ആ മൂന്ന് ടീമുകളിലൊന്ന് ലോകകപ്പ് ഉയര്‍ത്തും, അവര്‍ കറുത്ത കുതിരളുമാകും

ജീവന്‍ നാഥ്

2021 ലോകകപ്പ് ആര്‍ക്ക്?,??
2021 ലോകകപ്പ് ആരു ജയിക്കും?? ഏത് ടീം ആയിരിക്കും കറുത്ത കുതിരകള്‍?
ഇന്ത്യ, വിന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ മൂന്ന് ടീമുകള്‍ക്ക് തന്നെയാണ് കൂടുതല്‍ സാധ്യത പ്രവചിക്കപ്പെടുന്നത്..

നല്ലൊരു ഐപിഎല്‍ സീസണിന് ശേഷമെത്തുന്ന ഇന്ത്യന്‍ കളിക്കാര്‍ ഇത്തവണ കപ്പ് തിരിച്ച് പിടിക്കുമെന്ന് പ്രതീക്ഷിക്കാം.. ചില പ്രധാന കളിക്കാരുടെ മങ്ങിയ ഫോം ആശങ്ക ഉണ്ടാക്കുന്നു എന്ന് മാത്രം.. രോഹിത്, ഭുവനേശ്വര്‍, പന്ത് തുടങ്ങിയവര്‍ അവരുടെ മികച്ച ഫോമില്‍ അല്ല… ഹാര്‍ദിക് പാണ്ട്യയുടെ കാര്യം പറയാതിരിക്കുന്നത് ആണ് നല്ലത്…

മികച്ച ഒരു ആറാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഇല്ല എന്നത് തന്നെയാണ് പോരായ്മ.. ജഡേജ ആ റോളില്‍ വന്നു തിളങ്ങട്ടെ എന്ന് പ്രത്യാശിക്കാം. ഐപിഎല്‍ കിരീട നേട്ടത്തിന് ശേഷം മെന്റര്‍ റോളിലെത്തുന്ന ധോണി കോഹ്ലിക്ക് തീര്‍ച്ചയായും ഉപകാരിയാകും.

വിന്‍ഡീസ് ആകട്ടെ ഇന്ത്യയേക്കാള്‍ മികച്ച ഒരു ടീം എന്ന് പറയേണ്ടി വരും. മറ്റൊരു ടീമിനും ഇല്ലാത്ത അത്രയും പരിചയ സമ്പന്നരായ ഓള്‍റൗണ്ടേഴ്‌സ് അവര്‍ക്ക് ഉണ്ട്..

പൊള്ളാര്‍ഡ്, ബ്രാവോ തുടങ്ങിയവര്‍ കളിക്കാത്ത ലീഗുകള്‍ ലോകത്തില്‍ ഇല്ല… അവര്‍ രണ്ടു പേരും തങ്ങളുടെ എക്‌സ്പീരിയന്‍സ് മുഴുവന്‍ പുറത്തെടുത്താല്‍ അവരെ തടയാനുള്ള ടീമുകള്‍ ഈ ലോകകപ്പില്‍ ഉണ്ടോ എന്ന് സംശയമാണ്. ഒപ്പം യൂണിവേഴ്‌സല്‍ ബോസ്സ് തന്റെ (അവസാനത്തെ?) ലോകകപ്പിന് ….ഒപ്പം ഹെറ്റ്‌മേയര്‍, സിമ്മണ്‍സ്, ലൂയിസ്, ഫ്‌ലെച്ചര്‍, ഫാബിയന്‍ അലന്‍ തുടങ്ങിയ വമ്പനടിക്കാരും .

സുനില്‍ നരേയ്ന്‍ ഇല്ലാത്തത് മാത്രമാണ് ഒരു പോരായ്മ. പിന്നീട് സാധ്യത ഉള്ള 2 ടീമുകള്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരാണ്… പല പ്രമുഖരും ഇല്ലെങ്കിലും ഇംഗ്ലണ്ട് ശക്തര്‍ തന്നെയാണ്.. ലോക ടെസ്റ്റ് കിരീടത്തിനു പിന്നാലെ ഒരു ടി20 കിരീടം കൂടി ന്യൂസിലന്‍ഡ് സ്വപ്നം കാണുന്നുണ്ടാവും..

പാകിസ്താന്‍ പഴയ പേസ് നിരയുടെ പെരുമ ഇല്ലാതെ ആണ് വരുന്നത്.. ഒരു കിരീടം നേടാന്‍ ഉള്ള കരുത്ത് അവര്‍ക്കുണ്ടോ എന്ന് സംശയം ആണ് …

ദക്ഷിണാഫ്രിക്ക ആണ് ക്രിക്കറ്റ് ആരാധകരെ ഏറ്റവും നിരാശരാക്കുന്നത്.. ബാവുമ എന്നൊരു നായകന് കീഴില്‍ പ്രമുഖരില്ലാതെ എത്തുന്ന അവര്‍ തങ്ങളുടെ കഴിഞ്ഞകാല ടീമുകളുടെ നിഴല്‍ മാത്രമാണ്.. ശ്രീലങ്കയും ഇതേ അവസ്ഥയില്‍ ആണ് …

ഓസ്‌ട്രേലിയ അവരുടെ ഫുള്‍ സ്‌ട്രെഗ്ത്ത് ടീമായി കളിച്ചാല്‍ അവര്‍ക്കും സെമി സാധ്യത ഉണ്ട്… ബംഗ്ലാദേശിന് എതിരെ പരമ്പര പോയെങ്കിലും അത് അവരുടെ എ ടീം അല്ലായിരുന്നു.

നിങ്ങളുടെ അഭിപ്രായപ്രകാരം ഏത് ടീമിനാണ് കൂടുതല്‍ സാധ്യത ? എന്ത് കൊണ്ട് ?

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like