പ്രീമിയര്‍ ലീഗ് സൂപ്പര്‍ താരത്തെ റാഞ്ചി, അമ്പരപ്പിച്ച് ഐഎസ്എല്‍ ക്ലബ്

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് മറ്റൊരു തകര്‍പ്പന്‍ താരം കൂടിയെത്തുന്നു. മുന്‍ ന്യൂകാസ്റ്റില്‍ യുണൈറ്റഡ് താരവും ഇംഗ്ലീഷ് ഡിഫെന്‍ഡറുമായ സ്റ്റീവന്‍ ടെയ്ലറെ ഐഎസ്എല്‍ ക്ലബായ ഒഡീഷ എഫ്‌സി സ്വന്തമാക്കിയിരിക്കുകയാണ്. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഓസ്‌ട്രേലിയന്‍ എ -ലീഗ് ക്ലബ്ബായ വെല്ലിങ്ടണ്‍ ഫിനീക്്‌സിലാണ് ടെയ്‌ലര്‍ അവസാനമായി കളിച്ചത്. കഴിഞ്ഞ രണ്ടു സീസണിലും ഫിനിക്‌സിനെ നയിച്ചത് ടെയ്‌ലറായിരുന്നു. വെല്ലിംഗ്ടണിനായി നാല്പത്തിയമ്പതോളം മത്സരങ്ങല്‍ കളിച്ച താരം ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂ കാസ്റ്റില്‍ യൂണൈറ്റഡിലൂടെയാണ് താരം പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പതിമൂന്ന് വര്‍ഷത്തോളം ടീമിനായി ബൂട്ട് അണിഞ്ഞു. ഇംഗ്ലീഷ് ക്ലബ്ബുകളായ വൈകോമ്ബ് വാണ്ടറേഴ്സ്, പീറ്റര്‍ബ്രൊ യുണൈറ്റഡ്, ഇപ്‌സ്വിച്ച് ടൌണ്‍ അമേരിക്കന്‍ ക്ലബ്ബായ പോര്‍ട്‌ലാന്‍ഡ് ടിംബേര്‍സ് എന്നിവയിലും മുപ്പത്തിനാലുകാരന്‍ കളിച്ചിട്ടുണ്ട്.

ഐഎസ്എല്‍ ഏഴാം സീസണിനായി തകര്‍പ്പന്‍ മുന്നൊരുക്കങ്ങളാണ് ഒഡീഷ എഫ്‌സി നടത്തുന്നത്. ഇതിനോടകം തന്നെ നിരവധി സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കിയ ക്ലബ് ഏത് വിധേനയും പ്ലേഓഫ് കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.