പരീക്ഷണങ്ങള്‍ അതിജീവിച്ച സൂര്യയുടെ താണ്ഡവം, പ്രതികാരത്തിന്റെ മൂര്‍ത്തിയായി ടീം ഇന്ത്യ

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിന് എതിരായ രണ്ടാം ടി20യിലേറ്റ പരാജയത്തിന് ചുട്ടമറുപടി നല്‍കി ടീം ഇന്ത്യ. മൂന്നാം ട്വന്റി20യില്‍ ഏഴ് വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസ് മുന്‍പില്‍ വെച്ച 165 റണ്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കെ ഇന്ത്യ മറികടയ്ക്കുകയായിരുന്നു.

ഇതോടെ അഞ്ച് ട്വന്റി20യുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്‍പിലെത്തി. ഓപ്പണിംഗ് പരീക്ഷണം അതീവിച്ച സൂര്യകുമാറിന്റെ കരുത്തിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം.

ഓപ്പണിങ്ങിലെ തന്റെ ആദ്യ അര്‍ധ ശതകം പിന്നിട്ട സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് ആണ് ഇന്ത്യയെ അനായാസ ജയത്തിലേക്ക് എത്തിച്ചത്. 44 പന്തില്‍ നിന്ന് എട്ട് ഫോറും നാല് സിക്സും പറത്തിയാണ് സൂര്യകുമാര്‍ 76 റണ്‍സെടുത്തത്. ശ്രേയസ് അയ്യര്‍ 24 റണ്‍സും ഋഷഭ് പന്ത് 33 റണ്‍സും എടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 റണ്‍സ് എടുത്ത് നില്‍ക്കെ റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങി.

നേരത്തെ ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 73 റണ്‍സ് നേടിയ കെയ്ല്‍ മയേഴ്സിന്റെ ഇന്നിങ്സ് ആണ് മാന്യമായ സ്‌കോറിലേക്ക് വിന്‍ഡിസിനെ എത്തിച്ചത്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരാന്‍ 22, റോവ്മാന്‍ പവല്‍ 23, ഷിമ്രാന്‍ ഹിറ്റ്‌മേയറും ബ്രണ്ടന്‍ കിംഗും 20 റണ്ഡസ് വീതവുവമെടുത്തു.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ടും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും അര്‍ഷദീപ് സിംഗും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.