം മിനുട്ടിൽ തകർപ്പൻ വോളിയിലൂടെ ഗ്രീസ്മാൻ നേടിയ ഗോളും കൂട്ടീഞ്ഞോക്ക് നൽകിയ കിടിലൻ അസിസ്റ്റും എന്തുകൊണ്ടാണ് ബാഴ്സ 100 മില്യണ് മുകളിൽ മുടക്കി താരത്തെ സ്വന്തമാക്കിയതെന്നു വ്യക്തമാക്കുന്നുണ്ട്.

  വളരെ സന്തോഷവാനായി മത്സരം പൂർത്തിയാക്കിയ ഗ്രീസ്മാൻ മത്സരശേഷമുള്ള അഭിമുഖത്തിൽ ഫിലിപ്പെ കൂട്ടിഞ്ഞോക്കൊപ്പം തമാശ പറഞ്ഞു ചിരിക്കുന്നതാണ് കാണാനായത്. ആദ്യമായാണ് ഗ്രീസ്മാൻ ബാഴ്സക്കായി തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുന്നത്. ഇതിനു മുൻപ് ചാമ്പ്യൻസ്‌ലീഗിൽ ഡൈനമോ കീവിനെതിരെയും ഗ്രീസ്മാനു ഗോൾ നേടാൻ സാധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ എട്ടു മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടാൻ ഗ്രീസ്മാനു സാധിച്ചിട്ടുണ്ട്. വിജയത്തേക്കുറിച്ച് മനസുതുറക്കാനും ഗ്രീസ്മാൻ മറന്നില്ല.

  “ഇതൊരു പ്രാധാന്യമേറിയ വിജയം തന്നെയാണ്. കാരണം മുകളിലുള്ളവർ എപ്പോഴും വിജയിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്കും അവർക്കൊപ്പമെത്തേണ്ടതുണ്ട്. ഈ സീസൺ നീളമേറിയ ഒന്നാണെന്നു ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് ഇതിന്റെ ജേതാക്കളാകേണ്ടതുണ്ട്. ചാമ്പ്യൻസ്‌ലീഗിലും പിന്നെ ഇന്നത്തേയും മത്സരത്തെയും നോക്കിക്കാണുമ്പൊൾ ആ ലക്ഷ്യം നേടാനാവുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.” ഗ്രീസ്മാൻ പറഞ്ഞു.

  മത്സരത്തിൽ നേടിയ തകർപ്പൻ വോളിയിലൂടെ നേടിയ ഗോളിനു വ്യത്യസ്തമായ രീതിയിൽ തലയിൽ ഇരുകൈവിരലുകളും വിടർത്തി വെച്ച് ചുവടുകളുമായാണ് ഗ്രീസ്മാൻ സെലബ്രേഷൻ നടത്തിയത്. അതിനുള്ള കാരണവും ഗ്രീസ്മാൻ വ്യക്തമാക്കിയിരുന്നു. “ഇന്നു രാവിലെ ഞാൻ മകളോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. ആ സമയം ഇന്നു ഞാൻ നേടിയാൽ എങ്ങനെ സെലിബ്രേറ്റ് ചെയ്യാനാണ് നിനക്കിഷ്ടമെന്ന് അവളോട് ഞാൻ ചോദിച്ചു. അപ്പോൾ അവളാണ് ഇതു കാണിച്ചുതന്നത്. അതാണ് മത്സരത്തിൽ ഞാൻ ചെയ്തത്.” ഗ്രീസ്മാൻ വെളിപ്പെടുത്തി.

 4. മെസിയും ഗ്രീസ്മാനും കളിക്കുന്നത് ഒരു താത്പര്യവുമില്ലാതെ, വിമർശനവുമായി ഇതിഹാസതാരം വാൻ ബാസ്റ്റൻ

  Leave a Comment

  ബാഴ്സയിൽ മുൻകാല പ്രകടനങ്ങളെയെടുത്തു പരിശോധിക്കുമ്പോൾ ഏറ്റവും മോശം ഫോമിൽ കളിക്കുന്ന രണ്ടു താരങ്ങളാണ് സൂപ്പർതാരം ലയണൽ മെസിയും അന്റോയിൻ ഗ്രീസ്മാനും. അത്ലറ്റിക്കോ മാഡ്രിഡിലെ പകുതി പ്രകടനം പോലും കാഴ്ചവെക്കാൻ 2019ൽ ബാഴ്‌സയിലേക്ക് ചേക്കേറിയതിനു ശേഷം ഗ്രീസ്മാനു കഴിഞ്ഞിട്ടില്ലെന്നത് വാസ്തുതയാണ്.

