ആര്‍ച്ചര്‍ ഒടുവില്‍ അവന്റെ തലക്കെറിഞ്ഞാണ് രക്ഷപ്പെട്ടത്, ജീവനില്‍ കൊതിയുണ്ടെങ്കില്‍ അവനോട് മുട്ടാന്‍ നില്‍ക്കരുത്

Image 3
CricketCricket News

ഐശ്വര്യ രാജേന്ദ്രന്‍

ബൗണ്‍സര്‍ എറിയാന്‍ ധൈര്യമുണ്ടോ എന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്ത് പറഞ്ഞതായുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്‍ഡിംഗ്. കുറച്ച് IPL പാല്‍ക്കുപ്പികള്‍, ബുംറ സ്മിത്തിന്റെ കാലൊടിക്കും, ഷമി കയ്യൊടിക്കും, സൈനിയും ഉമേഷും കൂടി തൂക്കിയെടുത്ത് എറിഞ്ഞാല്‍ പിന്നെ സ്മിത്തിനെ സിഡ്‌നിയിലെ വീടിന്റെ മുറ്റത്ത് നിന്ന് പെറുക്കിയെടുക്കേണ്ടി വരും എന്നൊക്കെ തള്ളിക്കൊണ്ട് നടക്കുന്നുമുണ്ട്.

ക്രീസില്‍ ഡാന്‍സ് കളിക്കുന്നു എന്ന് പരിഹസിക്കുന്നവര്‍ ഡാന്‍സ് കളിച്ച് അവന്‍ ടെസ്റ്റിലെ ഒന്നാം റാങ്കുകാരനായത് അറിഞ്ഞ് കാണില്ല. ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി കളിക്കുന്ന സ്മിത്ത് അല്ല ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്ന സ്മിത്ത് എന്നും അവര്‍ക്ക് മനസിലായിട്ടുണ്ടാവില്ല.

സെഞ്ച്വറി അടിപ്പിക്കില്ല എന്ന വീരവാദവുമായി എത്തിയ IPL ലെ Most valuable player ആയ ആര്‍ച്ചര്‍ വിക്കറ്റ് എടുക്കാന്‍ സാധിക്കാതെ, തലയ്ക്ക് എറിഞ്ഞ് ഇടുകയാണ് ചെയ്തത്. പരിക്ക് ഭേദമായി വന്ന് ഇരട്ട സെഞ്ച്വറി അടിച്ചപ്പോള്‍ ഇവന്റെ വായ്ക്കകത്തു കേറി നിന്ന് എറിഞ്ഞാലേ ഔട്ടാകത്തൊള്ളോ എന്ന ജഗതി എക്‌സ്പ്രഷനുമായി നില്‍ക്കാനേ ആര്‍ച്ചറിന് കഴിഞ്ഞുള്ളൂ.

സ്മിത്തിനെ കയറ്റി വിട്ടപ്പോള്‍ പകരം വന്നവന്‍ ദേ പോകുന്നു ആകാശവാണി…തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി എന്ന മട്ടില്‍ ബാറ്റ് വീശിയപ്പോഴും ആര്‍ച്ചറും കൂട്ടരും ഇതേ നില്‍പ്പ് നിന്നു.

സ്വന്തം ബാറ്റിന്റെ ബലത്തില്‍ സ്മിത്തിന് ഉറപ്പുള്ളിടത്തോളം അതിനെ മറികടക്കാന്‍ വെറും മാങ്ങാ എറ് മതിയാകില്ല. ഇനി തലയ്ക്ക് എറിഞ്ഞിടാമെന്ന് വച്ചാല്‍ ഇതേ അച്ചില്‍ വാര്‍ത്ത ഒന്നിനേക്കൂടി കളത്തില്‍ ഇറക്കാനെ അത് ഉപകരിക്കൂ. ആര്‍ച്ചര്‍ ഒന്ന് എറിഞ്ഞ് നോക്കിയതിന്റെ ഫലം ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് ഇരിപ്പുണ്ട്. അതുകൊണ്ട് dear team India, please keep away from him, miles away…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്