സഹതാരം സെഞ്ച്വറി അടിച്ചപ്പോള്‍ അയാളേക്കാള്‍ മുന്നെ മതിമറന്നാഘോഷിച്ച ചങ്ക്, വല്ലാത്തൊരു ഇന്‍സ്പിരേഷന്‍ ആണ് അവന്‍

മനേഷ് മധുസുദന്‍

ക്രീസില്‍ അയാള്‍ തീര്‍ക്കുന്ന മനോഹരമായ ഇടംകൈയ്യന്‍ ഷോട്ടുകളും വെടിക്കെട്ട് ഇന്നിങ്‌സുകളും ഓര്‍മ്മയുണ്ട് എങ്കിലും , ഫീല്‍ഡില്‍ അയാള്‍ നടത്തുന്ന റിഫ്‌ലെക്‌സ് ആക്ഷനുകളും സിരകളില്‍ തീ പടര്‍ത്തുന്ന ക്യാച്ചുകളും മറന്നിട്ടില്ല എങ്കിലും ,
സുരേഷ് റെയ്‌ന എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടി എത്തുന്ന ഒരു ചിത്രമുണ്ട്…

കോഹ്ലിയുടെ സെഞ്ചുറി നേട്ടത്തില്‍ നോണ്‍ സ്‌ട്രൈക്കില്‍ നിന്ന് അയാളെക്കാള്‍ മുന്നേ , അയാളെക്കാള്‍ സന്തോഷത്തില്‍ , സഹകളിക്കാരന്റെ നേട്ടത്തില്‍ അത്രമേല്‍ ആഹ്ലാദിക്കുന്ന സുരേഷ് റെയ്‌നയുടെ ചിത്രം…

വല്ലാത്തൊരു ഇന്‍സ്പിരേഷന്‍ ആണത്..
മികച്ച ഒരു പാഠം ആണത്.. ഒപ്പം ഉള്ളവരുടെ നല്ല നിമിഷങ്ങളില്‍ അവരോടൊപ്പം, അല്ലെങ്കില്‍ അവരെക്കാള്‍ , കൂടുതല്‍ മനസ്സ് നിറഞ്ഞു സന്തോഷിക്കുക..

അതങ്ങനെ എല്ലാവര്‍ക്കും ഉണ്ടാവുന്ന ഒരു ക്വാളിറ്റി അല്ല..
ക്രിക്കറ്റ് അത്രക്ക് മാനോഹരമാകുന്നത് ഇതുപോലെയുള്ള കളിക്കാരും മോമന്റ്സും ഉണ്ടായത് കൊണ്ടാണ്..

ജന്മദിനാശംസകള്‍ സുരേഷ് റെയ്‌ന.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24*7

You Might Also Like