  സൂപ്പർതാരം ലയണൽ മെസിയുടെ അതേ പൊസിഷനിൽ അത്ലറ്റിക്കോയിൽ കളിച്ചിരുന്ന അന്റോയിൻ ഗ്രീസ്മാൻ ബാഴ്സയിലെത്തിയപ്പോൾ സ്വാഭാവിക പൊസിഷനിൽ നിന്നും മാറി ഇടതു വിങ്ങിലായിരുന്നു കളിച്ചിരുന്നത്. ഇടക്ക് സ്‌ട്രൈക്കറായും കളിച്ച താരത്തിനു അതിലൊന്നും മികവ് തെളിയിക്കാനാവാതെ പോവുകയായിരുന്നു.

  എന്നാൽ മെസിയുടെ മോശം പ്രകടനം ബാഴ്സയുടെ അകത്തും പുറത്തു നിന്നുമുള്ള സമ്മർദം മൂലമാണെന്നും വിലയിരുത്തലുകൾ ഉയർന്നു വന്നിരുന്നു. ഗ്രീസ്മാന്റെ മോശം പ്രകടനത്തിന് കാരണം മെസിയാണെന്ന ആരോപണങ്ങളും മെസിയെ മാനസികമായി തളർത്തിയിട്ടുണ്ടെന്നു വേണം കരുതാൻ. ബാഴ്സയുടെ നിലവിലെ സാഹചര്യങ്ങളും കാരണമായി കണക്കാക്കപ്പെടുന്നു. എന്നാൽ മെസിയും ഗ്രീസ്മാനും ബാഴ്സക്കായി ഒരു ലക്ഷ്യവും താത്പര്യവുമില്ലാതെയാണ് കളിക്കുന്നതെന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസതാരമായ മാർക്കോ വാൻ ബാസ്റ്റൻ.

  സിഗ്ഗോ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് വാൻ ബാസ്റ്റൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.” അവർ ശരിക്കും വളരെ മോശമായാണ് കളിക്കുന്നത്.ലയണൽ മെസിയും ഗ്രീസ്മാനും ഒരു ലക്ഷ്യവുമില്ലാത്തവരെ പോലെയാണ് കളിക്കുന്നത്. ഒരു കൂട്ടം ബേക്കർമാരെ പോലെ. കാണികളില്ലാത്തതാണ് തീർച്ചയായും മെസിയെ അലോസരപ്പെടുത്തുന്നുണ്ടാവുക.ഒപ്പം അവൻ മാസങ്ങളായി നല്ല രീതിയിൽ പരിശീലിക്കുന്നില്ല. എല്ലാം കുറച്ചു മാത്രമേ ചെയ്യുന്നുള്ളൂ. ബാഴ്സയുടെ അകത്തും പുറത്തുമുള്ള കാര്യങ്ങളിൽ മെസി സന്തുഷ്ടനല്ല. ഒപ്പം ഗ്രീസ്‌മാനെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങളും. ഇതെല്ലാം ഒരു ആകെത്തുകയാണ്. ഇങ്ങനെയുള്ള മെസിയെ നമ്മൾക്കിതുവരെ അറിയുകയുമില്ല.” ബാസ്റ്റൻ പറഞ്ഞു

 5. മെസിയോടിത്തിരി ബഹുമാനം കാണിക്കൂ, ഗ്രീസ്‌മാന്റെ കാർ തടഞ്ഞു നിർത്തി ആരാധകർ ആവശ്യപ്പെട്ടു

  Leave a Comment

  അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയതിനു ശേഷം ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ആരോപണമാണ് ഗ്രീസ്മാനും മെസിയും തമ്മിലുള്ള പ്രശ്നം. അക്കാര്യം ആദ്യം ഉന്നയിച്ചത് ഗ്രീസ്മാന്റെ അമ്മാവനായ ഇമ്മനുവേൽ ലോപ്പസ് ആയിരുന്നു. പിന്നീട് മുൻ ഏജന്റായ എറിക് ഓൾഹാറ്റ്സും രംഗത്തെത്തിയിരുന്നു. ഗ്രീസ്മാന്റെ വരവ് മെസിക്ക് ഇഷ്ടമായില്ലെന്നും ബാഴ്സയിലെ ഏകാധിപതിയാണ് മെസിയെന്നും ഏജന്റ് വിമർശനമുന്നയിച്ചു.

  എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം തിരിച്ചു ബാഴ്‌സയിലേക്ക് തിരിച്ച മെസിക്ക് 15 മണിക്കൂർ വിമാനയാത്രക്ക് ശേഷം നേരിടേണ്ടി വന്നത് ഗ്രീസ്മാന്റെ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചുള്ള മാധ്യമസംഘത്തെയാണ്. ക്ഷീണിതനായ മെസി അതിനും മറുപടി നൽകിയിരുന്നു. ക്ലബ്ബിലെ എല്ലാവരുടെയും പ്രശ്നങ്ങൾ താനാകുന്നത് തന്നെ മടുപ്പിക്കുന്നുണ്ടെന്നാണ് മെസി മറുപടി നൽകിയത്.

  എന്നാൽ മെസിയെ ഇങ്ങനെ ചിത്രവധം ചെയ്യുന്ന സംഭവങ്ങൾക്കെതിരെ ഒരു കൂട്ടം ആരാധകർ പരിശീലനത്തിന് ശേഷം കാറിൽ മടങ്ങുന്ന ഗ്രീസ്‌മാനെ തടഞ്ഞു നിർത്തി വിമർശിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മെസിയോട് കുറച്ചു ബഹുമാനം കാണിക്കൂ എന്നായിരുന്നു ആരാധകർ ഗ്രീസ്മാനോട് ആവശ്യപ്പെട്ടത്. എന്നാൽ ഗ്രീസ്മാൻ തിരിച്ചൊന്നും പ്രതികരിക്കാതെ വേഗം സ്ഥലം വിടുകയായിരുന്നു.

  ഗ്രീസ്‌മാന്‌ മെസിയോട് യാതൊരു വിദ്വേഷവും ഇല്ലെന്നു മുൻപു തന്നെ വെളിപ്പെടുത്തിയതാണ്. റയൽ ബെറ്റിസിനെതിരായ അവസാന ലാലിഗ മത്സരത്തിൽ മെസി ഒഴിഞ്ഞു കൊടുത്ത പാസിൽ ഗ്രീസ്‌മാൻ ഗോൾ നേടിയ ശേഷം മെസിയുമായുള്ള ചിത്രം ഗ്രീസ്മാൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. ഗ്രീസ്മാന്റെ നിലവിലെ പ്രശ്നം അത്ലറ്റിക്കോയിലെ മികവ് ബാഴ്സയിൽ പുറത്തെടുക്കാനാവുന്നില്ലെന്നത് മാത്രമാണ്. എന്നാൽ അമ്മാവനും ഏജന്റും ഇക്കാര്യത്തിൽ പ്രതികരിച്ചതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്.

 6. എല്ലാവരുടെയും പ്രശ്നങ്ങൾക്ക് ഞാനാണ് കാരണക്കാരൻ എന്നത് കേട്ടുമടുത്തു, വികാരക്ഷോഭ്യനായി മെസി

  Leave a Comment

  അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയ ഫ്രഞ്ച് സൂപ്പർ താരമാണ് അന്റോയിൻ ഗ്രീസ്‌മാൻ. അത്ലറ്റിക്കോ മാഡ്രിഡിലേതു പോലെ പ്രതീക്ഷിച്ച പ്രകടനം താരത്തിനു ബാഴ്സയിൽ കാഴ്ചവെക്കാനായില്ലെന്നു മാത്രമല്ല താരത്തിന്റെ ആത്മവിശ്വാസത്തിൽ വൻ കുറവാണു സംഭവിച്ചിരിക്കുന്നത്. എന്നാൽ ഇതിനു കാരണം സൂപ്പർതാരവും ക്യാപ്റ്റനുമായ ലയണൽ മെസിയാണെന്നു ആരോപിച്ച്‌ ഗ്രീസ്മാന്റെ അമ്മാവനും മുൻ ഏജന്റും അടുത്തിടെ രംഗത്തെത്തിയിരുന്നു.

