അവന്‍ കളിയ്ക്കുമോ?, ഇന്ത്യ സെമിയിലെത്തുമോയെന്ന് തീരുമാനിക്കുന്ന പ്രധാന ഘടകം അതെന്ന് ഗവാസ്‌ക്കര്‍

അബുദാബി: ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിന്റെ സെമി ഫൈനല്‍ ലൈനപ്പ് ഏകദേശം ഇന്നറിയാന്‍ സാധിച്ചേക്കും. ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാന്‍ മത്സരത്തെ ആശ്രയിച്ചാണ് കാര്യങ്ങളെല്ലാം ഏകദേശം തീരുമാനിക്കുക. മത്സരത്തില്‍ നിര്‍ണായകമാകാന്‍ പോകുന്ന ഒരു ഘടകം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അത് മറ്റൊന്നുമല്ല ന്യൂസിലന്‍ഡ് സ്പിന്നര്‍ മുജീബുറഹ്മാന്‍ കളിയ്ക്കുമോ എന്നതാണ്.

”ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ മുജീബ് റഹ്മാന്‍ ശരീരിക ക്ഷമത വീണ്ടെടുക്കണം. അത് അഫ്ഗാനിസ്ഥാന്റെ സ്പിന്‍ നിരയ്ക്ക് കരുത്ത് പകരും. റഷീദ് ഖാനും മുഹമ്മദ് നബിക്കുമൊപ്പം മൂജീബ് കൂടെയെത്തുമ്പോള്‍ സ്പിന്‍ മാജിക് തന്നെ സംഭവിക്കും. മുജീബായിരിക്കും മത്സരത്തില്‍ നിര്‍ണായക ഘടകമാവുക,’ ഗവാസ്‌കര്‍ വിലയിരുത്തുന്നു.

”വരുണ്‍ ചക്രവര്‍ത്തിയെ പോലെ തന്നെ മുജീബിനെ നേരിടുക അത്ര എളുപ്പമല്ല. മുജീബിന് കൂടുതല്‍ പരിചയസമ്പത്തുമുണ്ട്. അതിനാല്‍ മുജീബിന്റ സാന്നിധ്യം അഫ്ഗാനിസ്ഥാന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും,” സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു. പരിക്ക് മൂലം മുജീബ് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല.

പാക്കിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായ തോല്‍വികള്‍ക്ക് ശേഷം രണ്ട് ജയവുമായി ഇന്ത്യ ടൂര്‍ണമെന്റില്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. എങ്കിലും ആറ് പോയിന്റുള്ള ന്യൂസിലന്‍ഡിനാണ് ഗ്രൂപ്പ് രണ്ടില്‍ സെമി സാധ്യതകള്‍ കൂടുതല്‍. ഇന്ന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാനായാല്‍ കെയിന്‍ വില്യംസണും കൂട്ടരും സെമിയിലെത്തും.

 

You Might Also Like