അവന്റെ ആറ്റിറ്റിയൂഡ് എതിരാളികള്‍ക്ക് വലിയ കല്ലുകടിയാണ്, ധീരതയോടൊപ്പം വ്യത്യസ്ത ഷോട്ടുകളും അയാളെ അപകടകാരിയാക്കുന്നു

Image 3
CricketTeam India

സന്ദീപ് ദാസ്

സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്യുമ്പോള്‍ കാണികളില്‍ ഒരു വിശ്വാസം പടരും. ഇയാള്‍ എല്ലാം നോക്കിക്കോളും എന്നൊരു വിശ്വാസം.
സൂര്യയുടെ ആറ്റിറ്റിയൂഡ് എതിര്‍ടീമിന് വലിയ കല്ലുകടിയാണ്. ”എന്നെ എളുപ്പത്തില്‍ പുറത്താക്കാന്‍ പറ്റില്ല” എന്ന പ്രസ്താവന അയാളുടെ ശരീരഭാഷയില്‍ എപ്പോഴും ഉണ്ട്.

ഈ ധീരതയോടൊപ്പം ഓര്‍ത്തഡോക്‌സ്-അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകളുടെ കമനീയ ശേഖരം കൂടിയാകുമ്പോള്‍ അയാള്‍ ഏറ്റവും അപകടകാരിയായി മാറുന്നു.

ഇന്ത്യ-വിന്‍ഡീസ് ആദ്യ ടി20 ഒരു ക്ലോസ് ഗെയിം ആകുമോ എന്ന സംശയം തോന്നിയിരുന്നു. പക്ഷേ രണ്ടേ രണ്ട് പന്തുകളുടെ സമയം കൊണ്ട് സൂര്യ കളിയുടെ ഗതി തന്നെ മാറ്റിക്കളഞ്ഞു.

നല്ല ബാറ്റര്‍മാര്‍ ഒരുപാടുണ്ടാവും. പക്ഷേ ടഫ് ആയ സാഹചര്യങ്ങളില്‍ ടഫ് റണ്‍സ് നേടുന്നവരെ കണ്ടുകിട്ടാനാണ് പ്രയാസം. സൂര്യ അവരിലൊരാളാണ്…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