  ഗ്രീസമാന്റെ അമ്മാവനായ ഇമ്മാനുവേൽ ലോപസും മുൻ ഏജന്റായ എറിക് ഓൾഹാറ്റ്സും മെസിക്കെതിരെയാണ് വിമര്ശനമുന്നയിച്ചത്. ഗ്രീസ്മാന്റെ മോശം പ്രകടനത്തിന് കാരണം മെസി താരത്തെ പരിഗണിക്കാതിരിക്കുന്നതും ബാഴ്സയിലെ മെസിയുടെ സ്വേച്ഛാധിപത്യവുമാണെന്നാണ് ഗ്രീസ്മാന്റെ അമ്മാവൻ വിമർശിച്ചത്. ബാഴ്സയിലെ പ്രശ്നങ്ങൾ ആറു മാസങ്ങൾ കൊണ്ടു തീരുമെന്നാണ് വിചാരിച്ചിരുന്നതെന്നും എന്നാൽ ഒരു വർഷമായിട്ടും അത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഏജന്റ് കുറ്റപ്പെടുത്തി.

  ക്ലബ്ബിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ അത്ര നല്ലതല്ലെന്നും ബാഴ്സയിൽ മെസി കഠിനപരിശ്രമം നടത്താറില്ലെന്നും ഓൾഹാറ്റ്സ് ചൂണ്ടിക്കാണിച്ചു. ക്ലബ്ബിലെ ചിലയാളുകളെ പ്രീതിപ്പെടുത്താനാണ് പരിശീലനങ്ങൾ നടത്തുന്നതെന്നും ഓൾഹാറ്റ്സ് വിമർശിച്ചു. എന്നാൽ ഇത്തരം വിമര്ശനങ്ങളോട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് ലയണൽ മെസി. ഇന്റർനാഷണൽ ബ്രേക്ക്‌ കഴിഞ്ഞു വിമാനയാത്രക്ക് ശേഷം എൽ പ്രാറ്റ് എയർപോർട്ടിൽ വന്നിറങ്ങിയ മെസിക്ക് ചുറ്റും മാധ്യമപ്രവർത്തകർ വളയുകയായിരുന്നു.

  ഗ്രീസമാന്റെ അമ്മാവാന്റെയും ഏജന്റിന്റെയും പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മെസി ഇത്തരത്തിൽ പ്രതികരിച്ചത്. “ക്ലബ്ബിലെ എല്ലാവരുടെയും പ്രശ്നത്തിന് ഞാൻ കാരണക്കാരനാവുന്നത് എനിക്ക് മടുപ്പുളവാക്കുന്നുണ്ട്.ഞാനിവിടെ 15 മണിക്കൂർ യാത്ര ചെയ്താണ് എത്തിയത്. ഒപ്പം എനിക്കിവിടെ ഒരു ടാക്സ് ഏജന്റിനൊപ്പവും സമയം ചിലവഴിക്കേണ്ടി വന്നു.”മെസി വിമർശങ്ങൾക്ക് മറുപടി നൽകി.

 7. എന്തൊരു വിഡ്ഢിത്തരമാണത്, ഗ്രീസ്മാന്റെയും ഒബമയാങ്ങിന്റെയും ഗോൾ സെലബ്രേഷനുകളെ പരിഹസിച്ചു ടോണി ക്രൂസ്‌

  Leave a Comment

  ഫുട്ബോളിൽ സഹജമായ ഒരു കാര്യമാണ് ഗോളടിച്ചതിനു ശേഷമുള്ള വ്യത്യസ്തങ്ങളായ ആഘോഷങ്ങൾ. ഓരോ താരങ്ങൾക്കും അവരുടേതായ ഗോൾ ആഘോഷങ്ങൾ ഉണ്ടെന്നത് മത്സരത്തിന്റെ ആവേശത്തിന് ഭംഗി കൂട്ടുന്നുമുണ്ട്. എന്നാൽ ഇത്തരം ആഘോഷങ്ങളെ കളിയാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജർമൻ സൂപ്പർതാരം ടോണി ക്രൂസ്. ഇത്തരം ആഘോഷങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിനു പകരം മത്സരത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ടോണി ക്രൂസിന്റെ ഉപദേശം.

  ജർമൻ മാധ്യമമായ ബിൽഡിനു നൽകിയ അഭിമുഖത്തിലാണ് ഇത്തരം ഗോൾ ആഘോഷങ്ങളെക്കുറിച്ച് ക്രൂസ് മനസുതുറന്നത്. പ്രധാനമായും ബാഴ്സതാരം ഗ്രീസ്മാന്റെയും ആഴ്‌സണൽ സൂപ്പർതാരം ഒബമയാങിന്റെയും ഗോൾ സെലിബ്രേഷനുകളെയാണ് ക്രൂസ് ചൂണ്ടിക്കാണിച്ചത്. ഇങ്ങനെ കാണിക്കുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നതെന്നും ഇത്തരത്തിലുള്ള കാട്ടികൂട്ടലുകൾ വിഡ്ഢിത്തരമാണെന്നും ക്രൂസ് അഭിപ്രായപ്പെട്ടു.

