ക്യാപ്റ്റനായി രഹാന, പൃത്ഥി ഷാ ഉപനായകന്‍, ചിലത് തെളിയ്ക്കാന്‍ തകര്‍പ്പന്‍ ടീമൊരുങ്ങി

Image 3
CricketCricket News

പുതിയ സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിനായി ഇന്ത്യന്‍ താരങ്ങളടക്കം തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ച് മുംബൈ. 20 അംഗ ടീമിനെയാണ് മുംബൈ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃത്ഥി ഷാ ആണ് വൈസ് ക്യാപ്റ്റന്‍. ഐപിഎലില്‍ കളിക്കുന്ന ശിവം ദുബെ, യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, ആദിത്യ താരെ എന്നിവരൊക്കെ ടീമിലുണ്ട്.

നവംബര്‍ നാലിനാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക. കര്‍ണാടക, സര്‍വീസസ്, ബംഗാള്‍, ഛത്തീസ്ഗഢ്, ബറോഡ എന്നീ ടീമുകള്‍ക്കൊപ്പം എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് മുംബൈ ഉള്‍പ്പെട്ടിരിക്കുന്നത്. നവംബര്‍ നാലിന് കര്‍ണാടകയ്‌ക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ടി-20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന ശ്രേയാസ് അയ്യര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ അവസാന സമയത്ത് ടീമിനൊപ്പം ചേര്‍ന്നേക്കാം.

രഹാനയ്ക്ക് ജീവന്മരണ പോരാട്ടമാണിത്. മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും വരെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുളള രഹാനയ്ക്ക് അഭ്യന്തര ക്രിക്കറ്റില്‍ കഴിവ് തെളിയിച്ചെ ഇനി തിരിച്ചെത്താനാകു. പൃത്ഥിഷായും സമാനമായ അവസ്ഥയിലൂടെയാണ് കടന്ന പോരുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ആദിത്യ താരെ, ശിവം ദുബെ, തുഷാര്‍ ദേഷ്പാണ്ഡെ, സര്‍ഫറാസ് ഖാന്‍, പ്രശാന്ത് സോളങ്കി, ഷാംസ് മുളാനി, അഥര്‍വ അങ്കൊലേക്കര്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹാര്‍ദിക് ടമോറെ, മോഹിത് ആവാസ്തി, സിദ്ധേഷ് ലഡ്ഡ്, സായ്രാജ് പാട്ടീല്‍, അമന്‍ ഖാന്‍, അര്‍മാന്‍ ജാഫര്‍, യശസ്വി ജയ്‌സ്വാള്‍, തനുഷ് കൊട്ടിയന്‍, ദീപക് ഷെട്ടി, റോയ്സ്റ്റന്‍ ഡയസ്.