അവഗണനയ്ക്ക് മുഖത്തടി, ടി20 ഫോര്‍മാറ്റിനെ കൃത്യമായി ഡീകോഡ് ചെയ്ത മറ്റൊരു താരം ഇന്ന് ഇന്ത്യയിലില്ല

സംഗീത് ശേഖര്‍

ജോഫ്ര ആര്‍ച്ചര്‍ ..144 കി.മി ഷോര്‍ട്ട് പിച്ച് ബോള്‍ ഓണ്‍ ദ റിബ്സ് ..ഹു കെയേഴ്സ്? . സൂര്യകുമാര്‍ യാദവ് ആധികാരികമായൊരു ഹുക്ക് ഷോട്ടിലൂടെ തന്റെ വരവറിയിക്കുകയാണ് .

അസാധാരണമായ ആത്മവിശ്വാസം. ടി ട്വന്റി എന്ന ഫോര്‍മാറ്റില്‍ ഒരു ബാറ്റ്‌സ്മാന് റിലാക്‌സ്ഡ് ആയി ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനുള്ള സമയമൊന്നുമില്ല എന്ന കാര്യം കൃത്യമായി തിരിച്ചറിയുന്ന ഇതുപോലെയുള്ള ബാറ്റ്സ്മാന്‍മാരുടെ അഭാവമാണ് ഈ ഫോര്‍മാറ്റില്‍ ഇന്ത്യയെ പുറകോട്ടു നയിക്കുന്നത്.

ഓപ്പണര്‍മാര്‍ നല്‍കിയ പതിഞ്ഞ തുടക്കത്തിന് ശേഷം രണ്ടോ മൂന്നോ ഓവറുകള്‍ കൊണ്ട് മൊമെന്റം ഇന്ത്യയുടെ ഭാഗത്തേക്ക് തിരിച്ച ഇന്നിംഗ്‌സ്. പവര്‍ പ്ലെയിലെ ഡോട്ട് ബോളുകള്‍ ഇന്ത്യന്‍ ഇന്നിംഗ്സിനെ ബാധിക്കാത്ത രീതിയില്‍ ഉന്നതനിലവാരമുള്ള സ്‌ട്രോക്ക് പ്ലെയിലൂടെ ഇന്ത്യയെ ഡ്രൈവിങ് സീറ്റിലെത്തിച്ച പ്രകടനം .

സ്പിന്നര്‍മാര്‍ക്കെതിരെ എഫ്ക്റ്റീവ് ആയ സ്വീപ്പുകള്‍, സ്റ്റെപ്പ് ഔട്ട് ചെയ്തു കൊണ്ടുള്ള ഇന്‍സൈഡ് ഔട്ട് ഡ്രൈവുകള്‍, പേസര്‍മാരുടെ വേഗം ഉപയോഗിച്ച് കൊണ്ടുള്ള ഡെഫ്റ്റ് ടച്ചുകള്‍, ആധികാരികമായ ഹോറിസോണ്ടല്‍ ബാറ്റ് ഷോട്ടുകള്‍, ഇമ്പ്രോവൈസെഷന്‍, ഒന്നൊഴിയാതെ എല്ലാം കൈയിലുള്ള കംപ്ലീറ്റ് പാക്കേജ്.

ഇറ്റ്‌സ് ഓള്‍റെഡി ലേറ്റ്. മുപ്പതാം വയസ്സിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നത് കൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങള്‍ മാക്‌സിമം ഉപയോഗിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന കാര്യം കൃത്യമായി അറിയാവുന്ന സൂര്യ തന്റെ ഇന്നിംഗ്‌സ് പേസ് ചെയ്യുന്ന വേഗതക്ക് ഒരു കുറവും ഉണ്ടായിരിക്കില്ല.

സൂര്യകുമാര്‍ യാദവിനപ്പുറം ടി ട്വന്റി എന്ന ഫോര്‍മാറ്റിനെ കൃത്യമായി ഡീകോഡ് ചെയ്ത മറ്റൊരു പ്ലെയര്‍ ഇന്ന് ഇന്ത്യയിലില്ല എന്ന് നിസ്സംശയം പറയാം.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like