  “എനിക്കത് മൂഢത്തരമായാണ് തോന്നിയത്. കൂടുതൽ മോശമായി തോന്നുന്നത് സോക്സിൽ എന്തെങ്കിലും വസ്തുക്കൾ ഒളിപ്പിച്ചു വെച്ചു അതുപയോഗിച്ച് ചെയ്യുമ്പോഴാണ്. ഒബാമായാങ് ഒരിക്കൽ അതു ചെയ്തിരുന്നു. ഒരു മാസ്ക് ഒക്കെ പുറത്തെടുത്തിട്ടുള്ളത്. അത് വളരെ അസ്സഹനീയമായി തോന്നി. ഇതൊരു നല്ല മാതൃകയായി എനിക്ക് തോന്നുന്നില്ല. എന്തൊരു വിഡ്ഢിത്തമാണത്.” ക്രൂസ് പറഞ്ഞു.

  ഗ്രീസ്മാന്റെ ഫോർട്ട്‌നൈറ്റ് എന്ന വീഡിയോ ഗെയിമിൽ കാണുന്ന ഫിഡ്ജറ്റിങ് ഡാൻസ്‌ സെലിബ്രേഷനെയും ക്രൂസ് പരിഹസിച്ചു. എന്നാൽ ക്രൂസിനിഷ്ടപ്പെട്ട ഏക സെലിബ്രേഷൻ ജർമൻ ഇതിഹാസതാരമായ ഗെർഡ് മുള്ളറുടെയാണ്. പതുക്കെ ഉയർന്നു ചാടി ട്രൗസർ ഉയർത്തിയുള്ള സെലിബ്രേഷൻ വളരെ മികച്ചതായി തോന്നിയെന്നു ക്രൂസ് വ്യക്തമാക്കി.

 8. ഗ്രീസ്‌മാനുള്ള കുഴി ഗ്രീസ്‌മാൻ തന്നെ വെട്ടിയതാണ്, ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിന് വിമർശനവുമായി മുൻ അത്ലറ്റിക്കോ താരം

  Leave a Comment

  ബാഴ്സക്കായി പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനാവാതെ ബുദ്ധിമുട്ടുന്ന സൂപ്പർതാരമാണ് അന്റോയിൻ ഗ്രീസ്മാൻ. കൂമാനു കീഴിൽ ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന ഗ്രീസ്‌മാന്‌ ബാഴ്സക്കായി ഇതുവരെ ഗോൾ നേടാൻ സാധിച്ചിട്ടില്ലെന്നതും വലിയ പ്രതിസന്ധിയായി തന്നെ തുടരുകയാണ്. അതുകൊണ്ടു തന്നെ ഇക്കഴിഞ്ഞ എൽ ക്ലാസിക്കോയിലും 80 മിനുട്ടു വരെ താരത്തെ ബെഞ്ചിലിരുത്തുകയാണ് കൂമാൻ ചെയ്തത്.

  അത്ലറ്റികോയിൽ നിന്നും ബാഴ്സയിലെത്തിയ ശേഷം പ്രകടനത്തിൽ കാര്യമായ കുറവാണു ഗ്രീസ്‌മാന്‌ സംഭവിച്ചത്. സാധാരണ പൊസിഷനിൽ നിന്നും മാറി കളിക്കേണ്ടി വന്ന താരത്തിനു പഴയ ഫോമിലേക്ക് തിരിച്ചെത്താൻ സാധിക്കാതെ വരികയായിരുന്നു. ഒപ്പം മെസിയുടെ പൊസിഷനുമായി സമയമുള്ള പൊസിഷനിൽ കളിക്കുന്നതിനാലും ഗ്രീസ്മാനു മികച്ച രീതിയിൽ ഇണങ്ങിചേരാൻ കഴിയാതെ വരുകയായിരുന്നു.

