ബയോ ബബിള്‍ മടുത്തു, ബിഗ് ബാഷ് കളിക്കാനില്ലെന്ന് സ്മിത്ത്

ഐപിഎല്ലിന് പിന്നാലെ വിരുന്നെത്തുന്ന ഓസ്‌ട്രേലിയന്‍ ടി20 ലീഗായ ബിഷ് ബാഷ് ലീഗില്‍ നിന്നും പിന്മാറി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. കോവിഡ് മഹാമാരിയ തുടര്‍ന്ന് ഏര്‍പ്പെടുത്തുന്ന കര്‍ശന സുരക്ഷാമനദണ്ഡമായ ബയോ സെക്യുര്‍ ബബിളില്‍ ഇനിയും ജീവിക്കാനാകില്ലെന്ന് വെളിപ്പെടുത്തിയാണ് സ്മിത്ത് ബിഗ് ബാഷ് ലീഗില്‍ നിന്നും പിന്മാറിയത്.

നിലവില്‍ ക്രിക്കറ്റ് കളിക്കണമെങ്കില്‍ ബയോ സെക്യുര്‍ ബബിളിനുളള ജീവിക്കേണ്ടത് അനിവാര്യമാണ്. ഇത് താരങ്ങളില്‍ കടുത്ത മാനസിക സങ്കര്‍ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. നേരത്തെ ചെന്നൈ സൂപ്പര്‍ താരം സുരേഷ് റെയ്‌ന ബയോ സെക്യുര്‍ ബബിളില്‍ ജീവിക്കാനാകില്ലെന്ന നിലപാടെടുത്ത് ഐപിഎല്‍ തന്നെ ഉപേക്ഷിച്ചിരുന്നു.

സ്മിത്താകട്ടെ ഇത് രണ്ടാം തവണയാണ് ബയോ സെക്യുര്‍ ബബിളിനുളള അകപ്പെടുന്നത്. ഇംഗ്ലണ്ടിലെ പരമ്പരയ്ക്ക് ശേഷം തൊട്ടുടനെ ഐപിഎലിലെ ബയോ സെക്യുര്‍ ബബിളിലേക്കാണ് സ്മിത്ത് പറന്നെത്തിയത്. ഇതാണ് ഇനിയൊരു കര്‍ശന സുരക്ഷ വലയത്തില്‍ കഴിയേണ്ടെന്ന നിലപാടിലേക്ക് സ്മിത്തിനെ എത്തിച്ചത്.

ഡിസംബര്‍ മൂന്നിനാണ് ബിഗ് ബാഷ് ലീഗ് ആരംഭിക്കുന്നത്. സ്മിത്തിനെ കൂടാതെ മറ്റ് ചില പ്രധാനതാരങ്ങളും ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

നേരത്തെ ഐപിഎല്ലില്‍ സ്റ്റീവ് സ്മിത്ത് നയിച്ച രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. ഇതോടെ താരം നാട്ടിലെത്തി വിശ്രമത്തിലാണ്.

You Might Also Like