എടികെ സൂപ്പര്‍ താരത്തെ റാഞ്ചാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

എടികെ മോഹന്‍ ബഗാന്റെ യുവ സൂപ്പര്‍ താരമായ സുമിത് രാത്തിയെ സ്വന്തമാക്കാന്‍ നീക്കം നടത്തി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ. രാത്തിയ്ക്കായി കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ സമീപിച്ചതായാണ് ഐഎഫ്ടി ന്യൂസ് മീഡിയ അടക്കമുളള വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എടികെയില്‍ ഇനിയും മൂന്ന് വര്‍ഷത്തെ കരാര്‍ ബാക്കിയുളള താരമാണ് സുമിത്. അതിനാല്‍ തന്നെ സുതിതിനെ ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തിക്കണമെങ്കില്‍ വന്‍ തുക തന്നെ മുടക്കേണ്ടി വരും.

കഴിഞ്ഞ സീസണില്‍ റണ്ണറപ്പായ എടികെയ്ക്കായി ആറ് മത്സരങ്ങള്‍ കളിച്ച താരമാണ് റാത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി എടികെ മോഹന്‍ ബഗാനുമായി കരാറഇലുളള താരം ലെഫ്റ്റ് ബാക്കായും സെന്റര്‍ ബാക്കായും കളിക്കാന്‍ കഴിവുളള താരമാണ്.

ഇനിയും മൂന്ന് വര്‍ഷത്തെ കരാര്‍ ബഗാനില്‍ സുമിതിന് ബാക്കൊയുണ്ട്. അതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കുക കേരള ബ്ലാസ്റ്റേഴ്‌സിന് അത്ര എളുപ്പമാകില്ല. ഡിഫന്‍ഡറായത് സുമിത് അവസാന മൂന്ന് വര്‍ഷമായി എ ടി കെയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

2019-20 സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച റാത്തി എ ടി കെയുടെ കിരീട പോരാട്ടത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ താരത്തിന് കൂടുതല്‍ അവസരം ലഭിച്ചില്ല.