നടുക്കുന്ന വെളിപ്പെടുത്തലുമായി റെയ്‌ന, ഉള്‍കൊള്ളാനാകാതെ തരിച്ച് ക്രിക്കറ്റ് ലോകം

Image 3
CricketCricket News

ഐപിഎല്ലില്‍ നിന്നും പിന്മാറിയതുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉപനായകന്‍ സുരേഷ് റെയ്‌നയുമായി ചേര്‍ത്ത് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ മൗനം മുറിച്ച് മുന്‍ ഇന്ത്യന്‍ താരം. ട്വിറ്ററിലൂടെയാണ് കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി താന്‍ നേരിട്ട സങ്കടകരമായ കാര്യങ്ങള്‍ റെയ്‌ന വെളിപ്പെടുത്തിയത്.

പഞ്ചാബിലെ പത്താന്‍കോട്ടില്‍ തന്റെ കുടുംബത്തെിന് നേരെയുണ്ടാ അജ്ഞാതരുടെ ആക്രമണമാണ് റെയ്‌ന ക്രിക്കറ്റ് ലോക്തതോട് പങ്കുവെച്ചത്. തന്റെ കുടുംബത്തിന് സംഭവിച്ചത് ഭയാനകത്തേക്കാള്‍ വലിയ ഒന്നായിരുന്നുവെന്ന് പറഞ്ഞ റെയ്‌ന, തന്റെ അമ്മാവന്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും, അമ്മായിക്ക് ഗുരുതരമായ പരിക്കേറ്റെന്നും വെളിപ്പെടുത്തി.

‘എന്റെ കുടുബത്തിന് സംഭവിച്ചത് ഭയാനതയേക്കാള്‍ വിലയ ഒന്നായിരുന്നു. എന്റ അമ്മാവന്‍ ഇഞ്ചിഞ്ചായി കൊല്ലപ്പെട്ടു. എന്റെ അമ്മായിക്കും കസിന്‍സിനുമെല്ലാം ഗുരുതരമായ പരിക്കേറ്റു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ മരണത്തോട് മല്ലിടിച്ച് കഴിഞ്ഞ ദിവസം എന്റെ കസിനും ഒടുവില്‍ വിധിയ്ക്ക് കീഴടങ്ങി. എന്റെ അമ്മായി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അമ്മായി ഇപ്പോള്‍ കഴിയുന്നത്’ റെയ്‌ന എഴുതി.

ഈ നിമിഷം വരെ ആ രാത്രി എന്താണ് സംഭവിച്ചതെന്നും ആരാണ് ഇത് ചെയ്തതെന്നും ഞങ്ങള്‍ക്കറിയില്ല. ഈ വിഷയത്തില്‍ ഇടപെടണമെന്ന് പഞ്ചാബ് പോലീസിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ ക്രൂരകൃത്യം ചെയ്തത് ആരാണെന്ന് അറിയാനുളള അവകാശമെങ്കിലും ഞങ്ങള്‍ക്കുണ്ട്. ആ ക്രിമിനിലുകള്‍ മറ്റാരോടും ഈ ക്രൂരകൃത്യം ചെയ്യുന്നത് തടയപ്പെടേണ്ടതുണ്ട്’ റെയ്‌ന കൂട്ടിചേര്‍ത്തു.

അതെസമയം റെയ്‌നയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. റെയ്‌നയും കുടുംബവും നേരിട്ട പൈശാചിക ക്രൂരകൃത്യത്തിന് ചുട്ടമറുപടി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് റെയ്‌ന ഐപിഎല്ലില്‍ നിന്നും പിന്മാറുന്നതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ അറിയിച്ചത്. ദുബൈയില്‍ പത്ത് ദിവസത്തോളം തങ്ങിയ ശേഷമാണ് താരം നാട്ടിലേക്ക് മടങ്ങിയത്.