സ്മിത്തിനെ വീഴ്ത്താന്‍ അവന് മാത്രമേ സാധിക്കു, എന്തു വില കൊടുത്തും ആ യുവതാരത്തെ കളിപ്പിക്കണം

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായി വലിയ മുന്നൊരുക്കമാണ് ടീം ഇന്ത്യ നടത്തുന്നത്. ഓസീസ് നിരയിലെ ഓരോ കളിക്കാരെയും കൃത്യമായി പോയിന്റ് ചെയ്തു തന്നെയാണ് ഇന്ത്യ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഓസീസ് നിരയില്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ ഭീഷണി ആകുമെന്ന് ഉറപ്പാണ്.

അതിനാല്‍ സ്മിത്തിനെ പൂട്ടാന്‍ പരമ്പരയില്‍ കൃത്യമായ ആസൂത്രണം ചെയ്യുകയാണ് ടീം ഇന്ത്യ. എന്നാല്‍ ഒരു ഇന്ത്യന്‍ താരത്തെ സ്മിത്തിനെ ഫലപ്രദമായി പുറത്താക്കാന്‍ ഉപയോിക്കാമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. അത് മറ്റാരുമല്ല ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ഞ അക്‌സര്‍ പട്ടേലാണ്. അതിനാല്‍ അക്‌സറിനെ എന്ത് വിലകൊടുത്തും കളിപ്പിക്കണമെന്നും ഇര്‍ഫാന്‍ പറയുന്നു.

‘അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്മിത്ത് തന്നെയായിരിക്കും വലിയ ഭീഷണി. നമ്മള്‍ ഓസ്‌ട്രേലിയയുടെ ചരിത്രമെടുത്താല്‍ സ്മിത്ത് ഏറ്റവും മികച്ച ബാറ്ററായി മുന്‍പില്‍ തന്നെയുണ്ട്. സ്മിത്ത് പലപ്പോഴും ഇന്ത്യന്‍ ബോളര്‍മാരെ പ്രതിസന്ധിയിലാക്കുകയും, റണ്‍സ് അനായാസം സ്‌കോര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അയാളുടെ ടെക്‌നിക്കുകള്‍ നമ്മള്‍ മനസ്സിലാക്കിയാലും, റണ്‍സ് കണ്ടെത്താന്‍ മറ്റു വഴികള്‍ സ്മിത്ത് കണ്ടെത്തും. അതിനാല്‍ തന്നെ സ്മിത്തിനെതിരെ കൃത്യമായ ഒരു പ്ലാന്‍ ആവശ്യമാണ്.’ ഇര്‍ഫാന്‍ പത്താന്‍ പറയുന്നു.

‘സ്റ്റീവന്‍ സ്മിത്തിന് വെല്ലുവിളിയാകാന്‍ പോകുന്ന ഒരു കളിക്കാരന്‍ ഇന്ത്യന്‍ നിരയിലുണ്ട്. അക്‌സര്‍ പട്ടേല്‍. സ്മിത്തിനെതിരെ മികച്ച റെക്കോര്‍ഡ് തന്നെയാണ് അക്‌സറിനുള്ളത്. അയാള്‍ ഇന്ത്യക്കായി മുഴുവന്‍ മത്സരങ്ങളിലും കളിക്കുകയാണെങ്കില്‍, അയാളുടെ ബോളിംഗ് രീതി വെച്ച് സ്മിത്തിന് ഭീഷണിയാകും എന്ന് ഉറപ്പാണ്’ പത്താന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അക്‌സര്‍ പട്ടേലിന്റെ സ്‌ട്രൈറ്റ് ലൈന്‍ ബോളിംഗ് സ്റ്റീവന്‍ സ്മിത്തിനെ കുഴപ്പിക്കുമെന്നാണ് പത്താന്‍ വിലയിരുത്തുന്നത്. കൃത്യമായി സ്റ്റമ്പില്‍ തന്നെ പന്തെറിയുന്ന അക്‌സറിന് മുന്‍പില്‍ സ്മിത്ത് വിറയ്ക്കാന്‍ സാധ്യതയുണ്ടെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

You Might Also Like