Tag Archive: AB DE VILLERS

  1. ഉറ്റസുഹൃത്തിന്റെ തിരിച്ചുവരവില്‍ ആവേശം അടക്കാനാകാതെ എബിഡി

    Leave a Comment

    ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എബി ഡിവില്ലേഴ്‌സ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ കോഹ്ലിയ്‌ക്കൊപ്പം നീണ്ട വര്‍ഷങ്ങള്‍ കളിച്ച താരമാണ് ഡിവില്ലേഴ്‌സ്. തങ്ങള്‍ക്കിടയിലുളള ആത്മബന്ധം കോഹ്ലി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

    ഇപ്പോള്‍ ഏഷ്യകപ്പില്‍ അഫ്ഗാനെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടി കോഹ്ലി തിരിയെത്തിയപ്പോള്‍ ഏറ്റവും അധികം ഊറ്റം കൊള്ളുന്നതും ആത്മമിത്രം ഡിവില്ലേഴ്‌സ് തന്നെയാണ്. ട്വിറ്ററിലൂടെയാണ് കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഡിവില്ലേഴ്‌സ് സന്തോഷം പ്രകടിപ്പിച്ചത്.

    ‘ഇന്നലെ അവനുമായി സംസാരിച്ചപ്പോള്‍ എന്തൊക്കെയോ സംഭവിക്കുമെന്ന് കരുതിയിരുന്നു, മികച്ച കളിയാണ് പുറത്തെടുത്തത് കൂട്ടുകാര’ ഡിവില്ലേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

    ഇന്‍സ്റ്റഗ്രാമില്‍ കോഹ്ലിയോടുളള ആത്മബന്ധം മനസ്സിലാക്കാന്‍ ഒരു ചിത്രവും ഡിവില്ലേഴ്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്‌കൂട്ടറില്‍ ഇരുവരും യാത്രചെയ്യുന്ന മനോഹരമായ ഒരു ചിത്രമാണ് ഡിവില്ലേഴ്‌സ് പങ്കുവെച്ചത്.

     

    View this post on Instagram

     

    A post shared by AB de Villiers (@abdevilliers17)

    നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷമാണ് കോഹ്ലി കരിയറില്‍ ഒരു സെഞ്ച്വറി നേടുന്നത്. 2019 ബംഗ്ലാദേശിനെതിരെ ആയിരുന്നു കോഹ്ലിയുടെ അവസാന സെഞ്ച്വറി. പിന്നീട് ബാറ്റിംഗ് ഫോം നഷ്ടപ്പെട്ട് ഉഴറുകയായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ താരം.

    അഫ്ഗാനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. വെറും 61 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും അടക്കം 121 റണ്‍സാണ് പുറത്താകാതെ കോഹ്ലി അടിച്ച് കൂട്ടിയത്. 200 സ്‌ട്രൈക്ക് റേറ്റിലായിരുന്ന കോഹ്ലിയുടെ പ്രകടനം.

  2. ഇവന്‍ ഡിവില്ലേഴ്‌സിന്റെ പിന്‍ഗാമി, അന്തിമ ഇലവനിലേക്ക് അടിച്ചുകയറും, ഇന്ത്യന്‍ താരത്തെ ചൂണ്ടി പോണ്ടിംഗ്

    Leave a Comment

    ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെ പ്രശംസകൊണ്ട് മൂടി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. പ്രതാപകാലത്തെ എബി ഡിവില്ലേഴ്‌സിനെ ഓര്‍മിപ്പിക്കുന്നതാണ് സൂര്യകുമാര്‍ യാദവിന്റെ പ്രകടനമെന്നും പോണ്ടിംഗ് വിലയിരുത്തുന്നു. ഐസിസിയുടെ പ്രതിമാസ അവലോകനത്തില്‍ ആണ് പോണ്ടിംഗ് ഇക്കാര്യം പറഞ്ഞത്.

    ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഉറപ്പായും സൂര്യകുമാര്‍ യാദവ് ഉണ്ടാകുമെന്നും റിക്കി പോണ്ടിംഗ് പറയുന്നു. ആത്മവിശ്വാസമാണ് സൂര്യകുമാറിനെ മറ്റ് കളിക്കാരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നതെന്നും ഏത് വെല്ലുവിളിയെയും ചങ്കുറപ്പോടെ നേരിടാമെന്ന സൂര്യകുമാറിന്റെ ആത്മവിശ്വാസം ഇന്ത്യക്ക് നല്‍കുന്ന മുന്‍തൂക്കം ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഏഷ്യാ കപ്പിലും ലോകകപ്പിലും സൂര്യകുമാര്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും ലോകകപ്പ് ടീമില്‍ അവന്‍ കളിക്കുന്നുണ്ടെങ്കില്‍ ഓസീസ് ആരാധകര്‍ക്ക് ഏറ്റവും മികച്ചൊരു കളിക്കാരകന്റെ പ്രകടനം കാണാന്‍ അവസരമുണ്ടാകുമെന്നും പോണ്ടിംഗ് പറഞ്ഞു.

    ‘ആത്മവിശ്വാസത്തോടെയാണ് ഓരോ മത്സരവും സൂര്യ കളിക്കുന്നത്. അതുകൊണ്ടുതന്നെ ഏത് സാഹചര്യത്തിലും ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ചങ്കുറപ്പും അവനുണ്ട്. ഏത് സാഹചര്യത്തിലും ടീമിനെ ജയിപ്പിക്കാനാവുമെന്ന ആത്മവിശ്വാസത്തോടെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. അവന്റെ ബാറ്റിംഗ് പലപ്പോഴും പ്രതാപകാലത്തെ എ ബി ഡിവില്ലിയേഴ്‌സിനെ അനുസ്മരിപ്പിക്കും. ഗ്രൗണ്ടിന്റെ ഏത് കോണിലേക്കും പന്ത് പായിക്കാന്‍ കഴിവുള്ള 360 ഡിഗ്രി കളിക്കാരനാണ് അവന്‍. ലാപ് ഷോട്ടുകളും, ലേറ്റ് കട്ടും കീപ്പറുടെ തലക്ക് മുകളിലൂടെ പറത്തുന്ന ഷോട്ടുകളും അങ്ങനെ എന്തും അവന് കളിക്കാനാവും. പേസിനെതിരെയും സ്പിന്നിനെതിരെയും ഒരുപോലെ കളിക്കുന്ന സൂര്യ മികച്ച ലെഗ് സൈഡ് കളിക്കാരനുമാണ്’ പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.

    സൂര്യകുമാറിനെ ഓപ്പണറായി ഒന്നാമതോ രണ്ടാമതോ നാലാമതോ ഇറക്കാം. പക്ഷെ അവനെ ന്യൂബോളില്‍ നിന്ന് മാറ്റി നിര്‍ത്തി നാലാം നമ്പറിലിറക്കി മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാന്‍ അനുവദിക്കുന്നതാണ് നല്ലത്. കാരണം മധ്യ ഓവറുകളില്‍ അവന്‍ ഒരറ്റത്ത് ഉണ്ടെങ്കില്‍ എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ സൂര്യയെ ഓപ്പണറാക്കാതെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതാണ് ഉചിതമെന്നും പോണ്ടിംഗ് പറഞ്ഞു.

  3. ക്രിക്കറ്റ് ഉപേക്ഷിച്ചു, മറ്റൊരു കായിക ഇനത്തില്‍ ഡിവില്ലേഴ്‌സ് അരങ്ങേറുന്നു

    Leave a Comment

    അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് മറ്റൊരു കായിക ഇനത്തില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നു. ഗോള്‍ഫ് കളിക്കാന്‍ ആണ് 38കാരന്‍ തയ്യാറെടുക്കുന്നത്.

