സ്റ്റീവ് ടിക്കോളോയെ ഓര്‍മയുണ്ടോ, എവിടേക്കോ മറഞ്ഞുപോയ കെനിയന്‍ ബാറ്റിംഗ് വിസ്‌ഫോടനം

Image 3
CricketCricket News

ഷമീല്‍ സ്വലാഹ്

കെനിയയില്‍ നിന്നുമുള്ള എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍…..

ഫുള്‍ ഫ്‌ലോയില്‍ ഏറ്റവും ആനന്ദകരമയ, എല്ലാ വിധ കോപ്പി ബുക്ക് ഷോട്ടുകളുമായും, കൈവഴക്കം കൊണ്ട് പ്യൂരിസ്റ്റുകളെ പ്രീതിപ്പെടുത്തുന്ന സ്ഥിരതയോടെയുള്ള ടെക്‌നിക് ബാറ്റിങ്ങിനുടമ…

1996 മുതല്‍ 2011 വരെയുള്ള അഞ്ച് ലോകകപ്പ് ടൂര്‍ണ്ണമെന്റിലും കെനിയന്‍ ബാറ്റിങ്ങ് ശക്തികേന്ദ്രം….

ബാറ്റിങ്ങിനൊപ്പം ഫലപ്രദമായ ഓഫ് – സ്പിന്‍ ബൗളിങ്ങുമായും മിടുക്ക് കാണിച്ചു….

2003 ലോക കപ്പില്‍ കെനിയയുടെ സെമി ഫൈനല്‍ പ്രവേശനത്തിലൂടെ വിജയകരമായ കാംപെയിനിലേക്കും ടീമിനെ നയിച്ചു….

എങ്കിലും കെനിയന്‍ ക്രിക്കറ്റിലെ പ്രശ്‌നങ്ങള്‍, മോശമായ മാനേജ്‌മെന്റ് എന്നിവ കളിയിലും ബാധിച്ചു. കെനിയന്‍ ടീമിന് അന്താരാഷ്ട്ര വേദികളിലെ അവസരങ്ങള്‍ കുറഞ്ഞത് കരിയര്‍ ശരിയാം വിധം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളിലൊന്നുമായി…..

സ്റ്റീവ് ടിക്കോളോ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