സുബൈര്‍ ഇക്കമാരാണ് ഈ കളിയുടെ നട്ടെല്ല്, 1000 കൊല്ലം തപസ്സിരുന്നാലും ഒരു ജേര്‍ണലിസ്റ്റിനാകുമോ ഇങ്ങനെ കളി പറയാന്‍

റെയ്‌മോന്‍ റോയ് മാമ്പിള്ളി

ആ തലയില്‍ കെട്ടും കെട്ടിയിരിക്കുന്ന സുബൈര്‍ ഇക്കയെ കണ്ടോ ഫുട്‌ബോളിനോടുള്ള ആരാധനയൊക്കെ ഇത് പോലുള്ള ചിലരെ പോലെയാകണമെന്ന് ആഗ്രഹമുണ്ട്….

മനസ്സറിഞ്ഞ് കളി മാത്രം ആസ്വാദിക്കുക….

പണ്ട് ഹോട്ടലില്‍ സപ്ളൈറായിരുന്ന കെപി എന്ന് വിളിക്കുന്ന ഒരു ഇക്കയുണ്ടായിരുന്നു….

അദ്ദേഹത്തിന് ഫുട്‌ബോളെന്നാല്‍ മെസ്സിയും അര്‍ജന്റെീനയുമാണ്….

ബാഴ്‌സിലോണ ക്‌ളബ് അര്‍ജന്റെീനയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ അറിവ്…

2016 കോപ്പ കാണാന്‍ എന്റെ റൂമില്‍ കാലന്‍ കുടയുമായി വന്ന് കയറി കരഞ്ഞ് മടങ്ങിയ കെപി ഇന്നും ഓര്‍മ്മയിലിങ്ങനെ വിങ്ങലായുണ്ട്….

സുബൈറിക്കയുടെ കളിയെ പറ്റിയുള്ള വൈകാരികതക്കിടയില്‍ , മെസ്സിയും മരിയയും ഒഴിച്ച് അര്‍ജന്റെീന ടീമിലെല്ലാവരും പുതുമുഖങ്ങളാണെന്ന് പറഞ്ഞ മീഡിയ വണിന്റെ ദോഹ റിപ്പോര്‍ട്ടര്‍മാരെ പോലുള്ളവരുടെ ഇടക്ക് ഇവരെ പോലുള്ളവരാണ് കളി പറയണത് ആസ്വാദിക്കാന്‍ സാധിക്കുക.

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്

 

You Might Also Like