അടുത്ത ഇന്ത്യന്‍ നായകനാരാകണം, തുറന്ന് പറഞ്ഞ് ദ്രാവിഡ്

ടി20 ലോകകപ്പിന് ശേഷം കുട്ടിക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്നും ഒഴിയാനുളള തയ്യാറെടുപ്പിലാണ് വിരാട് കോഹ്ലി. ലോകകപ്പിന് മുമ്പെ തന്നെ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് കോഹ്ലി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ അടുത്ത നായകന്‍ ആരാണെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം.

മുതിര്‍ന്നതാരം രോഹിത്ത് ശര്‍മ്മയ്ക്കാണ് ഏതാണ്ട് എല്ലാവരും സാധ്യത കല്‍പിക്കുന്നത്. കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരും പറഞ്ഞ് കേള്‍ക്കുണ്ട്. എന്നാല്‍ പുതുതായി ഇന്ത്യയുടെ കോച്ചായി എത്തുന്ന രാഹുല്‍ ദ്രാവിഡിന് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന് കഴിഞ്ഞ ദിവസം അനുവദിച്ച അഭിമുഖത്തിലാണ് ദ്രാവിഡ് അടുത്ത നായകനായിരിക്കണം എന്ന കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

രോഹിത് ശര്‍മ അടുത്ത ടി20 ക്യാപ്റ്റനാവണമെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. രോഹിത്തിന് ശേഷം മാത്രമേ രാഹുലിന്റെ പേര് പരിഗണിക്കാവൂ എന്നും ദ്രാവിഡ് വ്യക്തമാക്കി.

അതെസമയം ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെ നടക്കുന്ന പരമ്പരയില്‍ കെ എല്‍ രാഹുല്‍ ക്യാപ്റ്റനാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന താരങ്ങള്‍ വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുലിനെ ക്യാപ്റ്റാക്കുക.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റാണ് രോഹിത്. രോഹിത്തിന് കീഴില്‍ ഇന്ത്യക്കും നേട്ടങ്ങള്‍ സ്വന്തമാക്കാനായി. നിദാഹസ് ട്രോഫിയും ഏഷ്യാ കപ്പും രോഹിത്തിന് കീഴിലാണ് ഇന്ത്യ ഉയര്‍ത്തിയത്.

You Might Also Like