കോണ്‍സ്റ്റന്റൈന്‍ ഐഎല്‍എല്‍ ടീമിന്റെ പരിശീലകനാകുന്നു, വന്‍ വാര്‍ത്ത വരുന്നു

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഐഎസ്എല്‍ ടീമിന്റെ പരിശീലകനാകുന്നു. കോണ്‍സ്റ്റന്റ്ീന്‍ തന്നെയാണ് താന്‍ ഐഎസ്എല്‍ ടീമിന്റെ പരിശീലകനായി എത്തുന്നതായി വ്യക്തമാക്കിയത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2019ല്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയതിന് ശേഷം നിരവധി ഇന്ത്യന്‍ ക്ലബ്ബുകളില്‍ നിന്ന് തനിക്ക് ഓഫറുണ്ടായിരുന്നെന്ന് കോണ്‍സ്റ്റന്‍ന്റീന്‍ പറയുന്നു. എന്നാല്‍ രാജിവെച്ച തൊട്ടുടനെ മറ്റൊരു ഇന്ത്യന്‍ ക്ലബില്‍ പരിശീലകനാകാന്‍ താന്‍ ആഗ്രഹിച്ചില്ലെന്നും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിച്ചതെന്നും മുന്‍ ഇന്ത്യന്‍ കോച്ച് പറയുന്നു.

ഐഎസ്എല്ലില്‍ പരിശീലകനാവാന്‍ താല്പര്യമുണ്ടെങ്കിലും കൂടുതല്‍ പണം നല്‍കുന്നത് കൊണ്ട് മാത്രം ക്ലബ്ബുകളുടെ ഓഫറുകള്‍ താന്‍ സ്വീകരിക്കില്ലെന്നും, കൃത്യമായ പദ്ധതികളും, ലക്ഷ്യങ്ങളുമുള്ള ക്ലബ്ബുകളിലേക്ക് മാത്രമേ താന്‍ പോകൂ എന്നും കോണ്‍സ്റ്റന്റൈന്‍ വ്യക്തമാക്കി.

അതേസമയം, നിലിവില്‍ ഐഎസ്എല്‍ ക്ലബുകളില്‍ ചെന്നൈയിന്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മാത്രമാണ് പരിശീലകരെ പ്രഖ്യാപിക്കാത്ത ടീമുകള്‍. ഇതിലേതെങ്കിലും ഒരു ടീമിന്റെ പരിശീലകനായി കോണ്‍സ്റ്റന്റ്ീന്‍ വരുമോയെന്ന കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര മാറ്റിയെഴുതിയതില്‍ പ്രധാന പങ്ക് വഹിച്ച പരിശീലകരിലൊരാളാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍.

‘ഞാന്‍ ആദ്യമായി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായെത്തുമ്പോള്‍ ഫിഫ റാങ്കിംഗില്‍ 176 ആയിരുന്നു അവരുടെ സ്ഥാനം. എന്നാല്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ എനിക്ക് ചില പദ്ധതികളുണ്ടായിരുന്നു. ഞാന്‍ ഇവിടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതിനിടയ്ക്ക് 49 താരങ്ങള്‍ക്ക് അന്താരാഷ്ട്ര അരങ്ങേറ്റം നല്‍കി. ടീം ഏഷ്യന്‍ കപ്പിന് യോഗ്യത നേടി. 3 അന്താരാഷ്ട്ര ടൂര്‍ണമെന്റുകളും ഇന്ത്യ വിജയിച്ചു. ‘ കോണ്‍സ്റ്റന്റൈന്‍ തന്റെ നേട്ടങ്ങള്‍ ഓര്‍മിപ്പിച്ചു.

You Might Also Like