ലോകകപ്പ് സ്വന്തമാക്കാന്‍ കിവീസിന്റെ 18ാം അടവ്, അവന് നിര്‍ണ്ണായക ചുമതല

Image 3
CricketIPL

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കിരീടത്തിലെത്തിച്ച പരിശീലകന്‍ സ്റ്റീഫണ്‍ ഫ്‌ളെമിംഗിന് നിര്‍ണ്ണായക ചുമതല നല്‍കാനൊരുങ്ങി ന്യൂസിലന്‍ഡ്. ഉടന്‍ ദേശീയ ടീമിനൊപ്പം ചേരാന്‍ ഫ്‌ളെമിംഗിനോട് കിവീസ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ യുഎഇയില്‍ ഐപിഎല്ലില്‍ ബബിളിനുളളിലായതിനാല്‍ ഫ്‌ളെമിംഗിന്റെ സേവനം അനായാസം കിവീസ് ക്രിക്കറ്റ് ബോര്‍ഡിന് ഉപയോഗപ്പെടുത്താം. മെന്ററുടെ റോളാണ് സ്റ്റീഫണ്‍ ഫ്‌ളെമിംഗ് കിവീസിന് വേണ്ടി വഹിക്കുക. കൂടാതെ ഫ്‌ളെമിംഗ് പരിശീലക സംഘത്തിന്റേയും ഭാഗമാകും.

ഇതോടെ ബിസിസിഐ ധോണിയുടെ കാര്യത്തില്‍ തീരുമാനിച്ച വഴി തന്നെയാണ് കിവീസ് ക്രിക്കറ്റ് ബോര്‍ഡും തിരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോഹ്ലി നയിക്കുന്ന ടീമിനും ഒപ്പം ഒരു മെന്റര്‍ റോളിലാണ് എംസ് ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേരുക.

നേരത്തെ ഐപിഎല്‍ സീസണില്‍ ഉടനീളം ബാറ്റിങ്, ബൗളിംഗ് മികവ് കാഴ്ചവെച്ച ചെന്നൈ ടീം എല്ലാ അര്‍ഥത്തിലും മറ്റ് ടീമുകളെ തകര്‍ത്താണ് അനായാസ കിരീടജയത്തിലേക്ക് എത്തിയത്. ഇതോടെ നായകന്‍ എംഎസ് ധോണിയും ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗും ഏറെ കൈയ്യടിയും നേടിയിരുന്നു.

2020ലെ ഐപില്‍ സീസണില്‍ പ്ലേഓഫ് യോഗ്യത പോലും കരസ്ഥമാക്കാനായി കഴിയാതെ പുറത്തായ ചെന്നൈ ടീം ഇത്തരത്തില്‍ ഒരു തിരിച്ചുവരവ് ഐപില്‍ പതിനാലാം സീസണില്‍ പുറത്തെടുക്കും എന്നത് ആരാധകര്‍ പോലും ഒരുവേള പ്രതീക്ഷിച്ചില്ല. അവിടെ നിന്നായിരുന്നു ചെന്നൈയുടെ ഉയര്‍ത്തെഴുനേല്‍പ്പ്.