നാണക്കേടിനിടയിലും പൊന്‍ തൂവലുമായി ഷാക്കിബ് അല്‍ ഹസന്‍

Image 3
CricketCricket News

ടി20 ലോകകപ്പ് യോഗ്യത മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനോട് അടിയറവ് പറഞ്ഞ് ബംഗ്ലാദേശ് നാണംകെട്ടെങ്കിലും അവരുടെ ലോകോത്തര ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ തേടി തകര്‍പ്പന്‍ റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോര്‍ഡാണ് ഷാക്കിബ് സ്വന്തമാക്കിയത്.

ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയുടെ റെക്കോര്‍ഡാണ് ഷാക്കിബ് പഴങ്കഥയാക്കിയത്. മലിങ്ക സ്വന്തമാക്കിയ 107 വിക്കറ്റിന്റെ റെക്കോര്‍ഡാണ് ഷാക്കിബ് മറികടന്നത്. ട്വന്റി 20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിന്റെ മൈക്കല്‍ ലീസ്‌കിനെ പുറത്താക്കിയാണ് ഷാക്കിബിന്റെ നേട്ടം. 89 ട്വന്റി 20യില്‍ ഷാകിബിന് ഇപ്പോള്‍ 108 വിക്കറ്റായി.

ട്വന്റി 20യില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ആദ്യ താരവും ഷാകിബാണ്. 99 വിക്കറ്റുള്ള ടിം സൗത്തി മൂന്നും 98 വിക്കറ്റുള്ള ഷാഹിദ് അഫ്രീദി നാലും 95 വിക്കറ്റുളള റാഷിദ് ഖാന്‍ അഞ്ചും സ്ഥാനത്താണ്.

അതെസമയം ടി20 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശ് അപ്രതീക്ഷിത തോല്‍വി വഴങ്ങി. സ്‌കോട്‌ലന്‍ഡ് ആറ് റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പിച്ചു. സ്‌കോട്‌ലന്‍ഡിന്റെ 140 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന് 134 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഒന്‍പത് വിക്കറ്റിനാണ് സ്‌കോട്‌ലന്‍ഡ് 140 റണ്‍സിലെത്തിയത്. 45 റണ്‍സെടുത്ത ക്രിസ് ഗ്രീവ്‌സാണ് ടോപ് സ്‌കോറര്‍. മെഹ്ദി ഹസന്‍ മൂന്നും മുസ്തഫിസുറും ഷാക്കിബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീതവും നേടി.

മുഷ്ഫിഖുര്‍ റഹീം മുപ്പത്തിയെട്ടും ഷാക്കിബ് ഇരുപതും ക്യാപ്റ്റന്‍ മുഹമ്മദുള്ള ഇരുപത്തിമൂന്നും റണ്‍സിന് പുറത്തായത് ബംഗ്ലാദേശിന് തിരിച്ചടിയായി. ബ്രാഡ്‌ലി വീല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി