സൂര്യയ്ക്കായി കോഹ്ലി സിംഗിളെടുത്ത് സ്‌ട്രൈക്ക് കൈമാറുന്നു, എന്തൊരു സുന്ദക കാഴ്ച്ച

Image 3
Uncategorized

റഫീഖ് അബ്ദുല്‍ കരീം

കോഹ്ലിയെപ്പോലൊരു ലെജന്റ് സിംഗിള്‍ എടുത്ത് തനിക്ക് സ്‌ട്രൈക്ക് കൈമാറുമ്പോള്‍, അയാള്‍ക്ക് വ്യക്തമായി അറിയാം തന്റെ റെസ്‌പോന്‍സിബിലിറ്റി എന്താണെന്നും, എങ്ങിനെയായിരിക്കണം തന്റെ ഇന്നിംഗ്‌സിന്റെ റൂട്ടെന്നും.

ഇന്ത്യയുടെ റണ്‍റേറ്റ് ഓവറില്‍ 10 ന് മുകളില്‍ ചലിക്കുമ്പോള്‍, അയാള്‍ വണ്‍ഡൈന്‍ ആയി ഇറങ്ങുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ അയാളുടെ രണ്ടാമത്തെ മാത്രം മാച്ചില്‍ ബാറ്റുമായി ഇറങ്ങുമ്പോള്‍, റണ്‍റേറ്റ് 10 ന് മുകളില്‍ തന്നെ maintain ചെയ്യുക എന്ന ടാസ്‌ക്ക് അത്ര എളുപ്പമല്ല, അതും ഒരു സീരിസിന്റെ final എന്നു വിശേഷിപ്പിക്കുന്ന മാച്ചില്‍.

എന്നാല് സൂര്യ കുമാര്‍ യാദവിന്റെ മുഖത്ത് അത്തരമൊരു ടെന്‍ഷനൊന്നും കണ്ടില്ല, ക്രീസില്‍ എത്തിയ അയാള്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സ്‌ട്രോക്ക് പ്ലെയുമായി അരങ്ങു വാഴുകയായിരുന്നു.

മറുവശത്ത് ലോക ക്രിക്കറ്റിലെ ലെജന്റിനെ കാഴ്ചക്കാരനാക്കി അയാള്‍ സ്വീപ്പ് ഷോട്ടുകളും, ഡ്രൈവുകളുമായി മുന്നേറുമ്പോള്‍ , നിര്‍ഭാഗ്യവശാല്‍ ഒരു തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങുകയായിരുന്നു.

17 ബോളില്‍ അയാള്‍ നേടിയ 32 റണ്‍സില്‍ 3 ഫോറും, 2 സിക്‌സും ഉണ്ടായിരുന്നുവെന്നത് തന്നെ അയാളിലെ ഫയര്‍ലസ്സ് attitude തന്നെയാണ് കാണിക്കുന്നത്.ഫിയര്‍ലസ്സ് ആയി കളിയ്ക്കുന്ന ഇത്തരം പ്രതിഭകള്‍തന്നെയാണ് ലിമിറ്റഡ് ഓവര്‍ മാച്ചുകളെ ആവേശഭരിതമാക്കുന്നതും, മികച്ച സ്‌കോറുകള്‍ നേടാന്‍ ടീമിനെ പ്രാപ്തയാക്കുന്നതും.

Weldon SKY

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