കോപ്പലാശാന്‍ ഇപ്പോള്‍ എവിടെയാണ്? മറക്കാനാകുമോ!

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി മുന്‍ മഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം സ്റ്റീവ് കോപ്പല്‍ ഇന്ത്യയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഐഎസ്എല്ലിലന്റെ മൂന്നാം സീസണിലായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ കൂടിയായ കോപ്പല്‍ ബ്ലാസ്റ്റേഴ്സിന്റെ കോച്ചായെത്തിയത്.

ഐഎസ്എല്ലിലെ ആ സീസണില്‍ ബ്ലാസറ്റേഴ്സിനെ റണ്ണറപ്പാക്കാനും കോപ്പലിന് കഴിഞ്ഞു. ഫൈനലില്‍ എടികെയോട് പെനാള്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റാണ് ബ്ലാസ്റ്റേഴ്സ് കിരീടം നഷ്ടപ്പെടുത്തിയത്. ഇതോടെ ആരാധകര്‍ സ്നേഹപൂര്‍വ്വം കോപ്പലാശാന്‍ എന്ന് വിളിച്ച പരിശീലകനും ടീം വിട്ടും.

പിന്നീട് ഐഎസ്എല്ലില്‍ ആദ്യമായി കളിക്കാനെത്തിയ ജംഷഡ്പൂര്‍ എഫ്സിയുടെ പരിശീലകനായാണ് കോപ്പല്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യ സീസണിലെ വെല്ലുവിളികള്‍ അനായാസം മറികടന്ന കോപ്പല്‍ ജഷ്ഡ്പൂരിനെ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്യിപ്പിച്ചത്. തൊട്ടുടനെ എടികെ കൊല്‍ക്കത്ത കോപ്പലിനെ റാഞ്ചുകളായിയിരുന്നു.

എന്നാല്‍ കൊല്‍ക്കത്തയില്‍ കോപ്പലിന് പ്രശോഭിക്കാനായില്ല. എടികെയെ പ്ലേഓഫ് കളിപ്പിക്കുന്നില്‍ പരാജയപ്പെട്ട കോപ്പല്‍ സൂപ്പര്‍ കപ്പില്‍ തന്റെ ടീം സെമിയില്‍ ചെന്നൈയിനോട് തോല്‍ക്കുന്നതും കാണേണ്ടി വന്നു. ഇതോടെ കോപ്പലിനെ കോച്ചിംഗ് സ്ഥാനത്ത് നിന്നും എടികെ പറത്താക്കി.

പിന്നീട് കോച്ചെന്ന നിലയില്‍ കോപ്പല്‍ ഒരു ഉത്തരവാദിത്വവും ഏറ്റെടുത്തിട്ടില്ല. സ്വന്തം നാട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് ഈ 64കാരന്‍. ഇനി പരിശീലകനായി വേഷമണിയുമോയെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കാന്‍ കോപ്പല്‍ ഇതുവരെ തയ്യാറായിട്ടില്ല.

ജീവിത വഴിയില്‍ ഒട്ടേറെ സുവര്‍ മുഹൂര്‍ത്തങ്ങളിലൂടെ കടന്ന് പോയ ആളാണ് കോപ്പല്‍. മഞ്ചസ്റ്ററിനായി എട്ട് വര്‍ഷത്തോളം കളിച്ച കോപ്പല്‍ 322 മത്സരങ്ങളാണ് ചുവന്ന കുപ്പായം അണിഞ്ഞത് 53 ഗോളും മാഞ്ചസ്റ്ററിനായി കോപ്പല്‍ നേടി. ഇംഗ്ലീഷ് ദേശീയ ടീമില്‍ 42 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളും കോപ്പല്‍ നേടിയിട്ടുണ്ട്.

1984 മുതല്‍ ആരംഭിച്ച കോച്ചിംഗ് കരിയറിനിടെ പതിനൊന്നിലധികം ക്ലബുകളുടെ പരിശീലകനുമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ക്രിസ്റ്റല്‍ പാലസിന്റെ പിശീലകനായി മാത്രം 12 വര്‍ഷമാണ് അദ്ദേഹം ചിലവഴിച്ചത്.