Tag Archive: AFC Cup

  1. എ.എഫ്.സി ഏഷ്യാകപ്പ് ആതിഥേയത്വം; നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് സൗദി

    Leave a Comment

    റിയാദ്: അറബ് രാജ്യങ്ങളില്‍ ഫുട്‌ബോളിന് എന്നും വലിയ പ്രാധാന്യമാണുള്ളത്. ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഖത്തര്‍ ലോകത്തെ കഴിഞ്ഞവര്‍ഷം ഞെട്ടിക്കുകയും ചെയ്തു. മനോഹരമായി ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ഇതുവരെയുള്ളതില്‍ മികച്ച ലോകകപ്പായി മാറ്റിയെടുക്കാന്‍ ഖത്തറിനായി. ഇതിന്റെ ചുവട്പിടിച്ച് എ.എഫ്.സി ഏഷ്യാകപ്പില്‍ വലിയമാറ്റങ്ങള്‍ക്കാണ് സൗദി അറേബ്യ തുടക്കംകുറിക്കുന്നത്. 2027ലെ എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനായി മൂന്ന് പുതിയ സ്റ്റേഡിയങ്ങളാണ് നിര്‍മിക്കാനൊരുങ്ങുന്നത്.

    നാല് സ്റ്റേഡിയങ്ങള്‍ പുതുമോടിയിലേക്ക് മാറ്റുകയും ചെയ്യും. സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷനാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. റിയാദ്, ഖിദ്ദിയ, ദമ്മാം എന്നിവിടങ്ങളിലാണ് എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനായി നിര്‍മിക്കുന്ന മൂന്ന് പുതിയ സ്റ്റേഡിയങ്ങള്‍. അടുത്തമാസം സന്തോഷ് ട്രോഫി സെമി, ഫൈനല്‍ മത്സരങ്ങള്‍ക്ക് നിശ്ചയിച്ചതും സൗദിയെയാണ്.
    ഖത്തര്‍ മാതൃകയില്‍ മെട്രോ ട്രെയിനില്‍ എളുപ്പത്തില്‍ എത്തിച്ചേരാനാവും വിധമായിരിക്കും റിയാദില്‍ സ്റ്റേഡിയം ഒരുക്കുക. സ്റ്റേഡിയത്തില്‍ അറേബ്യന്‍ രാജ്യത്തിന്റെ പ്രത്യേകത കൊണ്ടുവരാനും ശ്രദ്ധിക്കും.

    പരിസ്ഥിതിക്ക് അനുയോജ്യമായും ആരാധകര്‍ക്ക് ആകര്‍ഷകമായും ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയമായിരിക്കും ദമ്മാമില്‍ നിര്‍മിക്കുക. ഖിദ്ദിയ സ്റ്റേഡിയം സൗദി 2027ല്‍ ഏഷ്യക്ക് നല്‍കുന്ന വലിയ സര്‍ഗാത്മകമായ സംഭാവനകളില്‍ ഒന്നായിരിക്കും. പുനരുദ്ധരിക്കുന്ന സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ വൈകാതെ ആരംഭിക്കും. അടിമുടി മാറ്റത്തിലൂടെ പുതിയമുഖമായിരിക്കും സ്റ്റേഡിയത്തിന് ലഭിക്കുക. മൂന്ന് നഗരങ്ങളിലെ ഏഴ് സ്റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക.

    ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്റെ 2027ലെ എഎഫ്സി ഏഷ്യന്‍ കപ്പ് നടത്താനുള്ള കരാര്‍ സൗദി അറേബ്യ അടുത്തിടെയാണ് നേടിയത്. ലോകകപ്പ് ആതിഥേയത്വവും ഒളിംപിക്‌സുമടക്കം ലക്ഷ്യമിടുന്ന സൗദി അടുത്തിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ലീഗിൽ എത്തിച്ചതും ആഗോളശ്രദ്ധക്കായി തന്നെയാണ്. സൂപ്പര്‍താരത്തെ ഭാവിയില്‍ കായികരംഗത്തെ അംബാസിഡറാക്കി ഉയര്‍ത്താനും സൗദി ഭരണകൂടത്തിന് പദ്ധതിയുണ്ട്.