    ഇതിന്റെ ഭാഗമായി റെസ്റ്റ് ഓഫ് ദി വേള്‍ഡ് ടീമില്‍ ഡിവില്ലേഴ്‌സ് ഇടംപിടിച്ച് കഴിഞ്ഞു. ജേഴ്സി സിറ്റിയില്‍ നടക്കുന്ന ഉദ്ഘാടന ഐക്കണ്‍സ് സീരീസ് ഗോള്‍ഫ് ഇവന്റില്‍ ഫ്രെഡ് കപ്പിള്‍സ് നയിക്കുന്ന ടീം യുഎസ്എയ്ക്കെതിരെയാണ് ഡിവില്ലേഴ്‌സ് കളിക്കുക. ജൂണ്‍ 30 മുതല്‍ ജൂലൈ 1 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

    മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഡിവില്ലേഴ്‌സിന്റെ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്ന് തവണ ഗ്രാന്‍ഡ് സ്ലാം ജേതാവ് ആഷ് ബാര്‍ട്ടി, നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ്, ബോക്സിംഗ് ഇതിഹാസം ഓസ്‌കാര്‍ ഡി ലാ ഹോയയും ടീം യുഎസ്എയ്ക്കായി മത്സരിക്കും.

    എബി ഡിവില്ലിയേഴ്‌സ് 2018ല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. നിലവില്‍ ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും ഡിവില്ലേഴ്‌സ് ഭാഗമല്ല. ഈ വര്‍ഷം ഐപിഎല്‍ കളിക്കുന്നതില്‍ നിന്നും ഡിവില്ലേഴ്‌സ് പിന്മാറിയിരുന്നു.

     

  4. അവര്‍ ഹീറോകളല്ല, വംശീയവാദികള്‍, ഡിവില്ലേഴ്‌സിന്റെയെല്ലാം പൊയ് മുഖം വലിച്ച് കീറുന്ന കണ്ടെത്തല്‍

    Leave a Comment

    ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കുന്ന കണ്ടെത്തലുമായി അന്വേഷണ കമ്മീഷന്‍. ദക്ഷിണാഫ്രിക്കയിലെ പ്രമുഖതാരങ്ങള്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വിവേചനപരമായി പെരുമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നിയമിച്ച കമ്മീഷന്റേതാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

    മുന്‍ നായകനും നിലവില്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഡയറക്ടറുമായ ഗ്രേയം സ്മിത്ത് , പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ , മുന്‍ നായകന്‍ എ ബി ഡിവിലിയേഴ്സ് എന്നിവര്‍ക്കെതിരെയാണ് പരാമര്‍ശങ്ങള്‍.

    2015ലെ ഇന്ത്യന്‍ പര്യടനത്തില്‍ സെലക്ഷന്‍ ചട്ടം ലംഘിച്ച് കറുത്ത വര്‍ഗക്കാരനായ ഖായാ സോണ്ടോയെ നായകന്‍ ഡിവിലിയേഴ്സ് ഒഴിവാക്കിയെന്നാണ് ഒരു കണ്ടെത്തല്‍. പരിക്കേറ്റ ജെ പി ഡുമിനിക്ക് പകരമായി സോണ്ടോയെ ഉള്‍പ്പെടുത്താതെ ഡീന്‍ എല്‍ഗാറിന് അവസരം നല്‍കിയതിലാണ് ചട്ടലംഘനം.

    കറുത്ത വര്‍ഗക്കാരനായ താരത്തെ അധിക്ഷേപിച്ച് ബൗച്ചറും സുഹൃത്തുക്കളും പാട്ട് പാടിയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. 235 പേജുള്ള റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വക്താവ് പ്രതികരിച്ചു.

    അടുത്തിടെ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനിടെയും വര്‍ണവിവേചനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചിരുന്നു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുട്ടുകുത്താന്‍ വിസമ്മതിച്ച് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് വെസ്റ്റ് ഇന്‍ഡിസിനെതിരായ മത്സരത്തില്‍ നിന്ന് അവസാന നിമിഷം പിന്‍മാറുകയായിരുന്നു. സംഭവം വലിയ വിവാദമായതോടെ മാപ്പ് പറഞ്ഞതിനൊടുവിലാണ് ഡി കോക്കിന് ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്താനായത്.

