അവന്‍ കളിച്ചത് അവിശ്വസനീയമായിട്ടാണ്, ഏറ്റവും ദൗര്‍ബാഗ്യകരമായ രീതിയിലാണ് ആ കാമിയോ അവസാനിച്ചത്

Image 3
CricketIPL

സന്ദീപ് ദാസ്

2020 ഐ.പി.എല്ലില്‍ ചെന്നൈയുടെ പ്രകടനം പരിതാപകരമായിരുന്നു. ആഗ്രഹിച്ച റിസള്‍ട്ട് ഉണ്ടായില്ല എന്നത് മാത്രമായിരുന്നില്ല പ്രശ്‌നം. മൊത്തത്തില്‍ നെഗറ്റീവ് ക്രിക്കറ്റാണ് ചെന്നൈ കളിച്ചത്.

പുതിയ സീസണ്‍ വന്നു. ആദ്യ മാച്ചില്‍ ചെന്നൈ രണ്ട് വിക്കറ്റിന് ഏഴ് റണ്‍സ് എന്ന സ്‌കോറിലായി. ഒരു ബാറ്റിങ്ങ് തകര്‍ച്ച ഉണ്ടായിരുന്നുവെങ്കില്‍ സി.എസ്.കെ കളിക്കാരുടെ മനോനിലയെ അത് കാര്യമായി ബാധിക്കുമായിരുന്നു. കഴിഞ്ഞ സീസണിലെ ഭൂതങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുമായിരുന്നു. അത് സംഭവിക്കാതെ നോക്കി എന്നിടത്താണ് സുരേഷ് റെയ്‌നയുടെ ഇന്നിംഗ്‌സിന്റെ പ്രസക്തി.

രണ്ടുവര്‍ഷത്തോളമായി ഐ.പി.എല്‍ പോലും കളിക്കാതിരുന്ന റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായി നില്‍ക്കുന്ന അശ്വിനെയും സ്റ്റോയിനിസിനെയുമൊക്കെ അനായാസം കൈകാര്യം ചെയ്തു എന്നത് ഏറെക്കുറെ അവിശ്വസനീയമായിരുന്നു. മിസ്റ്റര്‍ ഐ.പി.എല്‍ എന്ന പേര് വെറുതെ ലഭിച്ചതല്ലല്ലോ.

ഏറ്റവും ദൗര്‍ഭാഗ്യകരമായ രീതിയിലാണ് റെയ്‌നയുടെ കാമിയോ അവസാനിച്ചത്. പണ്ട് പഞ്ചാബിനെതിരെ കളിച്ച തീപ്പൊരി ഇന്നിംഗ്‌സ് പാതിവഴിയില്‍ മുറിച്ചുകളഞ്ഞതും ഇതുപോലൊരു റണ്ണൗട്ടായിരുന്നു. രണ്ട് അവസരങ്ങളിലും റെയ്‌ന സൗമ്യത കൈവിടാതെ തിരിച്ചുനടന്നു. ഒരുപക്ഷേ റെയ്‌നയ്ക്ക് ഹേറ്റേഴ്‌സ് വളരെ കുറവായത് ഈ ആറ്റിറ്റിയൂഡ് മൂലമാകാം…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്