  എൽ ക്ലാസിക്കോയിലും താരത്തിനു അവസരം ലഭിക്കാതെ വന്ന സാഹചര്യത്തിൽ താരത്തിന്റെ ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ അത്ലറ്റിക്കോ മാഡ്രിഡ്‌ താരമായ അൽവാരോ ഡോമിൻഗ്വസ്. ട്വിറ്ററിലൂടെയാണ് ഗ്രീസ്മാന്റെ ശോചനീയാവസ്ഥയെക്കുറിച്ച് തുറന്നടിച്ചത്.

  ഗ്രീസ്മാനുള്ള കുഴിമാടം ഗ്രീസ്മാൻ തന്നെ വെട്ടിയതാണെന്നാണ് ട്വിറ്ററിലൂടെ അൽവാരോ അഭിപ്രായപ്പെട്ടത്. അത്ലറ്റിക്കോ മാഡ്രിഡ്‌ വിട്ടു ബാഴ്‌സയിലേക്ക് ചേക്കേറിയത് തെറ്റായിപ്പോയെന്നാണ് അദ്ദേഹം ഈ ട്വീറ്റിലൂടെ ചൂണ്ടിക്കാണിച്ചത്. മോശം പ്രകടനം തുടർന്നാൽ ബാഴ്സയിൽ ഗ്രീസ്മാന്റെ നിലനിൽപിന് ഭീഷണിയാവുമെന്നുറപ്പായിരിക്കുകയാണ്. ജനുവരിയിൽ തന്നെ ബാഴ്സ വിടാനുള്ള സാധ്യതയും ഉയർന്നിരിക്കുകയാണ്.

 9. എൽ ക്ലാസിക്കോയെപ്പറ്റിയുള്ള അഭിമുഖത്തിൽ ഗ്രീസ്മാനെ കളിയാക്കി റയൽ മാഡ്രിഡ്‌ ഇതിഹാസതാരം ഗുട്ടി

  Leave a Comment

  ബാഴ്സയിൽ ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന സൂപ്പർതാരമാണ് അന്റോയിൻ ഗ്രീസ്മാൻ. 2019 സമ്മർ ട്രാൻസ്ഫറിൽ ബാഴ്സയിലെത്തിയ ഗ്രീസ്മാന് അത്ലറ്റിക്കോ മാഡ്രിഡിലെ പ്രകടനമികവ് കാഴ്ച വെക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌ ഇതിഹാസതാരം ഗുട്ടി.

  റയൽ മാഡ്രിഡിലേക്കും ബാഴ്സയിലേക്കും ആവശ്യമുള്ള താരങ്ങളെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിനൊപ്പം ഗ്രീസ്മാന്റെ പ്രകടനത്തെ കൂടി കളിയാക്കി അഭിപ്രായം നൽകിയിരിക്കുകയാണ് ഗുട്ടി. ലാലിഗ അംബാസ്സഡർമാരുടെ പരിപാടിയിലാണ് ഗുട്ടി ഇത്തരത്തിലുള്ള വിലയിരുത്തൽ നടത്തിയത്.

  “ഞാൻ റയൽ മാഡ്രിഡിനായി നെയ്മറിനെയും എംബാപ്പെയെയും വാങ്ങും എന്നാൽ ഗ്രീസ്‌മാൻ പുറത്തുപോവാതിരിക്കാൻ വേണ്ടി ബാഴ്സക്ക് വേണ്ടി ആരെയും വാങ്ങാൻ ഉദ്ദേശിക്കുന്നില്ല(ചിരിക്കുന്നു). കളിയിൽ പ്രഭാവമുണ്ടാക്കുന്ന ഒരുപാട് മികച്ച താരങ്ങളുണ്ട് എന്നാൽ എനിക്ക് യുവതാരങ്ങളിലാണ് താത്പര്യം. എനിക്കുറപ്പാണ് ബാഴ്സയിൽ അൻസു ഫാറ്റിയും റയലിൽ വിനിഷ്യസ് ജൂനിയറുമാണു തിളങ്ങാൻ പോവുന്നതെന്ന്. “

  എന്നാൽ എൽ ക്ലാസിക്കോ നേരത്തെയായതിനാൽ അത് കിരീടനേട്ടത്തിനെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനും ഗുട്ടി തന്റെ അഭിപ്രായം രേഖപ്പെടുത്തി. ” ഇതൊരിക്കലും ആരു ലാലിഗ ജയിക്കുമെന്നതിനെ നിർണ്ണയിക്കുന്നില്ല. പക്ഷെ ഇതൊരു പ്രധാനപ്പെട്ട മത്സരമാണ്. മാനസികമായി ഏതു താരമാണോ കൂടുതൽ തയ്യാറെടുക്കുന്നത് അവരുടെ ടീം വിജയിക്കും. ഈ വർഷം എന്ത് നേടാനാവുമെന്ന് കണക്കാക്കാനുള്ള ഒരു പരീക്ഷണം കൂടിയാണിത്.” ഗുട്ടി പറഞ്ഞു.

