സിക്‌സും ഫോറും ചറപറ, തീപടര്‍ത്തി ധോണിയുടെ ബാറ്റിംഗ്

Image 3
CricketIPL

ഐപിഎല്‍ 14ാം സീസണിനായി വലിയ മുന്നൊരുക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി നടത്തുന്നത്. കഴിഞ്ഞ യുഎഇയിലേറ്റ അപമാനത്തിന് എന്ത് വിലകൊടുത്തും മറുപടി പറയാനാണ് ധോണിയുടെ നീക്കം.

ഇതിന്റെ ഭാഗമായി നെറ്റ്സില്‍ കഠിന പരിശീലനമാണ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തന്നെ ധോണിയുടെ പരിശീലന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

നെറ്റ്‌സില്‍ ആദ്യം ശാന്തനായി തുടങ്ങിയ ധോണി പിന്നാലെ കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുന്ന വീഡിയോയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരുടെ മുന്‍പിലേക്ക് വെക്കുന്നത്. മഹി വേ ഓള്‍ ദി വേ എന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്സ് പങ്കുവെച്ച വീഡിയോയില്‍ ധോണിയുടെ ബാറ്റിങ് കണ്ട് വരും സീസണിലേക്ക് പ്രതീക്ഷ വെക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡല്‍ഹി ക്യാപിറ്റലുമായി ഏറ്റുമുട്ടിയാണ് ഈ സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ആദ്യ കളി. ഹര്‍ഭജന്‍ സിങ്, കേദാര്‍ ജാദവ്, മുരളി വിജയി, പീയുഷ് ചൗള എന്നിവരെ ഒഴിവാക്കിയ ചെന്നൈ, മൊയിന്‍ അലി, കൃഷ്ണപ്പ ഗൗതം എന്നിവരുമായാണ് കരുത്ത് കൂട്ടി എത്തുന്നത്. ചേതേശ്വര്‍ പൂജാരയേയും ചെന്നൈ ടീമിലെടുത്തിരുന്നു.