നരെയെന് ഭ്രാന്താടാ.. സ്‌റ്റേഡിയം കത്തിച്ച് വെടിക്കെട്ട് ഫിഫ്റ്റിയുമായി വീണ്ടും

Image 3
CricketCricket News

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരെയെന്‍ വീണ്ടും. ബിപിഎല്‍ ഫൈനലിലാണ് ഇത്തവണ നരെയെന്റെ വെടിക്കെട്ട് പ്രകടനം ക്രിക്കറ്റ് ലോകം കണ്ടത്. ഒപ്പണറായി ഇറങ്ങിയ വിന്‍ഡീസ് താരം 23 പന്തില്‍ 23 പന്തില്‍ 57 റണ്‍സാണ് ഇത്തവണ അടിച്ചെടുത്തത്.

അഞ്ച് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു നരെയ്‌നിന്റെ ഇന്നിംഗ്‌സ്. 21 പന്തിലാണ് നരെയ്ന്‍ അര്‍ധസെഞ്ച്വറിയിലെത്തിയത്.

എന്നാല്‍ നരെയ്ന്റെ വെടിക്കെട്ട് തുടക്കവും ഫൈനലില്‍ കൊമില്ല വിക്ടോറിയന്‍സിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചില്ലെന്നതാണ് വിചിത്രം. നരെയ്‌ന് പുറമെ മൊയീന്‍ അലി(38) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ലിറ്റണ്‍ ദാസ്(4), മഹമ്മുദുള്‍ ഹസന്‍ ജോയ്(8), ഡുപ്ലെസി(4) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ വിക്ടോറിയന്‍സിന്റെ സ്‌കോര്‍ 20 ഓവറില്‍ 151 റണ്‍സിലൊതുങ്ങി.

കഴിഞ്ഞ മത്സരത്തില്‍ 13 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ നരെയ്ന്‍ ടി20 ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ അര്‍ധസെഞ്ച്വറി എന്ന റെക്കോര്‍ഡിന് ഉടമയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 16 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായ നരെയ്ന്‍ ഫൈനലില്‍ 23 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി.

https://twitter.com/AbdullahNeaz/status/1493952522415128579?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1493952522415128579%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAbdullahNeaz%2Fstatus%2F1493952522415128579%3Fref_src%3Dtwsrc5Etfw

ഇന്ത്യയുടെ യുവ്രാജ് സിംഗിന്റെയും വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെയും അഫ്ഗാന്റെ ഹസ്രത്തുള്ള സസായിയുടേയും പേരിലാണ് കുട്ടിക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡ്. 12 പന്തിലാണ് ഇരുവരും അര്‍ധ സെഞ്ച്വറി തികച്ചത്.