ടി20യില്‍ കോഹ്ലിയ്ക്കിനി പ്രത്യേകിച്ച് ഒന്നും പ്രൂവ് ചെയ്യാനില്ല, ഈ ഒച്ചപ്പാടുകളൊന്നും വലിയ സംഭവവുമല്ല

Image 3
CricketTeam India

നിതിന്‍ ജോര്‍ജ്

ഐപിഎല്‍ നേടുന്നത് ചെറിയ കാര്യം ഒന്നുമല്ല.. നേട്ടം തന്നെയാണ്.. പക്ഷെ രണ്ടു മാസത്തെ ഓളത്തിന് അപ്പുറം ഐപിഎല്‍ എന്നതിന് വലിയ സംഭവം ആയി ഒന്നും നില്‍ക്കാനും പോകുന്നില്ല. ഐപിഎല്‍ നേടാത്ത ക്യാപ്റ്റന്‍ എന്നത് അപമാനകരമായ എന്തോ സംഗതിയായി കാണേണ്ടതില്ല.

സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യ ഇത് വരെ ടെസ്റ്റ് സീരീസ് ജയിച്ചിട്ടില്ല.. ഡിസംബറില്‍ അതിനുള്ള ചാന്‍സ് വരുന്നു. ഇംഗ്ലണ്ടില്‍ പകുതിക്കായി നിര്‍ത്തി വച്ച ടെസ്റ്റ് സീരീസ് വിജയം ഉറപ്പിക്കാന്‍ കിടക്കുന്നു അങ്ങനെ പലതും ബക്കറ്റ് ലിസ്റ്റില്‍ പെന്‍ഡിങ്ങില്‍ ഉണ്ട്.

പറയത്തക്ക വലിയ സംഭവങ്ങള്‍ ഒന്നുമില്ലാതെ ഏഴാം റാങ്കില്‍ കിടന്ന ഒരു ടെസ്റ്റ് ടീമിനെ, വിദേശത്ത് പോകും മുന്നേ തോല്‍വി ഉറപ്പിച്ചിരുന്ന ഒരു ടീമിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാനും നിലനിര്‍ത്താനും ഒക്കെ കഴിയുക വലിയ വലിയ നേട്ടമാണ്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സീരീസ് ജയിക്കാം എന്നത് ഏഷ്യക്കാരനും കഴിയുന്ന ഒന്നാണെന്ന് തെളിയിച്ച ആദ്യ ക്യാപ്റ്റനും.

25 ടെസ്റ്റില്‍ നിന്നും ബുംറ നൂറ് വിക്കറ്റ് നേടി എടുത്തതും ഇന്നിംഗ്‌സ് തോല്‍വികളുടെ നാണക്കേടുകള്‍ മാത്രം ഉണ്ടാരുന്ന, വിക്കറ്റ് നേടാന്‍ പറ്റാത്ത ബുധിമുട്ടിയിരുന്ന അതേ ബോളേഴ്‌സ് ഉള്ള നിര ഇന്ന് നമ്പര്‍ വണ്‍ പേസ് അറ്റാക്ക് എന്നാണ് അറിയപ്പെടുന്നത്.

ഉറപ്പായും ടെസ്റ്റില്‍ കോഹ്ലിയുടെ സ്ഥാനം പോണ്ടിംഗിന് ഒരുപാട് മുകളില്‍ തന്നെ ആണ്. മഗ്രാത്തും വോണും ഗില്ലിയും കളം ഒഴിഞ്ഞപ്പോള്‍ പോണ്ടിംഗ് എന്ന ടെസ്റ്റ് ക്യാപ്റ്റന്റ വെടി തീര്‍ന്നു എന്നതാണ് സത്യം. സൗത്ത് ആഫ്രിക്കയോട് സ്വന്തം നാട്ടില്‍ ടെസ്റ്റ് സീരീസ് തോല്‍വി നേരിട്ടു . 2010 ആഷസില്‍ സ്വന്തം നാട്ടില്‍ പരമ ദയനീയമായ തോല്‍വി നേരിട്ട ആളാണ് പോണ്ടിംഗ്. ആ ഒരു അവസ്ഥ ഇന്ത്യക്ക് വരാത്ത രീതിയില്‍ ഇന്ത്യന്‍ ബെഞ്ച് ഇന്ന് സ്‌ട്രോംഗ് ആണ്.

കുപ്രസിദ്ധമായ സിഡ്‌നി ടെസ്റ്റ് പോണ്ടിംഗ് ഡിക്ലയര്‍ ചെയ്തതും ലോര്‍ഡില്‍ നാല് ടി20 പവര്‍ ഹിറ്റേര്‍സ് ഉള്ള ടീമിനെതിരെ കോഹ്ലി ഡിക്ലയര്‍ ചെയ്തതും നോക്കിയാല്‍ മതി റിസ്‌ക് എടുക്കുന്നതില്‍ പോലും ഉള്ള വ്യത്യാസവും മനസ്സിലാകാന്‍.

ടി20 യില്‍ ഇനി പ്രത്യകിച്ച് ഒന്നും കോഹ്ലിക്ക് പ്രൂവ് ചെയ്യാനില്ല. ഏറ്റവും കൂടുതല്‍ റണ്‍സും 50 പ്ലസ് ആവറേജ് ഉള്ള ഒരൊറ്റ കളിക്കാരന്‍ കോഹ്ലി ആണ്. ഒരുപാട് പ്രൂവ് ചെയ്യാന്‍ ഇനിയും ബാക്കിയുള്ളത് ടെസ്റ്റില്‍ ആണ്.. ഇന്ത്യക്ക് ഒരുപാട് നേടാന്‍ ബാക്കിയുള്ളതും ടെസ്റ്റില്‍ ആണ്.

ഓള്‍ ദ ബെസ്റ്റ് മൈ ക്യാപ്റ്റന്‍

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്