ഐപിഎല്ലിനേക്കാള്‍ എത്രയോഭേതം പിസിഎല്‍, ആഞ്ഞടിച്ച് സൂപ്പര്‍ താരം

ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാനുളള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരംഡെയ്ല്‍ സ്റ്റെയിന്‍. ഐപിഎല്ലിനേക്കാള്‍ പ്രയോജനപ്പെടുക പാക് സൂപ്പര്‍ ലീഗ് പോലുളള ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോഴാണെന്നും അതിനാലാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും സ്റ്റെയിന്‍ വെളിപ്പെടുത്തുന്നു. ക്രിക്കറ്റ് പാകിസ്ഥാനോട് സംസാരിക്കുകയായിരുന്നു താരം.

‘ഐപിഎല്ലില്‍ നിന്ന് എനിക്ക് ഇടവേള ആവശ്യമായിരുന്നു. മറ്റ് ലീഗുകളില്‍ കളിക്കുന്നത് ഒരു കളികാരനെന്ന നിലയില്‍ കൂടുതല്‍ പ്രയോജനകരമാണെന്ന് ഞാന്‍ മനസിലാക്കി. ഐപിഎല്ലിലേക്ക് പോകുമ്പോള്‍ വലിയ സ്‌ക്വാഡുകളും, വലിയ താരങ്ങളും, കളികാര്‍ക്ക് ലഭിക്കുന്ന പണത്തിന്റെ അളവുമൊക്കെയാണ് പ്രധാന ചര്‍ച്ചാ വിഷയം. ചിലപ്പോളൊക്കെ അവിടെ ക്രിക്കറ്റിനെക്കുറിച്ച് തന്നെ മറന്ന് പോകുന്നു’ സ്റ്റെയിന്‍ വിമര്‍ശിക്കുന്നു.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്കും, ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലേക്കും കളിക്കുമ്പോള്‍ അവിടെ ക്രിക്കറ്റിന് പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാം. എന്നാല്‍ ഞാന്‍ ഐപിഎല്ലിലേക്ക് പോകുമ്പോള്‍ ഈ ഐപിഎല്ലില്‍ നിങ്ങള്‍ക്ക് എത്ര രൂപയാണ് ലഭിച്ചത് എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. സത്യത്തില്‍ അതു കൊണ്ടാണ് അവിടെ നിന്ന് വിട്ടു നില്‍ക്കാന്‍ ആഗ്രഹിച്ചത്. നല്ല ക്രിക്കറ്റ് ടീമുകളിലേക്കും, നല്ല ടൂര്‍ണമെന്റുകളിലേക്കും പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി’ സ്്‌റ്റെയിന്‍ പറഞ്ഞു.

നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വട്ട ഗ്ലാഡിയേറ്റേഴ്‌സിനായിട്ടാണ് സ്റ്റെയിന്‍ കളിക്കുന്നത്. കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു സ്റ്റെയിന്‍.

 

You Might Also Like