ധോണിയെ കളിപ്പിക്കാന്‍ റെയ്‌ന പരമാവധി ശ്രമിച്ചു, എന്നാല്‍ റെയ്‌നയ്ക്ക് ആ കാരുണ്യം ലഭിച്ചില്ല

Image 3
CricketIPL

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ അണ്‍സോള്‍ഡ് ആയി മാറിയതോടെ സുരേഷ് റെയ്നയുടെ കരിയര്‍ ഏറെക്കുറെ അവസാനിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. മിസ്റ്റര്‍ ഐപിഎല്‍ ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍ ചെന്നെ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ക്ക് അത് നോവേറിയ ഓര്‍മ്മയാണ്.

ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാന വില രണ്ട് കോടി രൂപയായിരുന്നു റെയ്‌നയ്ക്ക് ഉണ്ടായത്. എന്നാല്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉള്‍പ്പെടെ ആരും തയ്യാറായില്ല. ഇതോടെ 2008 മുതല്‍ ഐപിഎല്ലലില്‍ സിഎസ്‌കെയുടെ ഭാഗമായ റെയ്‌നയുടെ കരിയര്‍ എന്‍ഡിനും ക്രിക്ഖര്‌റ് ലോകം സാക്ഷ്യം വഹിച്ചു.

ഇത്തവണ സിഎസ്‌കെ തങ്ങളുടെ കഴിഞ്ഞ സീസണിലെ താരങ്ങളായ റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, ഡൊയ്ന്‍ ബ്രാവോ, ദീപക് ചഹര്‍ എന്നിവരെ തിരിച്ചുപിടിച്ചിട്ടും റെയ്നയോട് കാരുണ്യം കാട്ടിയില്ല.

കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെ അടുത്ത സീസണില്‍ കാണുമോ എന്ന് സംശയിക്കപ്പെട്ടയാളാണ് എംഎസ്. ധോണി. എന്നാല്‍ ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയതോടെ താരം ഉണ്ടാകുമെന്ന് ഉറപ്പായി. എന്നാല്‍ 2021 ലെ ഒരു അഭിമുഖത്തില്‍ റെയ്ന പറഞ്ഞത് അടുത്ത സീസണില്‍ ധോണി കളിച്ചില്ലെങ്കില്‍ താനും ഐപിഎല്ലില്‍ ഉണ്ടാകില്ല എന്നായിരുന്നു. 2022 എഡീഷണില്‍ ധോണിയെ കളിപ്പിക്കാന്‍ താന്‍ പരമാവധി ശ്രമം നടത്തുമെന്നും താരം പറഞ്ഞിരുന്നു.

ഒരു വാര്‍ത്താമാധ്യമത്തില്‍ റെയ്ന നടത്തിയ ഈ പ്രതികരണത്തിന്റെ വീഡിയോ വൈറലാണ്. 2021 ല്‍ ധോണിയ്ക്ക് കീഴില്‍ സിഎസ്‌കെ കപ്പ് ഉയര്‍ത്തിയെങ്കിലും 12 കളികളില്‍ ഇറങ്ങിയ റെയ്നയുടെ പ്രകടനം മോശമായിരുന്നു. 160 റണ്‍സ് എടുക്കാനേ താരത്തിന് കഴിഞ്ഞുള്ളൂ.