പയ്യന്മാര്‍ പറന്നെത്തി, ഇന്ത്യന്‍ ക്യാമ്പിന് ഇരട്ടി മധുരം

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് സന്തോഷ വാര്‍ത്ത. ഏറെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ യുവതാരങ്ങളായ പൃത്ഥി ഷായും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ത്തു. ഇരുവരും ഇനി ക്വാറന്‍ഡീനില്‍ ആയിരിക്കും.

പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് മുതലാണ് ഇരുവകും ഇന്ത്യയ്ക്കായി കളിക്കാന്‍ യോഗ്യരാകുക. ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പരയും ആദ്യത്തെ ടി20 മത്സരവും കളിച്ച ഇരുവരും കോവിഡ് ബാധിതനായ ക്രുനാല്‍ പാണ്ഡ്യയുടെ സമ്പര്‍ക്ക പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലേക്കുള്ള ഇരുവരുടെയും യാത്ര അനിശ്ചിതത്വത്തിലായത്.

എന്നാല്‍ രണ്ട് താരങ്ങള്‍ക്കും പരിശോധനയില്‍ ഒരു തരത്തിലും അസുഖം സ്ഥിതീകരിക്കാത്ത സാഹചര്യം വന്നത് അനുകൂല ഘടകമായി

അതേസമയം ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷം വീണ്ടും ടെസ്റ്റ് ടീമിലേക്ക് എത്തിയ പൃത്ഥ്വി ഷാക്ക് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥിരമാകുവാന്‍ ഈ അവസരം വളരെ നിര്‍ണായകമാണ്. സൂര്യകുമാര്‍ യാദവ് ആദ്യമായിട്ടാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് സ്ഥാനം നേടി വരുന്നത്. രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹനുമാ വിഹാരി എന്നിവരാണ് ടെസ്റ്റ് സ്‌ക്വാഡിലെ മറ്റ് ഓപ്പണര്‍മാര്‍.

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ടാം എഡിഷണിന്റെ ഭാഗമായി ഈ പരമ്പര ഉളളതിനാല്‍ അതിനിര്‍ണ്ണായകമാണ് ഈ മത്സരം. 5 ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്

You Might Also Like