അവഗണിച്ച് അപമാനിച്ചവരേ, സൂര്യ വ്യത്യസ്തനാണ്, കണക്കുപറയേണ്ടി വരും
പ്രണവ് തെക്കേടത്ത്
അയാള്‍ കൊല്‍ക്കത്തക്ക് വേണ്ടി കളിക്കുന്ന നാളുകളില്‍ മിച്ചല്‍ ജോണ്‍സനെതിരെ ഫൈന്‍ ലെഗിന് മുകളിലൂടെ ഫ്‌ളിക്ക് ഷോട്ടിലൂടെ ഒരു സിക്‌സര്‍ സ്വന്തമാക്കുന്നുണ്ട് ംീം… എന്ന് പറഞ്ഞു തീരും മുമ്പേ സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ വീണ്ടുമൊരു ഫ്‌ലിക്ക്, ചില ബാറ്‌സ്മന്മാരുടെ ഒന്നോ രണ്ടോ ഷോട്ടുകള്‍ മതി അവരിലെ കഴിവിനെ മനസിലാക്കാന്‍, അന്നേ അയാള്‍ സംതിംഗ് സ്‌പെഷ്യല്‍ എന്നൊരു ഫീലിംഗ് മനസിലേക്ക് തന്നിരുന്നു, ആ നാളുകളില്‍ അയാളൊരു ഫിനിഷര്‍ ആയിരുന്നു, ഇന്നിങ്‌സിന്റെ അവസാന ഓവറുകളിലെ പത്തോ പതിനഞ്ചോ ബോളുകള്‍ കളിക്കാന്‍ വിധിക്കപെട്ടവന്‍, അവിടെ അണ്‍ ഓര്‍ത്തോഡോക്‌സ് ഷോട്‌സുകളിലൂടെ അയാള്‍ കളം നിറഞ്ഞപ്പോള്‍ അയാളിലെ വിക്കറ്റിന് പിറകിലൂടെ ഷോട്ടുകള്‍ നേടാനുള്ള കഴിവുകളില്‍ ആകൃഷ്ടരായി he is some thing special behind the wickte എന്ന് പോലും കമെന്ററി ടീംസ് വര്‍ണിച്ചിരുന്നു.അന്നയാള്‍ ലെഗ് സൈഡില്‍ കൂടുതല്‍ മേധാവിത്വം കാണിക്കുന്നൊരു താരമെന്ന ചിന്തയായിരുന്നു നല്‍കിയത്, പക്ഷെ അയാള്‍ സ്ഥിരമായി തന്റെ റോള്‍ മനോഹരമാക്കി…. കൊല്‍ക്കത്തയുടെ വൈസ് ക്യാപ്റ്റന്‍ പോലും ആയി മാറുന്നത് നമ്മള്‍ കണ്ടു…
2015,16,17 എന്നീ വര്‍ഷങ്ങളില്‍ കൊല്‍കത്തയ്ക്ക് വേണ്ടി ഫിനിഷിങ് റോള്‍ മനോഹരമാക്കിയ സൂര്യയെ ഐപില്ലിന്റെ പതിനൊന്നാം സീസണില്‍ മുംബൈ സ്വന്തമാക്കുകയാണ്, താന്‍ കളിച്ചു വളര്‍ന്ന വാങ്കടെയിലേക്ക് അയാളെ ഓപണര്‍ ആക്കി 2018 സീസണില്‍ ഇറക്കി വിട്ടപ്പോള്‍ നമ്മള്‍ കണ്ടത് മറ്റൊരു സൂര്യയെ ആയിരുന്നു, ക്ലാസിക്കല്‍ ഷോട്ടുകളാല്‍ കണ്ണിനെ കുളിരണിയിച്ച സൂര്യയെ, അയാള്‍ വിക്കറ്റിന്റെ ഏതൊരു സൈഡിലേക്കും ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ പാകപ്പെട്ടിരുന്നു, സ്റ്റഡി ഹെഡും അവസാന നിമിഷം വരെ ബോളിനെ ശ്രദ്ധിച്ചും അയാള്‍ നയനമനോഹര ഷോട്ടുകളാല്‍ കളം നിറഞ്ഞപ്പോള്‍ ടീം എന്ന നിലയില്‍ പ്ലെ ഓഫില്‍ എത്താന്‍ മുംബൈക്ക് സാധിച്ചില്ലെങ്കിലും സൂര്യ ഒരു പോസിറ്റീവ് ആയി മാറിയിരുന്നു, മുംബൈയുടെ ഉയര്‍ന്ന സ്‌കോററും അയാള്‍ തന്നെ….2019ല്‍ മുംബൈ കിരീടമണിഞ്ഞപ്പോളും മുംബൈയുടെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍ സ്‌കോറര്‍,…..
