സര്‍പ്രീത് സിംഗിന്റെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുത്ത് ബയേണ്‍

Image 3
FootballISL

ഇന്ത്യന്‍ വംശജനായ ന്യൂസിലാന്‍ഡ് യുവ താരം സര്‍പ്രീത് സിംഗിന്റെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുത്ത് ജര്‍മ്മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്. കൡപരിചയം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ പ്ലേ ടൈം ലഭിക്കുന്നതിനും സര്‍പ്രീത് സിംഗിനെ ബയേണ്‍ മ്യൂണിക്ക് ജര്‍മ്മന്‍ ബുണ്ടസ്ലീഗ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ നോര്‍ബെര്‍ഗിന് കൈമാറി.

ലോണിലാകും സര്‍പ്രീത് സിംഗ് നോര്‍ബെര്‍ഗിനായി കളിക്കുക. അടുത്ത സീസണ്‍ മുതലാകും സര്‍പ്രീത് നോര്‍ബെര്‍ഗിന് വേണ്ടി കളിക്കുക.

വെല്ലിംഗ്ടണ്‍ ഫീനിക്‌സില്‍ നിന്ന് കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ ജര്‍മ്മനിയില്‍ എത്തിയ ഇരുപത്തിയൊന്നുകാരനായ സര്‍പ്രീതിന് സീനിയര്‍ ടീമില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. 201 ബയേണ്‍ ബി ടീമില്‍ 22 മത്സരങ്ങളാണ് സര്‍പ്രീത് സിംഗ് കളിച്ചത്. ഏഴ് ഗോളും ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ നേടിയിരുന്നു. തുടര്‍ന്ന് ബയേണ്‍ സീനിയര്‍ ടീമില്‍ രണ്ട് മത്സരവും സര്‍പ്രീത് കളിച്ചു.

ബയേണിന്റെ ഭാവി പദ്ധതിയില്‍ ഉള്‍പ്പെടുന്ന താരമാണ് 21കാരനായ ഈ ഇന്ത്യന്‍ വംശജന്‍. ന്യൂസിലന്‍ഡില്‍ ജനിച്ച് വളര്‍ന്ന സര്‍പ്രീതിന്റെ മാതാപിതാക്കള്‍ രണ്ട് പേരും ഇന്ത്യയ്ക്കാരാണ്.

ന്യൂസിലന്‍ഡ് ദേശീയ ടീമിനായി ആറ് ടീമുകള്‍ ഇതിനോടകം കളിച്ച സര്‍പ്രീത് ഒരു ഗോളും നേടിയിട്ടുണ്ട്. ന്യൂസിലന്‍ഡിനായി അണ്ടര്‍ 17, 20 ടീമുകളിലും നിരവധി മത്സരങ്ങളില്‍ സര്‍പ്രീത് കളിച്ചിട്ടുണ്ട്.