ഷമിയും ചഹലും പൃത്ഥിയും പുറത്ത്, സുന്ദര്‍ ടീമില്‍, ഇത് സര്‍പ്രൈസ് ടീം

ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ യുസ് വേന്ദ്ര ചഹലിനേയും മുഹമ്മദ് ഷമിയേയും ഒഴിവാക്കി ടീം തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. ഇന്ത്യ ന്യൂസിന് വേണ്ടിയാണ് ലോകകപ്പ് ടീമിനെ സാബ കരീം തെരഞ്ഞെടുത്തത്. 15 അംഗ ടീമിനെയാണ് സാബ കരീം തിരഞ്ഞെടുത്തിരിക്കുന്നത്.

യുവതാരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. യുഎഇയിലാണ് ലോകകപ്പ് നടക്കുന്നതെന്നും അതിനാല്‍ അവനെപ്പോലൊരു ഓഫ് സ്പിന്നറെ ആവിശ്യമാണെന്നാണ് സുന്ദറിനെ ടീമിലെടുത്തതിനെ കുറിച്ച് സാഹ കരീം പറയുന്നത്.

ചഹലിനും ഷമിയ്ക്കും പുറമെ പൃത്ഥി ഷായേയും ടീമിലേക്ക് പരിഗണിക്കാന്‍ സബ കരീം തയ്യാറായില്ല. സ്പിന്‍ നിരയില്‍ രാഹുല്‍ ചഹാറിനാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്. ആക്രമണോത്സുകതയുള്ള മാച്ച് വിന്നറാണ് രാഹുല്‍ ചഹാറെന്നാണ് സാബ കരീം വിലയിരുത്തിയത്.

സമീപകാലത്തായി പരിക്ക് വേട്ടയാടിയിരുന്ന ഭുവനേശ്വര്‍ കുമാര്‍ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ഭുവനേശ്വര്‍ കുമാര്‍ ടീമിന്റെ നിര്‍ണ്ണായക ഭാഗമാണെന്നാണ് അദ്ദേഹം വിലയിരുത്തിയത്.

മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ കളിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. നിലവില്‍ പരിക്കേറ്റ് പുറത്തുള്ള ശ്രേയസിന് ഐപിഎല്‍ 2021 സീസണിന്റെ ആദ്യ പാദം നഷ്ടമായിരുന്നു. രണ്ടാം പാദത്തിനായി അദ്ദേഹം പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ ഫോമില്‍ കളിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് പ്ലേയിങ് 11ലേക്ക് തിരിച്ചെത്തുക കടുപ്പമാവും.

സാബ കരീം തിരഞ്ഞെടുത്ത ടീം:കെ എല്‍ രാഹുല്‍,വിരാട് കോലി,ശ്രേയസ് അയ്യര്‍,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ,വാഷിങ്ടണ്‍ സുന്ദര്‍,ടി നടരാജന്‍,ജസ്പ്രീത് ബുംറ,രവീന്ദ്ര ജഡേജ,രാഹുല്‍ ചഹാര്‍,ദീപക് ചഹാര്‍,ഭുവനേശ്വര്‍ കുമാര്‍.

 

You Might Also Like