എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്സ് തരിച്ചിരുന്നുപോയി, ഇതാ ഇന്ത്യന്‍ ക്രിക്കറ്റിലെ നടരാജവിപ്ലവം
ശ്രീരാഗ് കെ സുരേഷ്
സിസ്റ്റം ബ്രേക്ക് ചെയ്യുന്ന ചില മൊമെന്റ്‌സ് ഉണ്ട്. പ്രത്യേകിച്ച് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഓര്‍ത്തഡോക്‌സ് മാറി അണ്‍ഓര്‍ത്തഡോക്‌സിലേക്ക് മാറുകയും എന്നാല്‍ പ്രോപ്പര്‍ ക്രിക്കറ്റിങ്ങിന്റെ മേന്മ ഒരിക്കലും നഷ്ടപ്പെടാത്തവിധവും നമുക്ക് അനുഭവിക്കാന്‍ സാധിക്കുന്ന ഒന്ന്.
സിസ്റ്റത്തെ ഒന്നുകൂടി ക്ലിയര്‍ ആയി പറഞ്ഞാല്‍ പ്രോപ്പര്‍ ക്രിക്കറ്റ് എന്നത് പ്രൊഫഷണല്‍ ആയിട്ടുള്ളത് മാത്രമാണെന്നും, ടെന്നീസ് ബോള്‍ ക്രിക്കറ്റ് ഒരിക്കലും ക്രിക്കറ്റിന്റെ പ്രൊഫഷണലിസത്തിന്റെ ഏഴയലത്ത് എത്തില്ല എന്നൊരു മിഥ്യധാരണയുടെ പൊളിച്ചെഴുത്ത് സംഭവിച്ചത് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന്റെ വരവോട് കൂടിയാണ്. അണ്‍ഓര്‍ത്തഡോക്‌സ് ആയ ബാറ്റിംഗ് ഒക്കെ കണ്ട് പരിചിതമായി തുടങ്ങിയത് അവിടെ നിന്നാണ്.
എന്നാല്‍ ലിമിറ്റഡ് ഓവേര്‍സില്‍ ബൗളേഴ്സ് ഡോമിനേറ്റ് ചെയ്യുന്ന മത്സരങ്ങള്‍ ഉണ്ടാകുന്നത് ക്രിക്കറ്റിന്റെ മേന്മ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതും അണ്‍പ്രൊഫഷണലിസത്തില്‍ നിന്നും ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ ആയി ഉയര്‍ന്നുവരുന്ന ഒരാള്‍ ആണെങ്കില്‍ അതൊരു റെവല്യൂഷന്‍ ആണ്.
പറഞ്ഞുവരുന്നത് നടരാജനെക്കുറിച്ചാണ്. ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ നിന്നും തുടങ്ങി ഐപിഎല്‍ എന്ന പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഫോര്‍മാറ്റിലേക്ക് എത്തുമ്പോള്‍ അയാളുടെ ബൗളിംഗിന്റെ ഗ്രേസിന് യാതൊരുവിധ കോട്ടവും സംഭവിക്കുന്നില്ല എന്നതും ഒരു റെവല്യൂഷന്‍ ആണ്. എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്സ് എന്ന മികച്ച പ്രൊഫഷണല്‍ ക്രിക്കറ്ററെ ബൗള്‍ഡ് ആക്കിയ നടരാജന്റെ യോര്‍ക്കര്‍ ശരിക്കും അത്രമേല്‍ കൃത്യതയാര്‍ന്ന ലൈനും ലെങ്തും ബാറ്റ്‌സ്മാന് യാതൊരു ക്ലൂവും കൊടുക്കാത്ത വിധം ആയിരുന്നു.
ടെന്നീസ് ബോള്‍ ക്രിക്കറ്റും, പ്രൊഫഷണല്‍ ക്രിക്കറ്റും തമ്മിലുള്ള അന്തരം വളരെ വലുതാണെന്നു പറയുന്നവര്‍ക്ക് ഒരു അപമാനമാണ് നടരാജനെ പോലുള്ള ക്രിക്കറ്റേഴ്സ്. ഒരു വേള്‍ഡ് ക്ലാസ്സ് ബാറ്റ്‌സ്മാന്റെ വിക്കറ്റ് ഒരു അണ്‍പ്രൊഫഷണല്‍ സിസ്റ്റത്തില്‍ നിന്നും വളര്‍ന്നുവന്ന ഒരു ബൗളര്‍ എടുക്കുന്നത് ഒരു വിപ്ലവം ആണ്.
നടരാജന്‍ യൂ ബ്യൂട്ടി
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്