ഐപിഎല്‍ കഴിഞ്ഞാല്‍ ഒരു ദിവസത്തിന് ശേഷം ലോകകപ്പ്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞാല്‍ തൊട്ടുടനെ ടി20 ലോകകപ്പും നടക്കും. ഐഎപിഎല്‍ അവസാനിച്ചതിന് ശേഷം ഒരു ദിവസത്തെ ഇടവേളമാണ് യുഎഇ തന്നെ വേദിയാകുന്ന ടി20 ലോകകപ്പ് നടക്കുക. പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്

ഒക്ടോബര്‍ 15നാണ് ഐപിഎല്‍ ഫൈനല്‍ നടക്കുക ഒക്ടോബര്‍ 17ന് ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാകും.

ടി20 ലോകകപ്പ് വേദി യുഎഇയിലായിരിക്കുമെന്നകാര്യം ബിസിസിഐ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ലോകകപ്പിന്റെ ഒരുക്കങ്ങള്‍ അവിടെ ബിസിസിഐ ആരംഭിച്ച് കഴിഞ്ഞു. നിലവിലെ തിരുമാനമനുസരിച്ച് ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ദുബൈയ്ക്ക് പുറമെ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലുമാകും നടക്കുക.

ആദ്യ റൗണ്ടില്‍ 12 മത്സരങ്ങളാകും ഉണ്ടാകുക. എട്ടു ടീമുകളാണ് ഇതില്‍ മത്സരിക്കുക. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ 30 മത്സരങ്ങളാകും ഉണ്ടാകുക. ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാവും മത്സരങ്ങള്‍. യുഎഇയിലും ദുബായിലും അബുദാബിയിലുമാവും സൂപ്പര്‍ 12 പോരാട്ടങ്ങള്‍.

ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സെമിയിലേക്ക് മുന്നേറും. നവംബര്‍ 14നാണ് ഫൈനല്‍. ജൂണ്‍ 28ന് മുമ്പ് ലോകകപ്പ് വേദി സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് ഐസിസി ബിസിസിഐക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം, കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പ് ദുബായിലേക്ക് മാറ്റുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡിനെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു.

You Might Also Like