Tag Archive: Alexander Lacazette

  1. ആഴ്‌സണല്‍ സൂപ്പര്‍ താരത്തിനായി യുവന്റസ്, പകരം പണവും മൂന്ന് താരങ്ങളിലൊരാളും

    Leave a Comment

    പരിശീലകസ്ഥാനത്തേക്ക് ആന്ദ്രേ പിർലോയുടെ കടന്നുവരവോടു കൂടി അടിമുടി മാറാനൊരുങ്ങുകയാണ് യുവന്റസ്. ഒട്ടേറെ താരങ്ങളെ വിറ്റൊഴിച്ച് ശുദ്ധികലശത്തിനൊരുങ്ങുന്ന യുവന്റസ് ആഴ്‌സണൽ സൂപ്പർതാരമായ അലക്സണ്ടർ ലാക്കസറ്റേക്കു വേണ്ടി പകരം മറ്റൊരു താരത്തെയും പണവും വെച്ചുള്ള കരാറിനൊരുങ്ങുകയാണ്.

    രണ്ടു വർഷത്തേക്ക് കൂടി കരാറുണ്ടെങ്കിലും ട്രാൻഫറിൽ താരങ്ങളെ തട്ടകത്തിലെത്തിലെത്തിക്കാനുള്ള പണം കണ്ടെത്താനാണ് അർട്ടെട്ടയുടെ വിശ്വസ്തതാരമായിരുന്നിട്ടു കൂടി ലാക്കസറ്റേയെ വിൽക്കാൻ ക്ലബ്ബിനെ പ്രേരിപ്പിക്കുന്നത്. കൂടാതെ കൂടുതൽ വേതനം വാങ്ങുന്ന താരങ്ങളെ ഒഴിവാക്കാൻ അർട്ടെറ്റ ശ്രമിക്കുന്നതും വൻവേതനം വാങ്ങുന്ന ലാക്കസറ്റേക്ക് ഭീഷണിയായിരിക്കുകയാണ്.

    ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുന്ന യുവന്റസ് ഗോൺസാലോ ഹിഗ്വേയ്‌ൻ, ഡഗ്ലസ് കോസ്റ്റ, ക്രിസ്ത്യൻ റോമെറോ എന്നിവരിലൊരാളെ ഡീലിൽ ഉൾപ്പെടുത്തി ഫ്രഞ്ച് താരത്തെ സ്വന്തം തട്ടകത്തിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 33 വയസും വലിയ വേതനവും വാങ്ങിക്കുന്ന ഹിഗ്വേയ്‌നെ ഡീലിൽ ഉൾക്കൊള്ളിക്കാൻ യുവന്റസ് പരമാവധി ശ്രമിച്ചേക്കും.

    എന്നാൽ അർട്ടെട്ടയുടെ താത്പര്യം പ്രതിരോധത്തെ ശക്തിപ്പെടുത്തലായതിനാൽ വെറും 22 വയസുള്ള ക്രിസ്ത്യൻ റൊമേറോയുമായിട്ടുള്ള സ്വാപ്പ് ഡീലാണ് നടക്കാൻ സാധ്യത കൂടുതലുള്ളത്. ലാക്കസെറ്റെ എത്തുന്നതോടെ മുന്നേറ്റനിരയിൽ ക്രിസ്ത്യാനോ റൊണാൾഡോക്കും പൗലോ ഡിബാലക്കും വലിയ സഹായമാവുമെന്നാണ് പിർലോയും സംഘവും കരുതുന്നത്.