  5. ആ വന്മരം വീണു, അയാള്‍ ക്രിക്കറ്റിന്റെ സര്‍വ്വ രൂപങ്ങളില്‍ നിന്നും വിരമിച്ചു

    Leave a Comment

    ദക്ഷിണാഫ്രിക്ക ലോകത്തിന് സംഭവന ചെയ്ത ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലേഴ്‌സ് ക്രിക്കറ്റിന്റെ സര്‍വ്വ രൂപങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഏതാനും വര്‍ഷം മുമ്പ് വിരമിച്ച താരം ഇനി ഫ്രാഞ്ചസി ക്രിക്കറ്റ് ലീഗുകളിലും കളിയ്ക്കില്ല.

    ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ഡിവില്ലേഴ്‌സ്. ആര്‍സിബിയ്ക്കായി 156 മത്സരങ്ങളില്‍ നിന്ന് 4491 റണ്‍സാണ് താരം നേടിയത്. 2011 മുതല്‍ ആര്‍സിബിയ്ക്കായി കളിച്ച് വരികയായിരുന്നു എബി ഡി വില്ലിയേഴ്‌സ്. 2015ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പുറത്താകാതെ 133 റണ്‍സ് നേടിയതാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്‌കോര്‍.

    ട്വിറ്ററിലൂടെയാണ് ഡിവില്ലേഴ്‌സ് ക്രിക്കറ്റ് ലോകത്തെ നടുക്കിയ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇതൊരു വളരെ അവിശ്വസനീയമായ യാത്രയാണ് പക്ഷേ എല്ലാ ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു എന്നാണ് ഡിവില്ലേഴ്‌സ് വിടവാങ്ങള്‍ സന്ദേശത്തില്‍ കുറിച്ചത്.

    ”വളരെ ഏറെ ആസ്വാദനത്തോടെയും അടങ്ങാത്ത ആവേശത്തോടെയും ഞാന്‍ ഗെയിം ഇത്ര കാലവും കളിച്ചു. ഇപ്പോള്‍ ഈ 37ാം വയസ്സില്‍, ആ ജ്വാല അത്ര തിളക്കമുള്ളതായി കത്തുന്നില്ല. അതാണ് ഞാന്‍ അംഗീകരിക്കേണ്ട യാഥാര്‍ത്ഥ്യം.’ ഡിവില്ലെഴ്‌സ് കുറിച്ചു.

    ‘ക്രിക്കറ്റ് എന്നോട് വളരെ ഏറെ ദയയാണ് കാണിച്ചത്. ടൈറ്റന്‍സ്, പ്രോട്ടീസ് അതേ അല്ലെങ്കില്‍ ബാംഗ്ലൂര്‍ ടീം അല്ലെങ്കില്‍ ലോകമെമ്പാടും എവിടെ കളിച്ചാലും ഗെയിം എനിക്ക് സങ്കല്‍പ്പിക്കാനാവാത്ത അനുഭവങ്ങളും അവസരങ്ങളും നല്‍കി. ഞാന്‍ എപ്പോഴും എല്ലാവരോടും ഏറെ നന്ദിയുള്ളവനായിരിക്കും. ഈൗ ഒരു മികച്ച അവസരത്തില്‍ എല്ലാ എതിരാളികള്‍ക്ക് , ഓരോ പരിശീലകര്‍ക്കും കൂടാതെ ഓരോ ഫിസിയോയ്ക്കും കൂടാതെ എന്റെ കൂടെ പ്രവര്‍ത്തിച്ച സ്റ്റാഫ് അംഗത്തിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും ഞാന്‍ കളിച്ചിടത്തെല്ലാം എനിക്ക് ലഭിച്ച വമ്പന്‍ പിന്തുണയില്‍ ഞാന്‍ എക്കാലവും ഏറെ നന്ദിയുള്ളവനായിരിക്കും’ ഡിവില്ലേഴ്സ് കൂട്ടിച്ചേര്‍ത്തു.

