മാപ്പപേക്ഷ സ്വീകരിച്ചു, സൂപ്പര്‍ താരം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തി

കണ്ണീരില്‍ കുതിര്‍ന്ന ക്വിന്റണ്‍ ഡികോക്കിന്റെ മാപ്പപേക്ഷ ദക്ഷിണാഫ്രിക്ക ഇരുമനസ്സോടെ സ്വീകരിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തില്‍ ഡികോക്കിനെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചിരിക്കുകയാണ്.

നേരത്തെ വംശവെറിക്കെതിരെ മുട്ടുകുത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാതെ വിവാദത്തിലായ ഡി കോക്ക് തന്റെ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ചതോടെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്താനുളള സാധ്യത തെളിഞ്ഞത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് അപ്രതീക്ഷിതമായി പിന്‍മാറിയ ക്വിന്റണ്‍ ഡി കോക്ക് ഒറ്റ ദിവസം കൊണ്ടാണ് വിവാദ നായകനായി മാറിയത്. വംശീയതക്കെതിരെ മുട്ടുകുത്തി ഐക്യദാഡ്യം പ്രകചടിപ്പിക്കാനുള്ള ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ തീരുമാനം ഡി കോക്ക് തള്ളുകയായിരുന്നു.

വിമര്‍ശനങ്ങള്‍ ശക്തമായതോടെ വ്യക്തി സ്വാതന്ത്രത്തില്‍ കൈ കടത്തിയതിനാലാണ് ക്രിക്കറ്റ് ബോഡിന്റെ നിര്‍ദേശം തള്ളിയതെന്ന വിശദീകരണവുമായി താരം രംഗത്തെത്തി. തന്റെ കുടുംബത്തിലും കറുത്ത വഗ്ഗക്കാരുണ്ടെന്നും താന്‍ മുട്ടുകുത്തി ഐക്യദാഡ്യം പ്രകടിപ്പിക്കാന്‍ തയ്യാറാമെന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ പറഞ്ഞു.

മുട്ടുകുത്തി നില്‍ക്കാനുള്ള നിര്‍ദേശം നേരത്തെ നല്‍കണമായിരുന്നുവെന്നും തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ദൗഭാഗ്യകരമാമെന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കിയതോടെ ഡി കോക്കിന്റെ തിരിച്ചുവരവിന് തടസങ്ങളില്ലാതായി.

 

You Might Also Like