ബയേണ്‍ തകര്‍പ്പന്‍ ടീം, അര്‍ഹതയുളളവര്‍ അതിജയിക്കും, സുവാരസിന്റെ നിരീക്ഷണങ്ങള്‍

Image 3
Champions LeagueFeaturedFootball

നാപോളിയുമായുള്ള മത്സരത്തിൽ സുവാരസിന്റെ പെനാൽറ്റി ഗോള്‍ സഹിതം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചു ബാഴ്‌സ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ചെൽസിയെ ഗോൾ മഴയിൽ മുക്കിയ ബയേൺ മ്യുണിക്കാണ് ബാഴ്‌സയുടെ ക്വാർട്ടർ ഫൈനൽ എതിരാളികൾ. ഓഗസ്റ്റ് 14ണ് ലിസ്ബണിൽ വെച്ചാണ് ക്വാർട്ടർ ഫൈനൽ നടക്കുക.

എന്നാൽ ബയേൺ മ്യുണിക്കിന്റെ ഗോളടി മികവിനെയൊന്നും സുവാരസിന് ഭയമില്ല. ക്വാര്‍ട്ടറില്‍ രണ്ടു പേർക്കും അവസരമുണ്ടെന്നാണ് സുവാരസിന്റെ വാദം. നാപോളിയ്‌ക്കെതിരെ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുവാരസ്.

“വെറും ഒരു മത്സരമാണുള്ളത്, അതിൽ ആർക്കും ജയിക്കാനുള്ള അവസരമുണ്ട്, അവർ ഒരു മികച്ച ടീമാണ്. അവസാന ഏട്ടിലെ എല്ലാ ടീമുകളെപ്പോലെയും ഒരുവർ. പക്ഷെ ഞങ്ങൾക്ക് മികച്ച കളി കാഴ്ചവെക്കേണ്ടതുണ്ട്.” ക്വാർട്ടർ ഫൈനൽ എതിരാളികളായ ബയേൺമ്യൂണിക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ സുവാരസ് അഭിപ്രായപ്പെട്ടു.

എന്നാൽ നാപോളിയുമായുള്ള മത്സരം ജയിച്ചതിൽ സുവാരസ് സന്തുഷ്ടനാണ്. അതാണ് ഞങ്ങൾ കൂടുതൽ ആഗ്രഹിച്ചതെന്നു സുവാരസ് അഭിപ്രായപ്പെട്ടു.

ലാലിഗ അവസാനിച്ചതിന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഒപ്പത്തിനൊപ്പമുളള നാപോളിയെ എങ്ങനെ മറികടക്കുമെന്നാണാണ് തങ്ങള്‍ ചിന്തിച്ചതെന്നും ഇപ്പോഴത്തെ പ്രധാനകാര്യം തങ്ങള്‍ അവരെ മറികടന്നു എന്നതാണെന്നും സുവരാസ് പറയുന്നു. ഇനി പുതിയ എതിരാളികളെക്കുറിച്ചാണ് തങ്ങളുടെ ചിന്തയെന്നും സുവാരസ് വ്യക്തമാക്കി. എന്തായാലും ബയേണുമായി മികച്ച പോരാട്ടമാണ് വരാനിരിക്കുന്നതെന്നാണ് സുവാരസിന്റെ വിലയിരുത്തല്‍.