  6. ഡിവില്ലേഴ്‌സിനെതിരെ ഗുരുതര ആരോപണവുമായി സഹതാരം, വംശീയവാദിയായിരുന്നു?

    Leave a Comment

    ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലേഴ്‌സിനെതിരെ ആരോപണവുമായി സഹതാരവും മുന്‍ വിക്കറ്റ് കീപ്പറുമായ താമി തസോലേകില്‍. താന്‍ ടീമിലുണ്ടായപ്പോള്‍ ഒരിക്കല്‍ പോലും കീപ്പിംഗ് സ്ഥാനം തനിയ്ക്ക് വിട്ട് നല്‍കാന്‍ ഡിവില്ലേഴ്‌സ് തയ്യാറായിരുന്നില്ലെന്നാണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് കീപ്പറായി കൂടി വിലയിരുത്തപ്പെടുന്ന താമി ആരോപിക്കുന്നത്.

    ‘ഞാന്‍ ടീമിലുളളപ്പോള്‍ കീപ്പിംഗ് സ്ഥാനം അവന്‍ പൂര്‍ണ്ണമായി കൈയ്യടക്കി വെച്ചു. ബൗച്ചര്‍ കീപ്പറായപ്പോല്‍ കീപ്പ് ചെയ്യാന്‍ അവന്‍ ആഗ്രഹിച്ചിരുന്നില്ല. എന്താണ് അവിടെ സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും’ താമി ആരോപിക്കുന്നു.

    ഏറ്റവും നിരശാപ്പെടുത്തുന്ന ഒരു കാര്യം അക്കാലത്ത് ഒരു കറുത്തയാളായിരുന്നു ടീമിന്റെ കണ്‍വീനറെന്നും ഈ അനീതിയ്‌ക്കെതിരെ അദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും താമി ഓര്‍ക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിലെ കറുത്ത വര്‍ഗക്കാരനായിരുന്നു താമി.

    2011-2015 കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച കീപ്പര്‍മാരില്‍ ഒരാളായിരുന്നു താമി. ആ കാലയളവില്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അദ്ദേഹത്തിന് കരാറും നല്‍കിയിരുന്നു. എന്നാല്‍ പ്രോട്ടീസിനായി ആ കാലഘട്ടത്തില്‍ ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിന് പിന്നില്‍ ഡിവില്ലേഴ്‌സിന്റെ ഇടപെടലാണെന്നാണ് താമി ആരോപിക്കുന്നത്.

    കരിയറില്‍ ആകെ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഇന്ത്യയ്‌ക്കെതിരെ 2004ലായിരുന്നു താമിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. താമിയുടെ കരിയറിലെ അവസാന മത്സരവും ആവര്‍ഷം ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഈ മത്സരത്തിലാണ് എബി ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതും. ഈ മത്സരത്തില്‍ മാത്രമാണ് താമിയും എബി ഡിവില്ലേഴ്‌സും ഒരുമിച്ച് കളിച്ചത്.

    2004ന് ശേഷം അഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം താമി കാഴ്ച്ചവെച്ചെങ്കിലും പിന്നീടൊരിക്കലും ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ കളിക്കാന്‍ താമിയ്ക്ക് കഴിഞ്ഞില്ല. 2016ല്‍ താമിയെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ആന്റ് കറപ്ഷന്‍ കോഡ് ലംഘിച്ചതിന് വിലക്കുകയും ചെയ്തിരുന്നു.

  7. ഡിവില്ലേഴ്‌സിനെ ടീം ഇന്ത്യയില്‍ കളിപ്പിക്കണം, മുറവിളിയുമായി ക്രിക്കറ്റ് ലോകം

    Leave a Comment

    ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ ഉറപ്പിച്ചതോടെ എബി ഡിവില്ലേഴ്‌സിനായി വിചിത്ര ആവിശ്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഡിവില്ലേഴ്‌സിന് ഇന്ത്യന്‍ പൗരത്വം നല്‍കി ടീം ഇന്ത്യയില്‍ കളിപ്പിക്കണമെന്നാണ് ഒരു വിഭാഗം ഇന്ത്യന്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.

    സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ചൂടുളള ചര്‍ച്ചകളാണ് നടക്കുന്നത് എന്നതാണ് ഏറെ രസകരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ മാറ്റി ഡിവില്ലേഴ്‌സിന് അവസരം നല്‍കണമെന്ന് വരെ ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

    ഐപിഎല്ലില്‍ ഡിവില്ലേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പ്രധാന താരമാണ്. ഇന്ത്യയില്‍ നിരവധി ആരാധകരാണ് ഡിവില്ലേഴ്‌സിന് ഉളളത്. ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്നത് അവര്‍ക്കൊന്നും ഉള്‍കൊള്ളാനായിട്ടില്ല. വിരമിക്കാനുളള തീരുമാനം ഡിവില്ലേഴ്‌സ് പുനപ്പരിശോധിക്കണമെന്ന മുറവിളി ശക്തമാണ്.

    2018ലായിരുന്നു കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഡിവില്ലിയേഴ്‌സ് പ്രഖ്യാപിക്കുന്നത്. അടുത്തിടെ ടി20 ടീമിലേക്ക് മടങ്ങി എത്താന്‍ ആഗ്രഹിക്കുന്നെന്ന് എബിഡി തുറന്നു പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എബിഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് തനിക്കു മടങ്ങിവരാന്‍ ആഗ്രഹമില്ലെന്ന നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

    ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പിലൂടെ എബിഡി മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ വിരമിക്കലില്‍ താരം ഉറച്ചതോടെ ഉള്‍പ്പെടുത്താതെ വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമുകളെ ബോര്‍ഡ് പ്രഖ്യാപിച്ചു.

     

  8. ഇല്ല അവന്‍ തിരിച്ചുവരില്ല, ക്രിക്കറ്റ് ലോകത്തിന് ഞെട്ടല്‍ സമ്മാനിച്ച് വീണ്ടും എബി ഡിവില്ലേഴ്‌സ്

    Leave a Comment

    ക്രിക്കറ്റ് ലോകത്തെ ദശലക്ഷകണക്കിന് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സിനെ കുറിച്ച് പുറത്ത് വരുന്നത്. ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.

    2018 മെയ്യിലാണ് ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. എന്നാല്‍ വിവിധ ഫ്രാഞ്ചസി ടി20 ലീഗുകളില്‍ ഡിവില്ലേഴ്‌സ് തുടര്‍ന്നും കളിച്ച് പോന്നു. പാതിവഴിയില്‍ നിര്‍ത്തിവെച്ച ഐപിഎല്ലില്‍ വരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ പ്രധാന താരമായിരുന്നു ഡിവില്ലേഴ്‌സ്.

    ഇതോടെയാണ് ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചറും ഡിവില്ലേഴ്‌സിന്റെ തിരിച്ചുവരവിന് പച്ചക്കൊടി വീശിയിരുന്നു. ഇതോടെ ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ടി20 ലോകകപ്പില്‍ കളിയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഡിവില്ലേഴ്‌സ് തിരിച്ചുവരില്ലെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

    മടങ്ങി വരവ് സംബന്ധിച്ച് ഡിവില്ലേഴ്‌സുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും താരത്തിന്റെ വിരമിക്കല്‍ തുടരുമെന്ന് തീരുമാനമായെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രസ്താവനയില്‍ അറിയിച്ചു.

    ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ടി-20കളിലും പാഡണിഞ്ഞ എബി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളാണ്.

