ആരായിരിക്കും പുതിയ സെന്റര്‍ബാക്ക്? ബ്ലാസ്‌റ്റേഴ്‌സ് വലവിരിയ്ക്കുന്നത് ഇവര്‍ക്ക് വേണ്ടി
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍ യാത്രപറഞ്ഞതോടെ മികച്ചൊരു ഇന്ത്യന്‍ പ്രതിരോധ താരത്തിനായുളള അന്വേഷണത്തിലാണ് മാനേജുമെന്റ്. പരിചയസമ്പന്നനായ പ്രതിക് ചൗധരിയുടെയും യുവരക്തമായ സുമിത് രതിയുടെയും പേരാണ് പറഞ്ഞു കേള്‍ക്കുന്നത്.
ഇവരുമായി ബ്ലാസ്‌റ്റേഴ്‌സ് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതെസമയം ഇരുവരെയും അവരുടെ ടീമുകള്‍ വിട്ടു കൊടുക്കുമോ എന്നത് ഇത് വരെ വ്യക്തമായിട്ടില്ല.
നിലവില്‍ മുംബൈയ്ക്ക് വേണ്ടിയാണ് പ്രതിക് കളിയ്ക്കുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈയുടെ ബഹുഭൂരിപക്ഷം മത്സരങ്ങളിലും പ്രതിക് കളിച്ചിരുന്നു. 2016ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരമാണ് പ്രതിക്. ജംഷഡ്പൂര്‍ എഫ്‌സി, ഡല്‍ഹി ഡൈനാമോസ് എന്നീ ഐഎസ്എല്‍ ക്ലബുകള്‍ക്കായും പ്രതിക് കളിയ്ക്കുന്നുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ബംഗളൂരു എഫ്‌സിയും പ്രതികിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്.
സുമിത് രതിയാകട്ടെ എടികെയ്ക്കായി കഴിഞ്ഞ സീസണില്‍ കളിച്ച താരമാണ്. ഇന്ത്യന്‍ ആരോസില്‍ നിന്ന് എടികെ റിസര്‍വ് ടീമിലെത്തിയ സുമിത് കഴിഞ്ഞ സീസണോടെ സീനിയര്‍ ടീമിലും കളിയ്ക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ എടികെയ്ക്കായി 14 മത്സരങ്ങളില്‍ ഈ 18കാരന്‍ ബൂട്ടണിഞ്ഞു.
ചെന്നൈ റിസര്‍വ്വ് ടീമില്‍ കളിയ്ക്കുന്ന മലയാളി താരം അജിത് ടോമിനേയും ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നുണ്ട്. അജിത് ടോമിനെ സ്വന്തമാക്കാന്‍ മുംബൈ സിറ്റിയും രംഗത്തുണ്ട്.