ഞെട്ടിച്ച് സണ്‍റൈസസ് ഹൈദരാബാദ്, വന്‍ പ്രഖ്യാപനം

Image 3
CricketIPL

കോവിഡ് രണ്ടാം വരവില്‍ പകച്ച് നില്‍ക്കുന്ന ഇന്ത്യയ്ക്ക് കൈതാങ്ങായി ഐപിഎല്‍ ഫ്രാഞ്ചസിലായ സണ്‍റൈസസ് ഹൈദരാബാദ് ടീം. ഉദ്ദേശം 30 കോടി രൂപയാണ് സണ്‍റൈസസ് ഹൈദരാബാദ് ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

സണ്‍റൈസേഴ്സിന്റെ ഉടമകളായ സണ്‍ ഗ്രൂപ്പാണ് സംഭാവന നല്‍കുന്നത്. സണ്‍ ഗ്രൂപ്പിന്റെ ടെലിവിഷന്‍ ചാനലുകള്‍ വഴി കോവിഡ് ബോധവത്കരണം നടത്തുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

ഓക്സിജന്‍ സിലിണ്ടറുകള്‍ വാങ്ങാനും കേന്ദ്ര സര്‍ക്കാറിന്റേയും സംസ്ഥാന സര്‍ക്കാറുകളുടേയും കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ക്കുമായാണ് 30 കോടി രൂപ ഉപയോഗിക്കുക. ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടാകുന്ന ഏറ്റവും വലിയ സഹായ പ്രഖ്യാപനമാണിത്.

നേരത്തെ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗങ്ങളില്‍ നിന്നായി ഏഴ് കോടി രൂപ പിരിച്ചെടുത്ത് നല്‍കിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍ ഒരു കോടിയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സും നിരവധി ക്രിക്കറ്റ് താരങ്ങളും സഹായഹസ്തവുമായെത്തിയിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും രണ്ട് കോടി രൂപയാണ് സംഭാവന ചെയ്തത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു കോടി രൂപ നല്‍കിയിരുന്നു.