     

  9. അവന്‍ ഉടന്‍ ദേശീയ ടീമില്‍ തിരിച്ചെത്തിയേക്കും, ആ കാത്തിരിപ്പിന് അന്ത്യമായി, സന്തോഷ വാര്‍ത്ത

    Leave a Comment

    അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ് വിരമിക്കല്‍ തീരുമാനം മാറ്റി ഉടന്‍ ദേശീയ ടീമിനായി കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഗ്രെയിം സ്മിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

    ജൂണില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിലാകും ഡിവില്ലേഴ്‌സ് തിരിച്ചുവരുക. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസില്‍ കളിയ്ക്കുക. ടി-20 ലോകകപ്പില്‍ ഡിവില്ല്യേഴ്‌സ് കളിച്ചേക്കുമെന്ന് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു. അതിനെ ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

    ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരികെ എത്തിയേക്കുമെന്ന് ഡിവില്ല്യേഴ്‌സ് തന്നെ സൂചിപ്പിച്ചിരുന്നു. ”വീണ്ടും ദക്ഷിണാഫ്രിക്കക്കായി കളിക്കുക എന്നത് മികച്ച അനുഭവമാവും. ഐപിഎല്‍ അവസാനിക്കുമ്പോള്‍ ബൗച്ചറുമായി സംസാരിക്കും. കഴിഞ്ഞ വര്‍ഷം ടീമില്‍ കളിക്കാന്‍ തയ്യാറുണ്ടോ എന്ന് എന്നോട് അദ്ദേഹം ചോദിച്ചിരുന്നു. ഉറപ്പായും എന്ന് ഞാന്‍ മറുപടിയും നല്‍കി.”- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിനു പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

    2018 മെയിലാണ് ഡിവില്ല്യേഴ്‌സ് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചത്. അപ്രതീക്ഷിതമായുള്ള വിരമിക്കലില്‍ ക്രിക്കറ്റ് ലോകം ഞെട്ടിയിരുന്നു.

    രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി ക്രിക്കറ്റില്‍ അദ്ദേഹം കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ടി-20കളിലും പാഡണിഞ്ഞ എബി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ്.

  10. ടി20 ലോകകപ്പില്‍ അവനായി വാതിലുകള്‍ തുറന്ന് കിടക്കുന്നു, സന്തോഷ വാര്‍ത്ത

    Leave a Comment

    ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലേഴ്‌സ് ഒരിക്കല്‍ കൂടി ദേശീയ ടീമിന്റെ ജെഴ്‌സി അണിയുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. ഏറെ നാളായി ഡിവില്ലേഴ്‌സിന്റെ മടങ്ങി വരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമാണെങ്കിലും ഒടുവില്‍ അതിനുളള സാധ്യതതെളിയുന്നതായാണ് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ നല്‍കുന്ന സൂചന.

    ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഡിവില്ലിയേഴ്‌സിനെ ഉള്‍പ്പെടുത്തണമോയെന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ സമ്മതിച്ചു. വിവിധ ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    ‘ഐ.പി.എല്ലിന് പോകുന്നതിന് മുമ്പായി ഞാന്‍ ഡിവില്ലിയേഴ്‌സുമായി സംസാരിച്ചിരുന്നു, വളരെ തുറന്ന സംഭാഷണമാണ് ഞങ്ങള്‍ തമ്മിലുണ്ടായത്, ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാണ് താനിപ്പോഴുമെന്ന് സ്വയവും മറ്റുള്ളവരേയും ബോധ്യപ്പെടുത്താന്‍ ഐ.പി.എല്ലില്‍ ഡിവില്ലിയേഴ്‌സിന് വളരെ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്, ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്, ഐ.പി.എല്‍ സ്വന്തം ജോലി നന്നായി ചെയ്യുകയെന്നതാണ്, ഐ.പി.എല്ലിന്റെ അവസാനത്തോടടുക്കുമ്പോള്‍ ഞാന്‍ വീണ്ടും ഡിവില്ലിയേഴ്‌സിനെ ബന്ധപ്പെടും’ ബൗച്ചര്‍ പറയുന്നു.

    ഇതോടെ ഐപിഎല്ലിലെ പ്രകടനം പരിഗണിച്ചായിരിക്കും ഡിവില്ലേഴ്‌സ് മടങ്ങി വരണമോയെന്നകാര്യം ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ ആലോചിക്കുക. 2018 മെയിലാണ് ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.