പാഠം പഠിച്ചു, ഒടുവില്‍ കൊല്‍ക്കത്ത രക്ഷകനെ ഇറക്കുന്നു

ഐപിഎല്ലില്‍ ഒരു കാലത്തെ ഏറ്റവും വലിയ സെന്‍സേഷനുകളില്‍ ഒന്നായിരുന്ന വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ സുനില്‍ നരെയെന്‍ അടുത്ത മത്സരം മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിനായി കളിച്ചേക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായ ബ്രണ്ടന്‍ മക്കല്ലമാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്.

നിലവില്‍ കൊല്‍ക്കത്തയുടെ ബെഞ്ചിലാണ് നരെയെന്റെ സ്ഥാനം. കഴിഞ്ഞ മൂന്ന് മത്സരത്തിലും നരെയെന് കൊല്‍ക്കത്തന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

സീസണിലെ ആദ്യ മത്സരത്തില്‍ നരൈന്‍ കളിക്കേണ്ടിയിരുന്നതാണെന്നും എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസില്ലാത്തതിനാലാണ് അദ്ദേഹത്തെ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തിയന്നാണ് മക്കല്ലം വിശദീകരിക്കുന്നത്.

ബാംഗ്ലൂരിനെതിരെ നരൈന്‍ കളിക്കാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ ബാറ്റിംഗില്‍ മികച്ചതെന്ന് കരുതുന്ന ഷക്കീബ് അല്‍ ഹസനെ കളിപ്പിക്കാനാണ് ടീം മാനേജുമെന്റ് തീരുമാനിച്ചിരുന്നതെന്നും മക്കല്ലം വ്യക്തമാക്കി. ഇതോടെ അടുത്ത മത്സരം മുതല്‍ സുനില്‍ നരെയെന്‍ കൊല്‍ക്കത്തന്‍ ടീമിലുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.

 

മത്സരത്തില്‍ ബംഗളൂരു ഉയര്‍ത്തിയ 204 വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 166 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. ഐപിഎല്ലിലെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണ് കൊല്‍ക്കത്തയുടേത്.

You Might Also Like