 10. മത്സരറിപ്പോർട്ടിൽ അൻസു ഫാറ്റിക്കെതിരെ വംശീയാധിക്ഷേപം, സോഷ്യൽ മീഡിയയിൽ വിമർശനവുമായി ഗ്രീസ്മാൻ രംഗത്ത്

  Leave a Comment

  ചാമ്പ്യൻസ്‌ലീഗിൽ ഫെറെൻക്വാരോസുമായി നടന്ന  ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ 5 ഗോളുകൾക്കാണ് ബാഴ്സക്ക് വിജയം നേടാനായത്. ബാഴ്സക്കായി  കൂട്ടീഞ്ഞോയും ഡെമ്പെലെയും ലയണൽ മെസിയും പതിനേഴുകാരന്മാരായ പെഡ്രിയും അൻസു ഫാറ്റിയും ഗോൾ നേടിയതോടെ  ഫെറെൻക്വാരോസിനെതിരെ  ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജയിച്ചു ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്.

  എന്നാൽ മത്സരശേഷം  മത്സരത്തെക്കുറിച്ചു ഒരു സ്പാനിഷ് മാധ്യമത്തിൽ വന്ന  റിപ്പോർട്ടിനെതിരെ വിമരർശനവുമായി  രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സലോണയുടെ ഫ്രഞ്ച്  സൂപ്പർതാരം അന്റോയിൻ ഗ്രീസ്മാൻ. മത്സരത്തിലെ അൻസു ഫാറ്റിയുടെ ഗോളിനെക്കുറിച്ചുള്ള റിപ്പോർട്ടിനെ കുറ്റപ്പെടുത്തിയാണ് ഗ്രീസ്‌മാൻ  സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. നിമഷനേരം കൊണ്ട് നിരവധി റീട്വീറ്റുകളാണ് ഇതിനെ പിന്തുണച്ചുകൊണ്ട് കുറിക്കപ്പെട്ടത്.

  അൻസു ഫാറ്റിയെ വംശീയമായി അധിഷേപിച്ചുകൊണ്ട്  സ്പാനിഷ് മാധ്യമമായ എബിസിയിൽ  വന്ന റിപ്പോർട്ടിലാണ് വംശീയമായി അധിക്ഷേപിക്കുന്ന വ്യംഗ്യാർത്ഥത്തിലുള്ള വാചകങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് .   വേട്ടമൃഗത്തിൽ നിന്നും ഓടിയകലാൻ ശ്രമിക്കുന്ന മാനിനെ പോലെയാണ് അൻസു ഫാറ്റി ഓടിയതെന്നും അത് കാണുമ്പോൾ പോലീസിൽ നിന്നും രക്ഷപ്പെട്ടു ഓടുന്ന  നിയമവിരുദ്ധനായ കറുത്ത കുടിയേറ്റക്കാരനെപ്പോലെയാണെന്നാണ്  എബിസിയുടെ ലേഖകൻ എഴുതിചേർത്തിരിക്കുന്നത്.

  ഈ വാചകങ്ങൾ റിപ്പോർട്ടിന്റെ ഫോട്ടോയിൽ ചൂണ്ടിക്കാണിച്ചു ഗ്രീസ്‌മാൻ ഇങ്ങനെ കുറിച്ചു.”അൻസു ഒരു അസാമാന്യനായ പയ്യനാണ്. സാധാരണമനുഷ്യരെ പോലെ അവനും ബഹുമാനമർഹിക്കുന്നു. ഗ്ര   വംശീയതക്കും മോശപ്പെട്ട പെരുമാറ്റത്തിനോടും മുഖം തിരിക്കൂ” ഈ സംഭവത്തിനെതിരെ ബാഴ്സയിൽ ആദ്യം വിമർശനവുമായി രംഗത്തെത്തിയ താരമാണു ഗ്രീസ്മാൻ എന്നതും അഭിനന്ദനാർഹമാണ്.