കിരീടം അനായാസം ഇന്ത്യ നേടും, പാകിസ്ഥാന്‍ അടപടലം തകരും, വഴികളിങ്ങനെ

Image 3
CricketTeam India

വൈഗ എസ്

2013 ലെ ചാമ്പ്യന്‍സ് ട്രോഫി എന്ന മേജര്‍ കിരീടനേട്ടത്തിനു ശേഷം ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചതില്‍ 2 ഏഷ്യ കപ്പ് മാത്രം ആണ്. മികച്ച സ്‌ക്വാഡ് ഉണ്ടായിട്ടും വേള്‍ഡ് കപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഇല്‍ ഓക്കേ എക്‌സ്‌പേര്‍ട്ട് കളുടെ ഫേവറൈറ്റ് ലിസ്റ്റ് ഇല്‍ ഉണ്ടായിരുന്നു എങ്കിലും കിരീടത്തില്‍ എത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല.

എന്നാല്‍ ഈ ലോകകപ്പ് സാഹചര്യം എല്ലാം ഇന്ത്യക്ക് അനുകൂലം ആണ്.ഇന്ത്യന്‍ സ്‌ക്വാഡിലെ എല്ലാവര്‍ക്കും തന്നെ യുഎഇ പിച്ചുകള്‍ ആയി നന്നായി ഇണങ്ങാന്‍ സാധിച്ചിട്ടുണ്ട്. കെഎല്‍ രാഹുല്‍, വരുണ്‍ ചക്രവര്‍ത്തി, താക്കൂര്‍ തുടങ്ങിയവരുടെ മിന്നും ഫോമും സൂര്യുമാര്‍, ഇഷാന്‍ തുടങ്ങിയവര്‍ ഫോം കണ്ടത്തിയതും ഇന്ത്യക്ക് സഹായകം ആകും.

മഹേന്ദ്ര സിംഗ് ധോണിയെ പോലെ ഒരു ക്രിക്കറ്റ് ബ്രെയിന്‍നെ മെന്റ്റര്‍ സ്ഥാനത്തേക്ക് ഉള്‍പ്പെടുത്തിയത് ഉണ്ടാക്കാന്‍ പോകുന്ന ഇമ്പാക്ട് ചെറുത് ഒന്നും ആകില്ല. സെമിയില്‍ വീണു പോയി എങ്കിലും ഈതവണ ആര്‍സിബിയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിയുടെ പ്രകടനം വളരെ മികച്ചു നിന്നിരുന്നു. കണ്ണും പൂട്ടി സെമിയില്‍ വരെ എത്താന്‍ ഉള്ള സ്‌ക്വാഡ് ഇന്ത്യക്ക് ഉണ്ട് എന്ന കാര്യത്തില്‍ സംശയം ഇല്ല. മറ്റൊരു കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തും എന്ന് പ്രതീഷിക്കാം.

മൈ പ്രഡിക്ഷന്‍
സെമി – ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്
( പലരും സെമിയില്‍ ഉള്‍പ്പെടുത്തിയ പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ അടപടലം ആകും എന്ന് കരുതുന്നു )

Final – ഇംഗ്ലണ്ട് VS ഇന്ത്യ
വിജയികള്‍ – ഇന്ത്യ

ടോപ് സ്‌കോറര്‍ – ഡേവിഡ് വാര്‍ണര്‍
ടോപ് വിക്കറ്റ് ടെയ്ക്കര്‍ – ബുംറ

കടപ്പാട്: സ്‌പോട്‌സ് ഇന്‍ഫോ മലയാളം