ഹോം ടീം റെയ്‌നയെ നായകനാക്കുമോ?, അയാളെ ഇനി മറ്റൊരു കുപ്പായത്തിലാകും കാണേണ്ടി വരുക

ഫൈസല്‍ ഫൈസി പൊന്നാനി

ഇന്ന് കണ്ട സങ്കടകരമായ വാര്‍ത്ത എന്തെന്നാല്‍ സിഎസ്‌കെ മാനേജ്‌മെന്റ് ഇദ്ദേഹത്തെ നിലനിര്‍ത്തുന്നില്ല എന്നതാണ്. വര്‍ഷം കുറെ ആയി ക്രിക്കറ്റ് കാണുന്നു എന്നാല്‍ ഇദ്ദേഹം ഫോം ഇല്ലാതെ കണ്ടത് ഒരേഒരു വര്‍ഷം ഈ 2021 മാത്രം

ഈ വര്‍ഷം ഒഴികെ സിഎസ്‌കെ ചാമ്പ്യന്‍മാര്‍ ആവുമ്പൊ ഇദ്ദേഹം വഹിച്ച പങ്ക് ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ്. ധോണി അദ്ദേഹത്തിന് എന്തായിരുന്നു ആരായിരുന്നു എന്നൊക്കെ രണ്ടാളുടെയും മിനിറ്റുകള്‍ ഇടവിട്ടുള്ള റിട്ടേണ്‍മെന്റില്‍ നിന്നും വ്യക്തം. ഇത്രയേറെ ധോണിയെ സ്‌നേഹിച്ച ഒരു മനുഷ്യന്‍ ഉണ്ടാകില്ല.

ധോണിയെ ഇദ്ദേഹം എങ്ങിനെ സ്‌നേഹിക്കുന്നുവോ അതിന്റെ നോറീരട്ടി എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ് സത്യം ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ ഉള്ളോന്ന് പിടഞ്ഞു എനിക്ക് അത്രക്ക് ഇഷ്ട്ടമാണ് നിങ്ങളെ മിസ്റ്റര്‍ റെയ്‌ന..

സിഎസ്‌കെയെ കുറ്റപെടുത്താന്‍ കഴിയില്ല താരങ്ങളെ നിലനിര്‍ത്തുന്നതില്‍ പരിമിതികള്‍ ഉണ്ടല്ലോ??

എന്തായാലും പുതിയ സീസണില്‍ പുതിയ കുപ്പായത്തില്‍ കാണട്ടെ

ഹോംടീം ആയ ലക്ക്‌നൗ ഇദ്ദേഹത്തെ ക്യാപ്റ്റന്‍ ആക്കിയാല്‍ പെരുത്ത് സന്തോശം
റെയ്‌ന വാറുണ്ണി ഇവരോടെന്തോ ഒരു സ്‌പെഷ്യല്‍ ഇഷ്ട്ടം ആണ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like