നരെയെന്‍ എനിക്ക് സഹതാരമോ, സുഹൃത്തോ അല്ല, തുറന്നടിച്ച് ഗംഭീര്‍
![Image 3](https://pavilionend.in/wp-content/uploads/2024/05/narein-andd-gambhir.jpg)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയെനുമായി തനിക്കുളള ആത്മബന്ധം വെളിപ്പെടുത്തി കൊല്‍ക്കത്തന്‍ ടീമിന്റെ മെന്റര്‍ ഗൗതം ഗംഭീര്‍. നരെയെന്‍ തനിയ്ക്ക് ഒരു സഹതാരമോ സുഹൃത്തോ മാത്രമല്ലെന്നും സഹോദരനെ പോലെയാണെന്നുമാണ് ഗംഭീര്‍ പറയുന്നത്. സ്‌പോട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ നരെയുമായുളള തന്റെ വൈകാരിക ബന്ധം വെളിപ്പുടെുത്തിയത്.
‘നരെയെന്‍ എനിക്ക് ഒരു സഹോദരനെപ്പോലെയാണ്. ഞാന്‍ അവനെ ഒരു സുഹൃത്തായി കാണുന്നില്ല. ഞാന്‍ അവനെ ഒരു സഹതാരമായി കാണുന്നില്ല പകരം ഞാന്‍ അവനെ ഒരു സഹോദരനായാണ് കാണക്കാക്കുന്നത്’ ഗംഭീര്‍ പറഞ്ഞു.
‘അവന് എന്നെ ആവശ്യമുണ്ടെങ്കില്‍ അല്ലെങ്കില്‍ എനിക്ക് അവനെ ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ ഒരു കോള്‍ അകലെയാണെന്ന് ഞാന്‍ കരുതുന്നു. അതാണ് ഞങ്ങള്‍ തമ്മില്‍ കെട്ടിപ്പടുത്ത ബന്ധം. ഞങ്ങള്‍ വളരെയധികം ആവേശഭരിതരാകുന്നില്ല, വലിയ വികാരങ്ങള്‍ കാണിക്കുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുകയും തിരിച്ചുവരുകയും ചെയ്യുന്നു’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഈ ഐപിഎല്ലില്‍ ഗംഭീറിന് കീഴില്‍ കിരീടം നേടിയ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഫൈനലില്‍ സണ്‍റൈസസ് ഹൈദരാബാദിനെ ഏകപക്ഷീയമായി തോല്‍പിച്ചായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ഇതോടെ ഗംഭീര്‍ ഇന്ത്യന്‍ ഹെഡ് കോച്ചാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
സുനില്‍ നരെയെന്‍ ആകട്ടെ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുരത്തെടുത്തത്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങിയ നരയെന്‍ ഈ ഐപിഎല്ലിലെ ‘മോസ്റ്റ് വാലിയബിള്‍ പ്ലെയര്‍’ അവാര്‍ഡിന് അര്‍ഹനായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ മൂന്നാം തവണയാണ് നരെയെന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.