സുനില്‍ നരെയ്‌നെ പുറത്തക്കിയേക്കും, കെകെആര്‍ മുള്‍മുനയില്‍
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തുറുപ്പുചീട്ടായ സുനില്‍ നരെയെനെ തേടി വന്‍ തിരിച്ചടി. പഞ്ചാബിനെതിരെ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചെങ്കിലും സുനില്‍ നരെയെന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍ ആയിരിക്കുകയാണ് ഇപ്പോള്‍. ഫീല്‍ഡ് അംപയറാണ് നരെയ്ന്റെ ബൗളിങ് ആക്ഷന്‍ സംബന്ധിച്ച സംശയം പ്രകടിപ്പിച്ചത്.
പരിശോധനയില്‍ അനുവദിനീയമായതില്‍ കൂടുതല്‍ കൈടങ്ങിയെന്ന് വ്യക്തമായാല്‍ നരെയ്ന് ഈ സീസണില്‍ മുഴുവന്‍ പുറത്തിരിക്കേണ്ടി വരും. നിലവില്‍ താക്കീത് ലിസ്റ്റിലാണ് നരെയ്നുള്ളത്. അടുത്ത മത്സരത്തില്‍ നിലവില്‍ നരെയ്ന് കളിക്കാമെങ്കിലും അടുത്ത മത്സരത്തില്‍ ഇതേ സംശയം അംപയര്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്താല്‍ നരെയ്ന് വീണ്ടും പണികിട്ടും. നരെയ്ന്റെ അഭാവം കെകെആറിനെ സംബന്ധിച്ചും വലിയ തിരിച്ചടി തന്നെയാണ്.
മത്സരത്തില്‍ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നരെയ്ന്‍ വീഴ്ത്തിയത്. ഒരിക്കല്‍ നരെയ്ന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകയും അനുവദനീയമായതില്‍ കൂടുതല്‍ കൈ മടങ്ങുന്നുണ്ടെന്ന് വ്യക്തമായതോടെ ബൗളിങ്ങില്‍ നിന്നും വിലക്ക് നേരിട്ടിരുന്നു.
പിന്നീട് ബൗളിങ് ആക്ഷനില്‍ വ്യത്യാസം വരുത്തിയാണ് അദ്ദേഹം തിരിച്ചെത്തിയത്. 2014ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് രണ്ട് തവണ നരെയ്ന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ 2015ലെ ലോകകപ്പ് നരെയ്ന് നഷ്ടപ്പെടുകയും ചെയ്തിരുന്നു. 2015ലെ ഐപിഎല്ലിലും നരെയ്ന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അദ്ദേഹത്തിന് വിലക്ക് നേരിടേണ്ടി വന്നു.
2015ന്റെ തുടക്കത്തില്‍ നടന്ന ശ്രീലങ്കന്‍ പരമ്പരയില്‍ നരെയ്ന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലായി. നവംബര്‍ 17ന് ഇംഗ്ലണ്ടിലെ ലോങ്ബറോ സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ നരെയ്ന്റെ എല്ലാ ഡെലിവറികളിലും അനുവദിനീയമായ 15 ഡിഗ്രിയില്‍ കൂടുതല്‍ കൈ മടങ്ങുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.പിന്നീട് ആക്ഷന്‍ ശരിയാക്കി നരെയ്ന്‍ മടങ്ങിയെത്തിയെങ്കിലും പഴയ മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല.