രണ്ട് വിന്‍ഡീസ് താരങ്ങള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണു, ഞെട്ടി ക്രിക്കറ്റ് ലോകം

Image 3
CricketCricket News

പാകിസ്ഥാന്‍ വനിത ടി20 മത്സരത്തിന് ഇടയില്‍ രണ്ട് വെസ്റ്റിന്‍ഡീസ് താരങ്ങള്‍ മൈതാനത്ത് കുഴഞ്ഞു വീണു. ആന്റിഗ്വയില്‍ നടന്ന രണ്ടാം ടി20യില്‍ പാകിസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോഴാണ് രണ്ട് വനിതാ താരങ്ങള്‍ കുഴഞ്ഞു വീണത്.

10 മിനിറ്റ് വ്യത്യാസത്തിലാണ് രണ്ട് കളിക്കാര്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണത്. രണ്ട് പേരേയും ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ലഭിക്കുന്ന സൂചന.

അതെസമയം ഇരുവരും കുഴഞ്ഞു വീണതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. രണ്ട് താരങ്ങള്‍ അടുത്തടുത്ത് കുഴഞ്ഞ് വീണതോടെ മത്സരം തടസപ്പെട്ടു. എന്നാല്‍ രണ്ട് സബ്സ്റ്റിറ്റിയൂട്ടിനെ ഉള്‍പ്പെടുത്തി കളി പുനരാരംഭിച്ചു. മഴ കളിമുടക്കിയപ്പോള്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡിസ് ഏഴ് റണ്‍സിന് ജയിച്ചു.

ക്രിക്കറ്റ് മൈതാനത്തെ താരങ്ങളുടെ കുഴഞ്ഞ് വീഴല്‍ ആരാധകര്‍ക്കിടയില്‍ ഗൗരവ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. കോവിഡോ, കോവിഡാനന്തരമുളള തളര്‍ച്ചയോ മറ്റോ ആകാം താരങ്ങള്‍ കുഴഞ്ഞ് വീണതിന് പിന്നിലെന്നാണ് ഭൂരിഭാഗം ആരാധകരും കരുതുന്നത്.