ഏതൊരു പൊസിഷനില്‍ ഇറങ്ങുമ്പോഴും അതിനോട് പൊരുത്തപ്പെട്ടു കളിക്കാനുള്ള മികവ് പുലര്‍ത്തുന്ന വേര്‍സറ്റയില്‍ ബാറ്‌സ്മാന്‍, ഒരു സര്‍ജന്റെ കൃത്യതയോടെ ഫീല്‍ഡിലെ ഗ്യാപ്പുകള്‍ കണ്ടെത്തി ബൗണ്ടറികള്‍ നേടുന്നതും, ആരെയും കൊതിപ്പിക്കുന്ന രീതിയില്‍ രണ്ട് ഫീല്‍ഡേഴ്‌സിന്റെ ഇടയില്‍ ബോളിനെ പ്ലേസ് ചെയ്യുന്നതും എത്ര കണ്ടാലും മതി വരാത്ത കാഴ്ചയായി മാറുകയാണ്, സ്പിന്നേഴ്സിനെ അയാള്‍ മനോഹരമായി നേരിടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം ചഹല്‍ വായുവില്‍ ഒരുപാട് ഫ്ളൈറ്റ് ചെയ്യിപ്പിച്ചു വൈഡ് ആയി സൂര്യക്ക് നേരെ എറിഞ്ഞ ആ ഡെലിവറി സൂര്യ കളിച്ച രീതി, പലരും സ്ലോഗ് ചെയ്‌തോ, ലോങ്ങ് ഓഫിന് മുകളിലൂടെ വലിച്ചടിക്കാനോ ശ്രമിക്കുമ്പോള്‍ സൂര്യ അതിനെ മനോഹരമായി കവറിന് മുകളിലൂടെ തഴുകി വിടുകയാണ്, ആ മാച്ചിലെ തന്നെ മനോഹരമായൊരു ഷോട്ട്,..
ആ ആവനാഴിയില്‍ എല്ലാമുണ്ട് റാമ്പ് ഷോട്ടുകളും, ഡ്രൈവുകളും, കട്ട് ഷോട്ടുകളും, സ്വീപുകളും എല്ലാം, അതിനാല്‍ തന്നെ ഗ്രൗണ്ടില്‍ അയാളെ തളച്ചിടുക എന്നത് എതിര്‍ ടീമിന് ഒരു തലവേദന തന്നെയാണ്….. ക്രീസിലേക്ക് അയാള്‍ ഇറങ്ങുമ്പോള്‍ നല്‍കുന്നത് വല്ലാത്തൊരു വിശ്വാസമാണ് ഏതൊരു ടീമിന്റെയും നട്ടെല്ലായ മൂന്നാം നമ്പറില്‍ ഇറങ്ങി ഒരു ബാറ്റിംഗ് ലൈന്‍ അപ്പിനെ മുന്നോട്ട് നയിക്കുമ്പോള്‍ അയാള്‍ ഫാസ്റ്റ് ബോളേഴ്സിനെയും സ്പിന്നേഴ്സിനെയും ഒരേ മികവോടെ നേരിടാന്‍ പ്രാപ്തനായിരിക്കണം, അതെ സൂര്യ പ്രാപ്തനാണ് അയാളില്‍ എല്ലാ ഗെയിമുമുണ്ട് അതെപ്പോ എങ്ങനെ പുറത്തെടുക്കണമെന്ന വ്യക്തമായ ഗെയിമ് പ്ലാനും, അയാളെ വ്യത്യസ്തനാക്കുകയാണ്…….
(കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്)