റാഷിദ് ഖാനുളള പണിയാണ് ആ താരം, സണ്‍റൈസസ് ഹൈദരാബാദിന്റെ ആ നീക്കത്തിന് പിന്നില്‍

ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബുറഹ്മാനെ താരലേലത്തിലൂടെ സ്വന്തമാക്കിയത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ലോകത്തെ തന്നെ ഒന്നാം നമ്പര്‍ സ്പിന്നര്‍മാരില്‍ ഒരാളായ റാഷിദ്ഖാന്‍ ടീമില്‍ ഉളളപ്പോഴായിരുന്നു ഒന്നരക്കോടി രൂപ മുടക്കി അഫ്ഗാനില്‍ നിന്നും തന്നെയുളള സ്പിന്നര്‍ മുജീബുറഹ്മാനെ സണ്‍റൈസസ് ടീമിലെത്തിച്ചത്.
എന്നാല്‍ എന്തുകൊണ്ടാണ് മുജീബുറഹ്മാനെ ടീമിലെത്തിച്ചതെന്ന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്രിക്കറ്റ് ഡയറക്ടറായ ടോം മൂഡി.
‘ടി20 യില്‍ വളരെയധികം ഫലപ്രദനായ ബൗളറാണ് മുജീബ്. ഫ്രാഞ്ചൈസി കരിയറിലും, അഫ്ഗാനിസ്ഥാനൊപ്പമുള്ള കരിയറിലും അദ്ദേഹമത് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം ഞങ്ങളുടെ സ്‌ക്വാഡിന്റെ ഡെപ്ത്ത് വര്‍ധിപ്പിക്കുന്നു. മാത്രമല്ല അദ്ദേഹമുള്ളത് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ താരങ്ങള്‍ തമ്മിലുള്ള മത്സരം വര്‍ധിപ്പിക്കുന്നു.” മൂഡി പറഞ്ഞു.
ഇതോടെ റാഷിദ് ഖാനും മുജീബുറഹ്മാനും തമ്മില്‍ പ്ലെയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ മത്സരം ഉണ്ടാകുമെന്ന് ഉറപ്പായി.
ഐപിഎല്ലില്‍ നേരത്തെ പഞ്ചാബ് കിംഗ്‌സിന്റെ താരമായിരുന്നു മുജീബുര്‍ റഹ്മാന്‍. 2018 മുതലുള്ള മൂന്ന് സീസണുകളില്‍ അവര്‍ക്കൊപ്പം കളിച്ച അദ്ദേഹത്തെ ഇത്തവണത്തെ താരലേലത്തിന് മുന്നോടിയായിട്ടായിരുന്നു പഞ്ചാബ് ടീമില്‍ നിന്നൊഴിവാക്കിയത്. ടൂര്‍ണമെന്റില്‍ ഇതു വരെ 18 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഈ ഇരുപതുകാരന്‍, 17 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.