  2. എഎഫസി കപ്പ് റദ്ദാക്കുന്നു, ചെന്നൈയ്ക്ക് കനത്ത തിരിച്ചടി

    Leave a Comment

    എഎഫ്‌സി കപ്പ് ഉപേക്ഷിക്കാന്‍ ആലോചിച്ച് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ എഎഫ്‌സി കപ്പ് ഉപേക്ഷിക്കാന്‍ ഒരുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ചെന്നൈ സീറ്റി എഫ്‌സി മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

    ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസമെ ഉണ്ടാകു. പല രാജ്യങ്ങളിലും പല കോവിഡ് പ്രോട്ടോകോളുകള്‍ നിലനില്‍ക്കുന്നതിനാലാണ് എഎഫ്‌സി കപ്പ് ഉപേക്ഷിക്കാന്‍ സംഘാടകര്‍ അലോചിക്കാന്‍ കാരണം.

    ഫെബ്രുവരിയില്‍ തുടങ്ങിയ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം മത്സരങ്ങള്‍ നടക്കവെയാണ് കോവിഡിനെത്തുടര്‍ന്ന് എല്ലാം നിര്‍ത്തിവച്ചത്. തുടര്‍ന്ന് ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പല ക്ലബകളും പരിശീലനം പോലും പുനരാരംഭിച്ചിട്ടില്ല.

    ഇതിനിടെ ഹോം എവേ മത്സരങ്ങളില്ലാതെ, ഓരോ ഗ്രൂപ്പുകളിലേയും മത്സരങ്ങള്‍ ഒരോ രാജ്യത്തുമായി നടത്താന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഇതും പ്രായോഗികമാകില്ല എന്നുറപ്പായതോടെയാണ് ടൂര്‍ണമെന്റ് നന്നെ ഉപേക്ഷിക്കാനുളള നീക്കം നടത്തുന്നത്.

    ചെന്നൈ ആകെ ഒരു മത്സരം മാത്രമാണ് ഏ.എഫ്.സി കപ്പില്‍ കളിച്ചിട്ടുള്ളത്. മത്സരം സമനിലയിലും കലാശിച്ചിരുന്നു.

  3. വന്‍ ട്വിസ്റ്റ്, ചെന്നൈയിനെ തഴഞ്ഞ് ബംഗളൂരു എഎഫ്‌സി യോഗ്യത ‘തട്ടിയെടുത്തത്’ ഇങ്ങനെ

    Leave a Comment

    എഎഫ്‌സി കപ്പിനുനുളള പോരാട്ടത്തില്‍ മൂന്നാമത്തെ ടീമായി ബംഗളൂരു എഫ്‌സി കയറിപറ്റിയത് അതിനാടകീയമായി. ഐഎസ്എല്‍ റണ്ണറപ്പായ ചെന്നൈ എഫ്‌സിയെ ഭാഗ്യത്തിന്റെ അകമ്പടിയോടെ മറികടന്ന ബംഗളൂരു ടീം എഎഫ്‌സി കപ്പിനുളള യോഗ്യത സ്വന്തമാക്കിയത്.

    ഐഎസ്എല്‍ ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീമിന് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കും ഐലീഗ് ജേതാക്കള്‍ക്ക് എഎഫ്‌സി ഗ്രൂപ്പ് ഘട്ടത്തിലേക്കും ഐ.എസ്.എല്‍ കിരീട ജേതാക്കള്‍ക്ക് എഎഫ്‌സി പ്ലേ ഓഫിലേക്കും യോഗ്യത ലഭിക്കുമെന്നായിരുന്നു ചട്ടം. എന്നാല്‍ ഐലീഗ് ജേതാക്കളായ മോഹന്‍ ബഗാനും ഐഎസ്എല്‍ ജേതാക്കളായ എടികെയും ലയിച്ചതോടെ ഒരു സ്ഥാനം ഒഴിവുവന്നു.

    ഇതിലേക്ക് ഐഎസ്എല്‍ റണ്ണറപ്പായ ചെന്നൈ എഫ്‌സി കയറുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അവസാനമ നിമിശം എല്ലാം തകിടം മറിയുകയായിരുന്നു. പകരം ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ മൂന്നാമതെത്തിയ ടീമിനെ പരിഗണിക്കാനാണ് സംഘാടകര്‍ തീരുമാനിച്ചത്.

    ഇതോടെയാണ് അപ്രതീക്ഷിതമായി ബംഗളൂരു എഎഫ്‌സി കപ്പ് കളിയ്ക്കാന്‍ യോഗ്യത ലഭിച്ചത്. ഐഎസ്എല്‍ ലീഗില്‍ ബംഗളൂരു മൂന്നാമതും ചെന്നൈയിന്‍ എഫ്‌സി നാലാം സ്ഥാനത്തുമായിരുന്നു.