ഇന്ത്യന്‍ കോച്ചിനെ ‘റാഞ്ചി’ പാകിസ്ഥാന്‍, സര്‍പ്രൈസ് പ്രഖ്യാപനം

പാകിസ്ഥാന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ സ്റ്റീഫണ്‍ കോണ്‍സ്റ്റന്റീനെ നിയമിച്ചു. ലോകകപ്പ് യോഗ്യത റൗണ്ടില്‍ കമ്പോടിയക്കെതിരായ മത്സരത്തിനായാണ് സ്റ്റീഫണ്‍ കോണ്‍സ്റ്റന്റീന്‍ പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുക.

ഇന്ത്യയെ ഫിഫ റാങ്കിംഗില്‍ 176ാം സ്ഥാനത്ത നിന്നും 96ാം റാങ്കിലെത്തിച്ച പരിശീലകനാണ് കോണ്‍സ്റ്റന്റീന്‍. 2000 മുതല്‍ ഫിഫയുടെ ഫിഫയുടെ എലൈറ്റ് പരിശീലക പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് കോണ്‍സ്റ്റന്റീന്‍.

നിലവില്‍ ഒരു മത്സരത്തിന് മാത്രമായാണ് സ്റ്റീഫണ്‍ പാകിസ്ഥാന്റെ പരിശീലക ചുമതല ഏറ്റെടുത്തിരിക്കുന്നത്. കമ്പോടിയക്കെതിരായ മത്സരം എന്ത് വിലകൊടുത്തും ജയിക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് പാകിസ്ഥാന്റെ നീക്കം. ആ മത്സര ശേഷമാകും പാകിസ്ഥാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാവി കാര്യങ്ങല്‍ തീരുമാനിക്കുക.

ഇന്ത്യയെ 2015 മുതല്‍ 2019 വരെയാണ് കോണ്‍സ്റ്റന്റീന്‍ പരിശീലിപ്പിച്ചത്. നേരത്തെ 2002 മുതല്‍ 2005 വരെയും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു കോണ്‍സ്റ്റന്റീന്‍. കഴിഞ്ഞ രണ്ട് സീസണില്‍ ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ പരിശീലകനായും കോണ്‍സ്റ്റന്റീന്‍ സേവനം അനുഷ്ഠിച്ചിരുന്നു.

You Might Also Like